TRENDING:

Explained: കാർ മോഷണം പോയാൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം

Last Updated:

താങ്കളുടെ പരാതി രേഖപ്പെടുത്തിയ ശേഷം സ്റ്റേഷനിൽ നിന്ന് താങ്കൾക്ക് ഒരു എഫ് ഐ ആർ കോപ്പി തരുന്നതായിരിക്കും. ഇത് ഇ൯ഷൂറ൯സ് ക്ലെയ്മിന് ആവശ്യമായി വരും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രാച്ചി മിശ്ര
advertisement

എഫ് ഐ ആർ

വാഹനം നഷ്ടപ്പെട്ടാൽ ആദ്യം ചെയ്യേണ്ട കാര്യം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഫസ്റ്റ് ഇ൯ഫർമേഷ൯ റിപ്പോർട്ട് അഥവാ എഫ് ഐ ആർ ഫയൽ ചെയ്യുക എന്നതാണ്. താങ്കളുടെ പരാതി രേഖപ്പെടുത്തിയ ശേഷം സ്റ്റേഷനിൽ നിന്ന് താങ്കൾക്ക് ഒരു എഫ് ഐ ആർ കോപ്പി തരുന്നതായിരിക്കും. ഇത് ഇ൯ഷൂറ൯സ് ക്ലെയ്മിന് ആവശ്യമായി വരും.

ഇ൯ഷ്യൂറ൯സ് ദാതാവിന്റെ ബന്ധപ്പെടുക

പോലീസിൽ പരാതി നൽകിയ ശേഷം ചെയ്യേണ്ട രണ്ടാമത്തെ കാര്യം ഇ൯ഷൂറ൯സ് കന്പനിയെ ബന്ധപ്പെടുക എന്നതാണ്.  എങ്കിൽ മാത്രമേ ക്ലെയിം കിട്ടുകയുള്ളൂ.

advertisement

ആർടിഒയെ അറിയിക്കുക

മോട്ടോർ ഗതാഗത നിയമം അനുസരിച്ച് വാഹനം കളവ് പോയാൽ സ്ഥലത്തെ റീജ്യനൽ ട്രാ൯സ്പോർട്ട് ഓഫീസ് (RTO) യിൽ വിവരം അറിയിക്കൽ അത്യാവശ്യമാണ്.

Also Read എടിഎം തകരാർ; ഉപഭോക്താവിന് ബാങ്ക് 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ!

ഇൻഷ്യൂറ൯സ് കമ്പനിക്ക് വേണ്ട ഡോക്യുമെന്റുകൾ നൽകുക

ഇ൯ഷൂറ൯സ് തുക ലഭിക്കാ൯ കമ്പനി ആവശ്യപ്പെടുന്ന എല്ലാ രേഖകളും നൽകൽ അത്യാവശ്യമാണ്. ഇ൯ഷൂറ൯സിന്റെ കോപ്പി, ഒറിജിനൽ എഫ് ഐ ആർ കോപ്പി, ക്ലെയ്ം ഫോമുകൾ, ഡ്രൈവിംഗ് ലൈസ൯സിന്റെ കോപ്പി, ആർ സി ബുക്ക്, ആർ ടി ഓ ട്രാ൯സർ പേപ്പറുകൾ, ഫോമുകൾ എന്നിവയാണ് നൽക്കേണ്ടി വരിക. കൂടാതെ മോഷണം പോയ കാറിന്റെ രണ്ട് ഒറിജിനൽ ചാവികളും ഇ൯ഷൂറ൯സ് കന്പനി അധികൃതർക്ക് നൽകേണ്ടി വരും.

advertisement

പോലീസിൽ നിന്ന് നോ-ട്രെയ്സ് റിപ്പോർട്ട് വാങ്ങുക

നിശ്ചിത സമയത്തേക്ക് താങ്കളുടെ കാർ കാണാതാവുകയാണെങ്കിൽ പോലീസ് സ്റ്റേഷ൯ സമീപിക്കുകയും നോ-ട്രെയ്സ് റിപ്പോർട്ട് കളക്റ്റ് ചെയ്യലും അത്യാവശ്യമാണ്. ഇ൯ഷൂറ൯സ് ക്ലെയ്ം ചെയ്യാ൯ ഇത് ആവശ്യമായി വരും.

Also Read ഇനി സമ്പാദ്യം കൈകാര്യം ചെയ്യാം കൂടുതല്‍ കാര്യക്ഷമമായി; വനിതകള്‍ക്കിതാ ഏഴ് കല്‍പ്പനകൾ

ഇ൯ഷൂറ൯സ് ക്ലെയിം ലഭിക്കാ൯ എത്ര സമയമെടുക്കും?

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മുകളിൽ പരഞ്ഞ നോ-ട്രെയ്സ് റിപ്പോർട്ട് ലഭിക്കാ൯ ചുരുങ്ങിയത് പരാതി നൽകിയ ശേഷം 30 ദിവസമെങ്കിലും എടുക്കും. അതിന് ശേഷം താങ്കളുടെ വാഹനത്തിന്റെ ഐഡിവി, അഥവാ ഇ൯ഷൂറ൯സ് മൂല്യം കണക്കാക്കാ൯ 60 മുതൽ 90 ദിവസം വരെ എടുക്കും. മൊത്തത്തില്‍ ഇ൯ഷ്യൂറ൯സ് തുക  കൈയിൽ കിട്ടണമെങ്കിൽ 3 മുതൽ 4 മാസം വരെയെടുക്കുമെന്നർത്ഥം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
Explained: കാർ മോഷണം പോയാൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം
Open in App
Home
Video
Impact Shorts
Web Stories