Happy Women's Day | ഇനി സമ്പാദ്യം കൈകാര്യം ചെയ്യാം കൂടുതല്‍ കാര്യക്ഷമമായി; വനിതകള്‍ക്കിതാ ഏഴ് കല്‍പ്പനകൾ
- Published by:Anuraj GR
- news18-malayalam
Last Updated:
നമ്മുടെ കയ്യിലുള്ള സമ്പാദ്യം ബുദ്ധിപൂര്‍വ്വമായി ഉപയോഗിച്ച് ഇന്നത്തേയും മുന്നോട്ടുമുള്ള യാത്രയേയും സുരക്ഷിതമാക്കേണ്ടത് പ്രധാനമായി വന്നിരിക്കുന്നു
പുരുഷന്‍ മാത്രം സമ്പാദിക്കുകയും പണം കൈകാര്യം ചെയ്യുകയും ചെയ്യുന്ന കാലം കഴിഞ്ഞു. ഇന്ന് ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകളും പുരുഷനൊപ്പം തന്നെ പ്രവര്‍ത്തിക്കുകയാണ്. ഇന്നത്തെ സ്വതന്ത്ര വനിതകള്‍ക്ക് താന്‍ സമ്പാദിക്കുന്ന പണം കൈകാര്യം ചെയ്യാനും അവകാശമുണ്ട്. അതിനാല്‍ത്തന്നെ നമ്മുടെ കയ്യിലുള്ള സമ്പാദ്യം ബുദ്ധിപൂര്‍വ്വമായി ഉപയോഗിച്ച് ഇന്നത്തേയും മുന്നോട്ടുമുള്ള യാത്രയേയും സുരക്ഷിതമാക്കേണ്ടത് പ്രധാനമായി വന്നിരിക്കുന്നു
മുന്നിലൊരു ബജറ്റ്
പലപ്പോഴും പുരുഷന്മാരേക്കാള്‍ പണം കൈകാര്യം ചെയ്യുന്നതില്‍ സ്ത്രീകള്‍ക്ക് മിടുക്കുണ്ടായിരിക്കും. കയ്യിലുള്ളത് എത്ര വലുതോ ചെറുതോ ആയിക്കോട്ടെ, അതുവെച്ച് തുടങ്ങാം. സാധിക്കും എന്ന് ഉറപ്പുള്ള ഒരു ബജറ്റ് ഉണ്ടാക്കുകയാണ് ആദ്യത്തെ പണി. അതിന് നമ്മുടെ വരുമാനവും ചെലവുകളും ചേര്‍ത്ത് ഒരു
ലിസ്റ്റുണ്ടാക്കാം. മുന്‍ഗണനാ ക്രമത്തിലും ആദ്യം ചെയ്യേണ്ടത് ആദ്യം വരുന്ന രീതിയിലുമായിരിക്കണം ഈ പ്ലാന്‍
ഇനിയൊരു ലക്ഷ്യം നിര്‍ണയിക്കാം
ഒരു സാമ്പത്തിക ലക്ഷ്യം നിര്‍ണയിക്കേണ്ടത് അത്യാവശ്യമാണ്. കൂടുതല്‍ കൃത്യതയോടെ മുന്നേറാന്‍ അത് സഹായിക്കും. ദീര്‍ഘകാല-ഹ്രസ്വ കാല എന്നിങ്ങനെ ലക്ഷ്യങ്ങളെ തരംതിരിക്കാം. ഏറ്റവും വേഗത്തിലോ അല്ലെങ്കില്‍ കുറഞ്ഞ സമയത്തിനുള്ളിലോ ചെയ്ത് തീര്‍ക്കേണ്ടവ ഹ്രസ്വകാല പ്ലാനിലും സമയമെടുത്ത്
advertisement
ചെയ്യേണ്ടവ ദീര്‍ഘകാല പ്ലാനിലും പെടുത്താം. എപ്പോഴും പ്രാവര്‍ത്തികമാക്കാവുന്ന ലക്ഷ്യങ്ങള്‍ മാത്രം തീരുമാനിക്കുക
കടങ്ങള്‍ വരാതെ നോക്കാം
കടങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ബാധ്യത തന്നെയാണ്. കടങ്ങള്‍ പെരുകും തോറും ലക്ഷ്യത്തില്‍ നിന്നും നമ്മള്‍ അകലും. ഭാവിയെ തകര്‍ക്കും. അതിനാല്‍ത്തന്നെ കൂടുതല്‍ പ്രശ്‌നമാകുന്നതിന് മുന്നേ കടങ്ങള്‍ അടച്ചു തീര്‍ക്കുക. കാരണം ഇവ ഒരിക്കലും നിങ്ങളുടെ ബജറ്റിനെ ബാധിക്കരുത്. സാമ്പത്തികമായി മാത്രമല്ല, ഒരു മനുഷ്യനെ മാനസികമായി തകര്‍ക്കാനും കടം ഇടയാക്കും
advertisement
ഇന്‍വെസ്റ്റ്‌മെന്റ് തുടങ്ങാം
ഇന്‍വെസ്റ്റ്‌മെന്റുകള്‍ തന്നെയാണ് ഒരാളുടെ ഭാവിയെ നിര്‍ണയിക്കുന്നത്. അധികം വൈകാതെ തന്നെ നിക്ഷേപങ്ങള്‍ തുടങ്ങണം. നമ്മുടെ കയ്യിലുള്ള പണത്തെ നിക്ഷേപങ്ങളാക്കി മാറ്റണം. ഇത് ദീര്‍ഘകാല പദ്ധതികളുടെ ഭാഗമാണ്. പലപ്പോഴും നിക്ഷേപങ്ങള്‍ ഒരു വരുമാന മാര്‍ഗവുമായി മാറാറുണ്ട്.
വേണം എമര്‍ജന്‍സി ഫണ്ട്
സാധാരണ നിക്ഷേപങ്ങള്‍ക്കപ്പുറം അടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള നീക്കിയിരുപ്പാണ് എമര്‍ജന്‍സി ഫണ്ടുകള്‍. പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് കുറച്ച് ബുദ്ധിമുട്ടുള്ള രീതി കൂടിയാണിത്. കാരണം പലപ്പോഴും സ്ത്രീകളുടെ വരുമാനം താരതമ്യേന കുറവായിരിക്കും എന്നത് തന്നെ. 3-6 മാസം വരെയുള്ള ചിലവുകളുടെ തുക ഇങ്ങനെ മാറ്റി വെച്ചാല്‍ ഒരുവിധം സാഹചര്യങ്ങളെ കടം വാങ്ങാതെ രക്ഷപ്പെടാം
advertisement
Also Read- Happy Women's Day | മണ്ണിൽ പൊന്ന് വിളയിച്ച വീട്ടമ്മ; കൃഷി മാറ്റി മറിച്ച മഞ്ജു ദേവിയുടെ വിജയകഥ
ഇന്‍ഷുറന്‍സുകള്‍
പണ സമ്പാദ്യത്തിലെ ഏറ്റവും പ്രധാന പോയിന്റാണ് ശരിയായ ഇന്‍ഷുറന്‍സുകള്‍ എടുത്ത് വെക്കുക എന്നത്. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സുകള്‍. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആരോഗ്യ വെല്ലുവിളികള്‍ കൂടുതല്‍ നേരിടേണ്ടി വന്നേക്കാം. ULIP പോലുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍
നല്ലതാണ്. ഇത് ഒരു നിക്ഷേപ മാര്‍ഗം കൂടിയാണ്. നല്ല പ്രായത്തില്‍ എടുത്ത് വെക്കുന്ന ഇന്‍ഷുറന്‍സുകള്‍ പിന്നീട് ഭാവിയില്‍ വലിയ ഉപകാരം ചെയ്യും
advertisement
റിട്ടയര്‍മെന്റിന് വേണ്ടി കരുതാം
എപ്പോഴും റിട്ടയര്‍മെന്റിന് ശേഷമുള്ളൊരു ജീവിതവും മനസ്സിലുണ്ടാകണം. പലപ്പോഴും കുടുംബത്തേയും മക്കളേയും മറ്റും നോക്കുന്ന ചുമതലകള്‍ സ്ത്രീകള്‍ക്ക് നല്ലൊരു പ്രൊഫഷണല്‍ ജീവിതം പലപ്പോഴും നിഷേധിക്കാറുണ്ട്. അതിനാല്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് റിട്ടയര്‍മെന്റ് പ്ലാനുകള്‍ അത്യാവശ്യം. എത്ര നേരത്തേ തുടങ്ങുന്നു, അത്രയും ലാഭം എന്നതാണ് നിക്ഷേപങ്ങളുടെ കാര്യത്തിലെ അടിസ്ഥാന തത്വം തന്നെ
Tags: INSURANCE, WOMEN, INVESTMENT PLANS, MONEY MANAGEMENT, എമര്‍ജന്‍സി ഫണ്ട്, ബജറ്റ്, വരുമാനവും ചെലവുകളും, ഇന്‍ഷുറന്‍സുകള്‍
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 07, 2021 10:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Happy Women's Day | ഇനി സമ്പാദ്യം കൈകാര്യം ചെയ്യാം കൂടുതല്‍ കാര്യക്ഷമമായി; വനിതകള്‍ക്കിതാ ഏഴ് കല്‍പ്പനകൾ