Accident Death | ബൈക്ക് മരത്തില്‍ ഇടിച്ചു കയറി; രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ബൈക്കില്‍ യാത്ര ചെയ്ത പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികളാണ് അപകടത്തില്‍ മരിച്ചത്.
വരാപ്പുഴ: ബൈക്ക് മരത്തില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍(Accident) രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം(Death). കൂട്ടുകാരന്റെ പുതിയ ബൈക്കില്‍ യാത്ര ചെയ്ത പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികളാണ് അപകടത്തില്‍ മരിച്ചത്. വൈകിട്ട് നാലരയോടെയായിരുന്നു അപകടം. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഒരാള്‍ മരിച്ചു.
ഒളനാട് പുഞ്ചക്കുഴി കുരിശുപറമ്പില്‍ റെബിന്‍ ലിജോ, കൂട്ടിനകം കാട്ടില്‍ വൈഷ്ണവ് എന്നിവരാണ് മരിച്ചത്. പിന്‍സീറ്റിലിരുന്ന വൈഷ്ണവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ റെബിന്‍ ലിജോയെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചതായി പൊലീസ് പറഞ്ഞു.
Suicide Attempt | പിണങ്ങിപ്പോയ ഭാര്യയെ പൊലീസ് ഇടപ്പെട്ട് തിരിച്ചെത്തിക്കണം; ആത്മഹത്യ ഭീഷണിയുമായി യുവാവ്
തിരുവനന്തപുരം: പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് യുവാവിന്റെ ആത്മഹത്യ(Suicide) ഭീഷണി. വെമ്പായം ഒഴുകുപാറ ഈട്ടിമൂട്ടില്‍ 12 മണിക്കാണ് സംഭവം. സ്വന്തം ദേഹത്തും ബന്ധിയാക്കിയ അനുജന്റെ ദേഹത്തും പെട്രോള്‍ ഒഴിച്ചായിരുന്നു ആത്മഹത്യ ഭീഷണി. ഈട്ടിമൂട് ഒഴുകുപാറ സജീന മന്‍സിലിനു ഷാജഹാനാണ് (37) സഹോദരനായ സഹീറിനെ മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ട് ആത്മഹത്യ ഭീഷണി മുഴക്കിയത്.
advertisement
ഉമ്മയെയും സഹോദരിയെയും വീടിന് പുറത്താക്കി വാതില്‍ പൂട്ടിയശേഷം ഷാജഹാന്‍ അനുജന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് മുറിക്കുള്ളില്‍ ഇട്ടു പൂട്ടുകയായിരുന്നു. പിണങ്ങിപ്പോയ ഭാര്യയെ പൊലീസ് ഇടപ്പെട്ട് തിരിച്ചുകൊണ്ടുവരണമെന്നായിരുന്നു ആവശ്യം. ഒരു കൈയ്യില്‍ പെട്രോള്‍ നിറച്ച കന്നാസും മറ്റേ കയ്യില്‍ തീപ്പെട്ടിയുമായാണ് ഭിഷണി മുഴക്കി നിന്നത്.
സംഭവമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. അയല്‍വാസികളും ബന്ധുക്കളും ഷാജഹാനോട് സംസാരിച്ചെങ്കിലും വഴങ്ങാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ സ്‌റ്റേഷന്‍ എസ്എച്ച്ഒ സൈജു നാഥിനോട് സംസാരിക്കാമെന്ന് ഷാജഹാന്‍ സമ്മതിച്ചു. വീടിന്റെ പുറകുവശത്തുള്ള ജനലരികില്‍ വരുത്തി എസ്എച്ചോയുമായി സംസാരിച്ചു.
advertisement
ഈ സമയം മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന ഫയര്‍ഫോഴ്‌സ് സംഘം ഫയര്‍ എന്‍ജിനില്‍ നിന്ന് വെള്ളം ഷാജാഹാന്റെ ദേഹത്ത് വീഴ്ത്തി. പെട്രോളും തീപ്പട്ടിയും നനഞ്ഞു കുതിര്‍ന്നതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പോലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് ഷാജഹാനെ കീഴ്പ്പെടുത്തുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 11, 2022 10:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Accident Death | ബൈക്ക് മരത്തില്‍ ഇടിച്ചു കയറി; രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം