കോവിഡ് വ്യാപനത്തെ തുടർന്നുള്ള യാത്രാ നിയന്ത്രണങ്ങൾ ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർമാരെയാകെ തകർത്തു. കഴിഞ്ഞ ഒന്നരവർഷത്തിനിടെ തന്റെ 20 ടൂറിസ്റ്റ് ബസുകളിൽ 10 എണ്ണവും വിറ്റതായി മുകളിൽ പറഞ്ഞ സന്ദേശമിട്ട റോയ് ടൂറിസം ഉടമ റോയ്സൺ ജോസഫ് 'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട്' പറഞ്ഞു. ഈ ആഴ്ചയിലെ അവസാന നാല് ദിവസങ്ങളിൽ മൂന്നാറിലേക്ക് ട്രിപ്പ് ലഭിച്ചത് മൂന്ന് ടൂറിസ്റ്റ് ബസുകൾ മാത്രമാണ്. "സാധാരണയായി ഫെബ്രുവരിയിൽ മൂന്നാറിലേക്കുള്ള റോഡുകളിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇപ്പോൾ, ഈ പാത മുഴുവൻ വിജനമാണ്," അദ്ദേഹം പറയുന്നു.
advertisement
വായ്പാ തിരിച്ചടക്കാൻ പണം കണ്ടെത്തുന്നതിനാണ് റോയ്സൺ കഴിഞ്ഞ മാസങ്ങളിൽ 10 ബസുകൾ കുറഞ്ഞ നിരക്കിൽ വിറ്റത്. "എനിക്ക് കിലോയ്ക്ക് 45 രൂപ നൽകുന്ന ആർക്കും എന്റെ ബസുകൾ വിൽക്കാൻ ഞാൻ തയ്യാറാണ്. സ്ഥിതി വളരെ മോശമാണ്; പല ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർമാരും ആത്മഹത്യയുടെ വക്കിലാണ്," റോയ്സൺ പറഞ്ഞു.
വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് പണമിടപാടുകാർ അവയിൽ ചിലത് പിടിച്ചെടുത്തതോടെ കേരളത്തിലെ ടൂറിസ്റ്റ് ബസുകളുടെ എണ്ണം 14,000 ൽ നിന്ന് 12,000 ആയി കുറഞ്ഞുവെന്ന് CCOA സംസ്ഥാന പ്രസിഡന്റ് ബിനു ജോൺ പറഞ്ഞു. “കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മാത്രം ആയിരത്തിലധികം ബസുകൾ ബാങ്കുകളോ പണമിടപാട് നടത്തുന്നവരോ പിടിച്ചെടുത്തിട്ടുണ്ട്” - അദ്ദേഹം പറഞ്ഞു.
Also Read- Cochin Devaswom| 'കാൽകഴുകിച്ചൂട്ട്' ഇനി 'സമാരാധന'; ക്ഷേത്രച്ചടങ്ങുകൾ പരിഷ്കരിക്കാൻ കൊച്ചിൻ ദേവസ്വം
''മാർച്ച് മാസത്തിന് ശേഷമേ പിടിച്ചെടുത്ത ബസുകളുടെ കൃത്യമായ എണ്ണം വ്യക്തമാകൂ, എന്നാൽ അടുത്ത ഒരു മാസത്തിനകം 2000-3000 ടൂറിസ്റ്റ് ബസുകൾ ബാങ്കുകളും പണമിടപാടുകാരും അറ്റാച്ച് ചെയ്യുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു,” ബിനു ജോൺ പറഞ്ഞു. സംസ്ഥാനത്ത് മാറിക്കൊണ്ടിരിക്കുന്ന കോവിഡ് യാത്രാ നിയന്ത്രണങ്ങളാണ് ഏറ്റവും വലിയ പ്രശ്‌നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
8-10 ദിവസത്തെ ടൂർ പാക്കേജുകളുണ്ട്. വിനോദസഞ്ചാരികളെ കൊച്ചി വിമാനത്താവളത്തിൽ നിന്ന് എടുത്ത് പ്രധാന സ്ഥലങ്ങൾ സന്ദർശിച്ച ശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കുന്നു. പക്ഷേ, പെട്ടെന്ന് സർക്കാർ ഞായറാഴ്ച ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ഞായറാഴ്ച് ബസ് ഇറക്കിയതിന് പൊലീസ് 2000 രൂപ പിഴ ഈടാക്കുകയും ചെയ്തു. റോഡ്, വാഹന നികുതി ഇനത്തിൽ വലിയൊരു തുക അടയ്ക്കുന്ന സമയത്താണ് ഇത്, ”റോയ്സൺ പറഞ്ഞു.
ഒരു ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർ ഒരു പാദത്തിൽ ഏകദേശം 40,000 രൂപ റോഡ്/വാഹന നികുതിയായി അടയ്ക്കുന്നു. "കൂടാതെ, ഇന്ധനവിലയും മറ്റ് ചെലവുകളും ഉയർന്നിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിക്കുന്നതുവരെ സംസ്ഥാന സർക്കാർ നികുതിയെങ്കിലും പിൻവലിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു," മറ്റൊരു ടൂറിസ്റ്റ് ബസ് ഓപ്പറേറ്ററായ വിശ്വശ്രീ സർവീസസിലെ എസ് പ്രശാന്തൻ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
തൊഴിൽ നഷ്ടമാണ് ഈ രംഗത്ത് സംഭവിക്കുന്ന മറ്റൊരു വെല്ലുവിളി. ട്രാവൽ ഓപ്പറേറ്ററുടെ വരുമാനം കുത്തനെ ഇടിഞ്ഞതോടെ റോയ്സൺ ട്രാവൽസിൽ മാത്രം 50 ജീവനക്കാർ കമ്പനി വിട്ടു. പകർച്ചവ്യാധിയുടെ ആദ്യ തരംഗത്തിനുശേഷം മൊറട്ടോറിയം കാലാവധി നീട്ടാൻ കേന്ദ്ര സർക്കാർ ബാങ്കുകളോട് ആവശ്യപ്പെട്ടെങ്കിലും മിക്ക ബാങ്കുകളും ഈ സൗകര്യം നിർത്തിവച്ചതായി ബിനു പറഞ്ഞു.
Also Read-Accident Death | ബൈക്ക് മരത്തില്‍ ഇടിച്ചു കയറി; രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
"അതായത്, നിശ്ചിത സമയപരിധിക്കുള്ളിൽ തങ്ങളുടെ EMI-കള്‍ അടയ്ക്കാൻ ഉടമകൾ നിർബന്ധിതരാകുന്നു. ഇക്കാലത്ത് ഒരു മാസത്തിൽ ഒരു ഉടമയ്ക്ക് ലഭിക്കുന്ന പരമാവധി യാത്രകളുടെ എണ്ണം മൂന്ന് വരെയാണ്, ഇത് 20,000 രൂപ തുച്ഛമായ വരുമാനം ഉണ്ടാക്കുന്നു. ഇത് വളരെ ബുദ്ധിമുട്ടാണ്. ജീവനക്കാരുടെ വേതനം നൽകാനും പ്രവർത്തനച്ചെലവ് വഹിക്കാനും ഈ തുച്ഛമായ തുകയിൽ നിന്ന് ഇഎംഐ അടയ്ക്കാനും," അദ്ദേഹം പറഞ്ഞു.