HOME /NEWS /money / Tata Tiago EV | വിപണി പിടിക്കാൻ ഞെട്ടിക്കുന്ന വിലക്കുറവിൽ ടാറ്റ ടിയാഗോ ഇവി എത്തി; വില 8.49 ലക്ഷം; ബുക്കിംഗ് ഒക്ടോബര്‍ 11 മുതൽ

Tata Tiago EV | വിപണി പിടിക്കാൻ ഞെട്ടിക്കുന്ന വിലക്കുറവിൽ ടാറ്റ ടിയാഗോ ഇവി എത്തി; വില 8.49 ലക്ഷം; ബുക്കിംഗ് ഒക്ടോബര്‍ 11 മുതൽ

12.2 kWh ചെറിയ ബാറ്ററി പാക്കിന് 8.49 ലക്ഷം രൂപയും 24 kWh വലിയ ബാറ്ററി പാക്കിന് 9.09 ലക്ഷം രൂപയുമാണ് പ്രാരംഭ വില

12.2 kWh ചെറിയ ബാറ്ററി പാക്കിന് 8.49 ലക്ഷം രൂപയും 24 kWh വലിയ ബാറ്ററി പാക്കിന് 9.09 ലക്ഷം രൂപയുമാണ് പ്രാരംഭ വില

12.2 kWh ചെറിയ ബാറ്ററി പാക്കിന് 8.49 ലക്ഷം രൂപയും 24 kWh വലിയ ബാറ്ററി പാക്കിന് 9.09 ലക്ഷം രൂപയുമാണ് പ്രാരംഭ വില

  • Share this:

    ടാറ്റ മോട്ടോഴ്സ് (tata motors) തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാറായ ടാറ്റ ടിയാഗോ ഇവി (tata tiago ev) ഇന്ത്യയില്‍ (india) അവതരിപ്പിച്ചു. രണ്ട് ബാറ്ററി ഓപ്ഷനുകളോടെയാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്. 12.2 kWh ചെറിയ ബാറ്ററി പാക്കിന് 8.49 ലക്ഷം രൂപയും 24 kWh വലിയ ബാറ്ററി പാക്കിന് 9.09 ലക്ഷം രൂപയുമാണ് പ്രാരംഭ വില. ആദ്യം ബുക്ക് ചെയ്യുന്ന 10,000 ഉപഭോക്താക്കള്‍ക്ക് ഈ വിലയില്‍ കാര്‍ സ്വന്തമാക്കാമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. ടാറ്റ നെക്സോണ്‍ ഇവിയുടെയും ടാറ്റ ടിഗോര്‍ ഇവിയുടെയും നിലവിലുള്ള ഉപഭോക്താക്കള്‍ക്കായി 2,000 സ്ലോട്ടുകളും കമ്പനി കരുതിയിട്ടുണ്ട്. ഒക്‌ടോബര്‍ 10നാണ് ടിയാഗോ ഇവിയുടെ ബുക്കിംഗ് ആരംഭിക്കുക. 2023 ജനുവരിയില്‍ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കും.

    സിപ്ട്രോണ്‍ ആര്‍ക്കിടെക്ചറോടെയാണ് ടാറ്റ ടിയാഗോ ഇവി അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ബാറ്ററി പാക്കിനും മോട്ടോറിനും IP67 വാട്ടര്‍പ്രൂഫ് റേറ്റിംഗ് ലഭിക്കും. 8 വര്‍ഷത്തെ വാറണ്ടിയോ അല്ലെങ്കില്‍ 1.6 ലക്ഷം കിലോമീറ്റര്‍ വാറണ്ടിയോ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ ഏതാണ് ആദ്യം പൂര്‍ത്തിയാകുന്നത് എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും വാറണ്ടി നിശ്ചയിക്കുക.

    55 kW മോട്ടോര്‍ ലോംഗ് റേഞ്ച് ബാറ്ററി പാക്കില്‍ 5.7 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 0-60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ടിയാഗോ ഇവിക്ക് കഴിയും. ചെറിയ ബാറ്ററി പായ്ക്ക് 105 എന്‍എം ടോര്‍ക്ക് ഔട്ട്പുട്ടുമായാണ് വരുന്നത്. ചാര്‍ജ്ജിംഗില്‍ 15A പവര്‍ സോക്കറ്റിനെ വാഹനം പിന്തുണയ്ക്കുന്നുണ്ട്. അത് അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനാകും. കൂടാതെ, 3 മണിക്കൂര്‍ 36 മിനിറ്റിനുള്ളില്‍ കാര്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന 7.2 kW എസി ചാര്‍ജറും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, 57 മിനിറ്റിനുള്ളില്‍ 10-80 ശതമാനം വരെ കാര്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഡിസി ഫാസ്റ്റ് ചാര്‍ജിംഗും ടിയാഗോ ഇവിയ്ക്കുണ്ട്.

    അതേസമയം, ചെറിയ ബാറ്ററി പായ്ക്ക് വാഗ്ദാനം ചെയ്യുന്ന വേരിയന്റുകള്‍ 3.3 kW ചാര്‍ജറിനെയും 15A പവര്‍ ഔട്ട്പുട്ടിനെയും മാത്രമേ പിന്തുണയ്ക്കുകയുള്ളൂ. വലിയ ബാറ്ററി പാക്ക് ഉള്ള വേരിയന്റുകള്‍ ഈ രണ്ട് ഓപ്ഷനുകളെയും പിന്തുണയ്ക്കും. ഇതുകൂടാതെ, 7.2 kW എസി ചാര്‍ജറിനെയും വലിയ ബാറ്ററി പാക്ക് വേരിയന്റുകള്‍ പിന്തുണയ്ക്കുന്നുണ്ട്.

    ടാറ്റ ടിയാഗോ ഇവി സിറ്റി, സ്‌പോര്‍ട്ട് എന്നീ രണ്ട് ഡ്രൈവിംഗ് മോഡുകളിലാണ് വരുന്നത്. കൂടാതെ ഡ്രൈവിംഗ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് 4 ലെവല്‍ റീജനറേറ്റീവ് ബ്രേക്കിംഗ് ലെവലുകളുമായാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്. റിമോട്ട് എയര്‍ കണ്ടീഷനിംഗ് കണ്‍ട്രോള്‍, റിമോട്ട് ജിയോ ഫെന്‍സിംഗ്, വെഹിക്കിള്‍ ട്രാക്കിംഗ്, വെഹിക്കിള്‍ ടെലിമാറ്റിക്‌സ് തുടങ്ങിയ ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന 45 കണക്റ്റഡ് കാര്‍ ഫീച്ചറുകളും ടാറ്റ മോട്ടോഴ്‌സ് നല്‍കുന്നു.

    Also Read- EV battery | വെറും മൂന്നു മിനിറ്റിനുള്ളിൽ ഫുൾ ചാർജ്; ഇലക്ട്രിക് കാറുകൾക്കായി പുതിയ ബാറ്ററി

    ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ലെതറെറ്റ് സീറ്റുകള്‍, ഫുള്‍ ഓട്ടോമാറ്റിക് എയര്‍ കണ്ടീഷനിംഗ്, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, കൂള്‍ഡ് ഗ്ലോവ്‌ബോക്‌സ്, ഒരു പഞ്ചര്‍ റിപ്പയര്‍ കിറ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പുള്ള 8 സ്പീക്കര്‍ ഹര്‍മന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തിലുണ്ട്.

    Summary- Tata Motors has launched its latest electric car Tata Tiago EV in India. The vehicle has been launched with two battery options.

    First published:

    Tags: Tata tiago ev