പോർഷെ പുറത്തിറക്കിയ ഏറ്റവും മികച്ച എസ്‍യുവികളിലൊന്നാണ് കെയിൻ ജിടിഎസ്. 4 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 460 പിഎസ് കരുത്തും 620 എൻഎം ടോർക്കുമുണ്ട്. വേഗം നൂറു കടക്കാൻ 4.8 സെക്കൻഡ് മാത്രം വേണ്ടിവരുന്ന എസ്‍യുവിയുടെ ഉയർന്ന വേഗം 270 കിലോമീറ്ററാണ്. ഏകദേശം 1.69 കോടി രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്സ്ഷോറൂം വില.