സെപ്റ്റബറിൽ ഇന്ത്യൻ വിപണിയിലെത്തിയ സോണറ്റ് അതേ മാസം 9266 യൂണിറ്റുകളാണ് വിറ്റത്. ഈ വിഭാഗത്തിൽ മാസങ്ങളായി ഒന്നാമതായിരുന്ന വിതാര ബ്രെസ 9153 യൂണിറ്റുകളുമായി രണ്ടാമതായി. നേരത്തെ രണ്ടാമതുണ്ടായിരുന്ന ഹ്യൂണ്ടായ് വെന്യൂ 8469 യൂണിറ്റുകളുമായി മൂന്നാം സ്ഥാനത്താണ്. ഓഗസ്റ്റിൽ മൂന്നാമതുണ്ടായിരുന്ന ടാറ്റ നെക്സോൺ ഇത്തവണ നാലാം സ്ഥാനത്താണ്. 6007 യൂണിറ്റ് നെക്സോണാണ് സെപ്റ്റംബറിൽ വിറ്റത്.
Also See- m-Parivahan | ലൈസൻസും ആർസി ബുക്കും ഇനി കൈയ്യിൽ കരുതേണ്ട; എം- പരിവഹൻ ഉപയോഗിക്കുന്നത് ഇങ്ങനെ
advertisement
മഹീന്ദ്ര എക്സ്.യു.വി 300 ആണ് അഞ്ചാം സ്ഥാനത്ത്. 3700 യൂണിറ്റ് എക്സ്.യു.വി 300 ആണ് വിറ്റഴിച്ചത്. അതേസമയം മൂൻകാലങ്ങളിൽ ഈ വിഭാഗത്തിലെ ഏറ്റവും ജനപ്രിയ വാഹനങ്ങളിലൊന്നായിരുന്ന ഫോർഡ് എക്കോ സ്പോർട്ട് ഇപ്പോൾ ആറാം സ്ഥാനത്താണ്. 3558 യൂണിറ്റു എക്കോസ്പോർട്ടാണ് സെപ്റ്റംബറിൽ വിറ്റത്. ഹോണ്ട ഡബ്ല്യൂ ആർ വി 1124 യൂണിറ്റുകളുമായി ഏഴാമതാണ്.
കിയ സോണറ്റിന്‍റെ വരവാണ് ഈ വിഭാഗത്തിൽ ഏറ്റവും വലിയ സംസാരവിഷയം. പുറത്തിറക്കി ആദ്യ മാസം തന്നെ എതിരാളികളെയെല്ലാം പിന്നിലാക്കിയത് സോണറ്റിന് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. മൂന്നുതരം എഞ്ചിൻ ഓപ്ഷനുകളും(പെട്രോൾ, ഡീസൽ, ടർബോ) മൂന്നതരം ആധുനിക ഓട്ടോമാറ്റിക് ഓപ്ഷനുകളും(ഐഎംടി, ഡിസിറ്റി, ടോർക്ക് കൺവെർട്ടർ) സോണറ്റിൽ ലഭ്യമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ വിൽപനയിൽ ഏറ്റവും വലിയ കുതിപ്പുണ്ടാക്കിയത് ടാറ്റ നെക്സോൺ ആണ്. 111 ശതമാനം വളർച്ചയാണ് വിൽപനയിൽ നെക്സോൺ ഒരുവർഷത്തിനിടെ കൈവരിച്ചത്.
രാജ്യത്ത് ആകെ 41277 സബ് എസ്.യു.വികളാണ് സെപ്റ്റബറിൽ വിറ്റഴിച്ചത്. 2019 സെപ്റ്റബറിൽ ഇത് 29113 ആയിരുന്നു. കോംപാക്ട് എസ്.യു.വികളുടെ വിൽപനയിൽ 42 ശതമാനം വളർച്ചയാണ് ഒരു വർഷത്തിനിടെ ഉണ്ടായിരിക്കുന്നത്.