ടൂര്‍ എച്ച്1 ന് കരുത്തേകുന്നത് കെ-സീരീസ് 1.0-ലിറ്റര്‍ ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വി.വി.റ്റി എഞ്ചിനാണ്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് എഞ്ചിനിൽ ഘടിപ്പിച്ചിരിക്കുന്നത്. മാരുതി സുസുക്കി ടൂര്‍ എച്ച്1 പെട്രോള്‍ വേരിയന്റിന് 24.60 km/l ഉം സിഎന്‍ജി വേരിയന്റിന് 34.46 km/kg ഉം ആണ് മൈലേജ് അവകാശപ്പെടുന്നത്. ഡ്യുവല്‍ എയര്‍ബാഗുകള്‍, പ്രീ ടെന്‍ഷനറും ഫോഴ്സ് ലിമിറ്ററും ഉള്ള ഫ്രണ്ട് സീറ്റ് ബെല്‍റ്റുകള്‍, മുന്നിലും പിന്നിലും യാത്രക്കാര്‍ക്കുള്ള സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍, എഞ്ചിന്‍ ഇമ്മൊബിലൈസര്‍, സ്പീഡ് ലിമിറ്റിംഗ് സിസ്റ്റം, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ടൂര്‍ എച്ച്1 വാഗ്ദാനം ചെയ്യുന്നു.
advertisement
മാരുതി സുസുക്കി ആൾട്ടോ കെ10 ടൂര്‍ H1ന്റെ വിവിധ വേരിയന്റെുകളുടെ എക്‌സ്-ഷോറൂം വില
- ടൂര്‍ എച്ച്1 പെട്രോള്‍ – 4.80 ലക്ഷം
- ടൂര്‍ എച്ച് 1 സിഎന്‍ജി 5.70 ലക്ഷം രൂപ
ആള്‍ട്ടോ കെ10ന്റെ പാരമ്പര്യവും വിശ്വാസവും നിലനിർത്തുന്ന കാറാണ് പുതിയ ടൂര്‍ എച്ച്1. ആകര്‍ഷകമായ ഇന്റീരിയര്‍, എക്സ്റ്റീരിയറുകള്‍ എന്നിവയ്ക്കൊപ്പം നിരവധി സൗകര്യങ്ങളും സുരക്ഷാ സജ്ജീകരണങ്ങളും കാറിൽ ഒരുക്കിയിട്ടുണ്ട്. മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന ടൂര്‍ എച്ച്1, ഉപഭോക്താക്കൾക്ക് സന്തോഷം പകരുമെന്ന്മാരുതി സുസുക്കി ഇന്ത്യ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് സീനിയര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
Also Read-ഓഫ് റോഡിൽ തരംഗം തീർക്കാൻ മാരുതി സുസുക്കി; ജിംനിയുടെ വില പ്രഖ്യാപിച്ചു
അടുത്തിടെ മാരുതിയുടെ ഏറ്റവും ജനപ്രീതിയുള്ള മോഡലുകളില്‍ ഒന്നായ മാരുതി സുസുകി ബൊലേനോ തിരിച്ചുവിളിച്ചിരുന്നു. 7213 യൂണിറ്റ് ബെലേനോ കാറുകളാണ് തിരിച്ചു വിളിച്ചത്. ബ്രേക്കിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന വാക്വം പമ്പിലെ തകരാര്‍ കാരണമാണ് ബലേനോ RS മോഡലിന്റെ 7,213 യൂണിറ്റുകള്‍ തിരിച്ചുവിളിക്കുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യ അറിയിച്ചിരുന്നു.
2016 ഒക്ടോബര്‍ 27 നും 2019 നവംബര്‍ 1 നും ഇടയില്‍ നിര്‍മ്മിച്ച വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചിരുന്നു. തകരാറിലായ വാഹന ഉടമകള്‍ക്ക് മാരുതി സുസുക്കി അംഗീകൃത ഡീലര്‍ വര്‍ക്ക്ഷോപ്പുകളില്‍ നിന്ന് കേടായ ഭാഗങ്ങള്‍ സൗജന്യമായി മാറ്റിസ്ഥാപിച്ച് നൽകുമെന്നും കമ്പനി അറിയിച്ചു.