കഴിഞ്ഞ വർഷം ഏപ്രിൽ മാസമാണ് ചവ്‍ദ കാർ വാങ്ങിയത്. 0111 എന്ന നമ്പറാണ് ഇയാൾ ലേലത്തിൽ സ്വന്തമാക്കിയത്. ആർടിഒ നടത്തിയ ലേലത്തിൽ ചവ്ദക്ക് എതിരായി മറ്റൊരാളും ഉണ്ടായിരുന്നു. എന്നാൽ ലേലത്തിൽ 1.03 ലക്ഷം രൂപയ്ക്ക് ചാവ്ദ നമ്പർ സ്വന്തമാക്കി. 40,000 രൂപയാണ് ആദ്യം നിക്ഷേപിച്ചത്. ലേലത്തിൽ വിജയിച്ചതായി പ്രഖ്യാപിച്ച ശേഷം ബാക്കിയുള്ള 63,000 രൂപയും നൽകി. 2022 മെയ് മാസത്തിലായിരുന്നു ലേലം നടന്നത്.
ആർടിഒയിൽ നിന്നും നമ്പർ പ്ലേറ്റ് ലഭിക്കാത്തതിനാൽ ഇവരുമായി പിന്നീട് ബന്ധപ്പെടുകയായിരുന്നു എന്ന് ചവ്ദയുടെ അഭിഭാഷകൻ ധവൽ കൻസാര കോടതിയിൽ പറഞ്ഞു. മറ്റൊരു ലേലക്കാരൻ എതിർപ്പ് ഉന്നയിച്ചതായാണ് തുടർന്നുള്ള അന്വേഷണത്തിൽ ആർടിഒ അറിയിച്ചത്. ലേലം റദ്ദാക്കിയെന്നും ചവ്ദയെ അറിയിച്ചു. ഇതോടെ തനിക്ക് നമ്പർ അനുവദിക്കാത്ത ആർടിഒയുടെ നടപടിക്കെതിരെയും ലേലം റദ്ദാക്കിയതിനെതിരെയും ചാവ്ദ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
advertisement
Also read-1.69 കോടി രൂപയുടെ പോര്‍ഷെ കാറിന് ഇഷ്ട നമ്പറിനായി 13.01 ലക്ഷം രൂപ
നമ്പറിനായി പുതിയ ലേലം നടത്തുമെന്ന് കോടതിയെ സമീപിക്കുന്നതിന് ഒരു ദിവസം മുൻപ് ആർടിഒ ചവ്ദയെ അറിയിച്ചിരുന്നു. എന്നാൽ ചവ്ദ ആർടിഒയുടെ ഈ നടപടിയെയും ചോദ്യം ചെയ്തു. മറ്റൊരു ലേലം നടത്തുന്നതിൽ നിന്നും മറ്റേതെങ്കിലും വാഹന ഉടമയ്ക്ക് നമ്പർ അനുവദിക്കുന്നതിൽ നിന്നും ആർടിഒയെ ഹൈക്കോടതി വിലക്കിയിട്ടുണ്ട്.
കേസിൽ വേഗത്തിലുള്ള തീരുമാനം ഉണ്ടാകണമെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയോട് അഭ്യർത്ഥിച്ചു. എന്നാൽ പുതിയ ലേലവും പുതിയ ഒരാൾക്ക് നമ്പർ അനുവദിക്കുന്നതും ഹൈക്കോടതി സ്‌റ്റേ ചെയ്തതിനാൽ എന്തിനാണിത്ര തിടുക്കം എന്നായിരുന്നു കോടതിയുടെ മറുചോദ്യം. തന്റെ കക്ഷി രജിസ്ട്രേഷൻ നമ്പറിനായി ഒരു വർഷമായി കാത്തിരിക്കുകയാണെന്നും ഒരിക്കൽ രജിസ്ട്രേഷൻ നമ്പർ ഇല്ലാതെ കാർ ഓടിച്ചതിന് പോലീസ് പിഴ ചുമത്തിയെന്നും ചവ്ദയുടെ അഭിഭാഷകൻ അറിയിച്ചു. 50 ലക്ഷം രൂപ വിലയുള്ള കാർ ഒരു വർഷമായി ഗാരേജിൽ സൂക്ഷിക്കുകയാണെന്നും അഭിഭാഷകൻ പറഞ്ഞു. കേസിൽ അടുത്ത വാദം കേൾക്കുന്നത് കോടതി മെയ് രണ്ടിലേക്ക് മാറ്റി.