ജീവനക്കാർക്ക് പണം തിരികെ നൽകാനായി രണ്ട് മാർഗങ്ങളാണ് കമ്പനി നിർദ്ദേശിച്ചിരിക്കുന്നത്. ഒന്നാമത്തേത് അധികമായി ലഭിച്ച പണം മുൻകൂറായി തിരികെ നൽകാം, രണ്ടാമത്തേത് വരുന്ന മാസത്തെ ശമ്പളത്തിൽ നിന്ന് അത് കുറവ് ചെയ്യാം. ഇതിൽ പ്രതികരിക്കാത്തവരുടെ ശമ്പളത്തിൽ നിന്ന് കമ്പനി പണം തിരിച്ചെടുക്കും.
ഇത്തരത്തിലുള്ള തിരിച്ചടി ജീവനക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് ഹോണ്ട കമ്പനിയിലെ ഒരു ജീവനക്കാരന്റെ ഭാര്യ എൻബിസി ന്യൂസിനോട് പറഞ്ഞു. തന്റെ ഭർത്താവിനോട് ബോണസിന്റെ ഏകദേശം 8% തിരികെ നൽകാനാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. അത് തന്നെ പതിനായിരക്കണക്കിന് രൂപ വരുമെന്നും അവർ അറിയിച്ചു.
advertisement
എന്നാൽ നിയമപരമായി പണം തിരികെ ചോദിക്കാൻ ഹോണ്ടയ്ക്ക് അവകാശമുണ്ടെന്നാണ് നിയമ വിദഗ്ദരുടെ അഭിപ്രായം.
അമേരിക്കയിലെ എല്ലാ തൊഴിൽദാതാക്കൾക്കും ബാധകമായ ഫെയർ ലേബർ സ്റ്റാൻഡേർഡ് ആക്ട് പ്രകാരം, ബോണസുകളുടെയോ വേതനത്തിന്റെയോ അധിക പേയ്മെന്റുകൾ തൊഴിലുടമയ്ക്ക് തിരിച്ചുപിടിക്കാൻ കഴിയുമെന്ന് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ നിയമ പ്രൊഫസർ സാറാ കോൾ പറഞ്ഞു.
Also Read- റോഡിലെ കുഴികളിലൂടെ നടന്നു വരുന്ന കല്യാണപ്പെണ്ണ്; വൈറലായി ഫോട്ടോഷൂട്ട്
തങ്ങളുടെ ജീവനക്കാർക്ക് അധിക ശമ്പളം നൽകിയെന്ന് ഹോണ്ട സ്ഥിരീകരിച്ചെങ്കിലും അത് എത്രയെന്ന് വെളിപ്പെടുത്താൻ കമ്പനി തയ്യാറായില്ല. ഈ മാസം ആദ്യം ഹോണ്ട തങ്ങളുടെ ജീവനക്കാർക്ക് ബോണസ് പേയ്‌മെന്റുകൾ നൽകിയിരുന്നു, അവരിൽ ചിലർക്ക് അധിക പേയ്‌മെന്റുകൾ ലഭിച്ചു.
നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഒരു സെൻസിറ്റീവ് വിഷയമാണ്, ജീവനക്കാർക്ക് ഉണ്ടായേക്കാവുന്ന മാനസിക ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനായി ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത് കമ്പനിയുടെ തികച്ചും വ്യക്തിപരമായ പ്രശ്‌നമായതിനാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും തങ്ങൾക്ക് നൽകാനില്ലെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
കഴിഞ്ഞ മാർച്ചിൽ ഹോണ്ടയുടെ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് മികച്ച വിലക്കിഴിവിൽ കാറുകൾ സ്വന്തമാക്കാനുള്ള അവസരം കമ്പനി നൽകിയിരുന്നു. വിവിധ മോഡലുകൾക്ക് നിരവധി ഡിസ്കൗണ്ട് ഓഫറുകളാണ് കമ്പനി നൽകിയത്. 2022 ജനുവരിയിൽ സിറ്റി, അമേസ് പോലുള്ള ജനപ്രിയ കാറുകൾക്ക് മികച്ച കിഴിവുകളും ബോണസുകളും ഹോണ്ട നൽകിയിരുന്നു. ഫെബ്രുവരിയിലും ഓഫറുകൾ നൽകി. വിവിധ കാറുകൾക്ക് 35,596 രൂപ വരെയുള്ള വില കിഴിവാണ് കമ്പനി നൽകിയത്.
ഫോർഡിന് ശേഷം ഇന്ത്യയിൽ നിന്നും ഹോണ്ട പടിയിറങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് മികച്ച ഇളവുകളുമായി ഹോണ്ട കളം നിറഞ്ഞത്. ഇന്ത്യയിലെ വ്യവസായം അടച്ചുപൂട്ടാൻ പദ്ധതിയില്ലെന്നും വരും ദിവസങ്ങളിൽ ഇത് വർധിപ്പിക്കാനാണ് ഉദ്ദേശമെന്നും കമ്പനി ഔദ്യോഗിക സ്ഥിരീകരണം നൽകിയിരുന്നു.