Joy Mathew | 'ജപ്തി ഭീഷണിയിൽ മനംനൊന്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തിട്ടും പ്രതികരിക്കാത്ത വിദ്യാർത്ഥി സംഘടനകൾക്ക് സിന്ദാബാ': ജോയ് മാത്യു

Last Updated:

കേരളത്തെ നടുക്കിയ രണ്ടു സംഭവങ്ങളിൽ വിദ്യാർത്ഥി സംഘടനകൾക്ക് നേരെ ഫേസ്ബുക്ക് പോസ്റ്റിൽ രൂക്ഷവിമർശനവുമായി ജോയ് മാത്യു

ജോയ് മാത്യു
ജോയ് മാത്യു
കേരളത്തിൽ വിദ്യാർത്ഥിനിയും പിതാവും അപമാനിക്കപ്പെടുകയും, മറ്റൊരു വിദ്യാർത്ഥിനി ജപ്തി ഭീഷണിയിൽ മനംനൊന്ത് ജീവിതം അവസാനിപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രതികരിക്കാത്ത വിദ്യാർത്ഥി സംഘടനകൾക്കെതിരെ പോസ്റ്റുമായി ജോയ് മാത്യു.
'ഒരു വിദ്യാര്‍ത്ഥിയെയും പിതാവിനെയും തല്ലിച്ചതച്ചിട്ടു കയ്യും കെട്ടിയിരിക്കുന്ന വിദ്യാർത്ഥി ഐക്യം സിന്ദാബാ... വീട് ജപ്തി ഭീഷണിയിൽ മനം നൊന്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തിട്ടും പ്രതികരിക്കാൻ കഴിയാത്ത വിദ്യാർത്ഥി സംഘടനകൾക്ക് സിന്ദാബാ...' ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
മകളുടെ കണ്‍സഷന് അപേക്ഷ നല്‍കാനായായി KSRTC ഡിപ്പോയിലെത്തിയ പിതാവിനെ ജീവനക്കാർ തല്ലിച്ചതക്കുകയായിരുന്നു. പ്രേമന്‍ എന്നയാൾക്ക്‌ കാട്ടാക്കട ഡിപ്പോയില്‍ ആണ് ദുരനുഭവമുണ്ടായത്. കണ്‍സഷന്‍ അനുവദിക്കാന്‍ മകളുടെ ഡിഗ്രി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് അടക്കം ഹാജരാക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മൂന്നുമാസമായി താന്‍ കണ്‍സഷനായി നടക്കുകയാണെന്നും എത്രയും വേഗം അനുവദിക്കണമെന്നും ജീവനക്കാരുടെ ഇത്തരം സമീപനമാണ് കെഎസ്ആര്‍ടിസി നഷ്ടത്തിലാകാന്‍ കാരണമെന്നും പ്രേമന്‍ പറഞ്ഞു. ഇതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഒരു ജീവനക്കാരന്‍ പ്രേമനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ മറ്റു ജീവനക്കാരെത്തി മകളുടെ മുന്നിലിട്ട് പ്രേമനെ മര്‍ദിക്കുകയുമായിരുന്നു.
advertisement
സംഭവത്തിൽ KSTRC ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പാണ് ചേർത്തത്. ആക്രമണത്തിന് ഇരയായ പ്രേമന്റെ മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ വകുപ്പ് ചുമത്തിയത്. പ്രേമന്റെ മകളുടെയും സുഹൃത്തിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.
ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജി ഭവനത്തിൽ അഭിരാമി കേരള ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വന്നതിനു പിന്നാലെ ജീവനൊടുക്കിയിരുന്നു.
advertisement
ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ് രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്നു അഭിരാമി. അജികുമാറിന്റേയും ശാലിനിയുടേയും മകളാണ്. അഭിരാമിയുടെ കുടുംബം കേരള ബാങ്ക് പതാരം ബ്രാഞ്ചില്‍ നിന്ന് 10 ലക്ഷം രൂപ വായ്പയെടുത്തിരുന്നു.
വൈകിട്ട് കോളേജിൽ നിന്നും എത്തിയ ശേഷമാണ് വീട്ടിൽ ജപ്തി നോട്ടീസ് പതിച്ച വിവരം അഭിരാമി അറിഞ്ഞത്. വലിയ മനോവിഷമത്തിലായിരുന്ന വിദ്യാർത്ഥിനി തൂങ്ങി മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
advertisement
പ്രാരംഭ നടപടി മാത്രമാണ് നടന്നതെന്ന് ബാങ്ക് ജീവനക്കാർ പറയുന്നു. നോട്ടീസ് തുണികൊണ്ടു മറയ്ക്കാൻ അഭിരാമി പിതാവിനോട് ആവശ്യപ്പെട്ടിരുന്നു.
നാലുവർഷം മുൻപ് വീട് പണിക്കായി അഭിരാമിയുടെ അച്ഛൻ അജികുമാർ ലോൺ എടുത്തിരുന്നു. കോവിഡ് കാലത്ത് അജികുമാറിന്‍റെ ജോലി പോയി. അതോടെ തിരിച്ചടവ് മുടങ്ങി.അച്ഛനും അമ്മയും ബാങ്കില്‍ പോയതിനുപിന്നാലെ അഭിരാമി മുറിയില്‍ക്കയറി കതകടച്ചു. അപ്പൂപ്പന്‍ ശശിധരന്‍ ആചാരിയും അമ്മുമ്മ ശാന്തമ്മയും ആയിരുന്നു ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ജനല്‍ക്കമ്പിയില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങിനില്‍ക്കുന്ന അഭിരാമിയെയാണ് പിന്നീട് കണ്ടത്. അഭിരാമിയെ ഉടൻ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ നഷ്ടമായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Joy Mathew | 'ജപ്തി ഭീഷണിയിൽ മനംനൊന്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തിട്ടും പ്രതികരിക്കാത്ത വിദ്യാർത്ഥി സംഘടനകൾക്ക് സിന്ദാബാ': ജോയ് മാത്യു
Next Article
advertisement
'ഐഎൻഎസ് വിക്രാന്ത് പാകിസ്ഥാന്റെ ഉറക്കം കെടുത്തി'; നാവികസേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
'ഐഎൻഎസ് വിക്രാന്ത് പാകിസ്ഥാന്റെ ഉറക്കം കെടുത്തി'; നാവികസേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി
  • ഐഎൻഎസ് വിക്രാന്ത് പാകിസ്ഥാനിൽ ഭയം ജനിപ്പിച്ചുവെന്നും അത് ഉറക്കമില്ലാത്ത രാത്രികൾ നൽകിയെന്നും മോദി പറഞ്ഞു.

  • പ്രധാനമന്ത്രി മോദി ഐഎൻഎസ് വിക്രാന്തിൽ നാവികസേനാംഗങ്ങളോടൊപ്പം ദീപാവലി ആഘോഷിച്ചു.

  • ഐഎൻഎസ് വിക്രാന്ത് ഇന്ത്യയുടെ സമുദ്രശക്തിയുടെയും ദേശീയ അഭിമാനത്തിൻ്റെയും ശക്തമായ പ്രതീകമാണെന്ന് മോദി.

View All
advertisement