TRENDING:

ആള്‍ട്ടോ മുതല്‍ വാഗണ്‍ ആര്‍ വരെ; ഡിസംബറില്‍ വന്‍ ഡിസ്‌കൗണ്ടുകളുമായി മാരുതി സുസുക്കി

Last Updated:

ഓരോ വാഹനങ്ങളുടെയും ഡിസ്‌കൗണ്ട് വിവരങ്ങള്‍ നോക്കാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആള്‍ട്ടോ മുതല്‍ വാഗണ്‍ ആര്‍ വരെ വന്‍ ഡിസ്‌കൗണ്ടുകളുമായി മാരുതി സുസുക്കി (Maruti Suzuki). വാഗണ്‍ ആര്‍, സ്വിഫ്റ്റ്, സെലേറിയോ, ഡിസയര്‍, ന്യൂ ജനറേഷന്‍ ആള്‍ട്ടോ കെ10 തുടങ്ങിയ മോഡലുകള്‍ക്ക് എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍, ക്യാഷ് ഡിസ്‌കൗണ്ടുകള്‍, കോര്‍പ്പറേറ്റ് ഓഫറുകള്‍ എന്നിവയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പുതിയ ബ്രെസ്സ എസ്‌യുവി, എര്‍ട്ടിക എംപിവി എന്നീ വാഹനങ്ങള്‍ക്ക് ഓഫറുകള്‍ ബാധകമല്ല. ഓരോ വാഹനങ്ങളുടെയും ഡിസ്‌കൗണ്ട് വിവരങ്ങള്‍ നോക്കാം.
advertisement

ന്യൂ ജനറേഷന്‍ മാരുതി സുസുക്കി ആള്‍ട്ടോ കെ10

ന്യൂ ജനറേഷന്‍ മാരുതി സുസുക്കി ആള്‍ട്ടോ കെ10 മാനുവല്‍ മോഡലുകള്‍ക്ക് 52,000 രൂപ വരെ കമ്പനി ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. എഎംടി മോഡലുകള്‍ക്ക് 22,000 രൂപയും കാറിന്റെ സിഎന്‍ജി വേരിയന്റിന് 45,100 രൂപയുമാണ് ഡിസ്‌കൗണ്ട് ഓഫര്‍.

മാരുതി സുസുക്കി സ്വിഫ്റ്റ്

മാരുതി സുസുക്കി സ്വിഫ്റ്റിന്റെ മാനുവല്‍, എഎംടി പതിപ്പുകള്‍ക്ക് 32,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പിന് 15,100 രൂപ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്.

advertisement

Also read: ഇന്ത്യയിലെ 50 നഗരങ്ങള്‍ കൂടി 5G; കേരളത്തിൽ നിന്ന് എത്ര?

മാരുതി സുസുക്കി എസ്-പ്രസ്സോ

ബേസിക് എസ്-പ്രസ്സോ വേരിയന്റുകള്‍ക്ക് 46,000 രൂപ വരെ ഡിസ്‌കൗണ്ട് ലഭ്യമാണ്. എഎംടി വേരിയന്റുകള്‍ക്ക് 21,000 രൂപ വരെയും മാരുതി സുസുക്കി എസ്-പ്രെസ്സോ സിഎന്‍ജി മോഡലുകള്‍ക്ക് 45,100 രൂപയും ഡിസ്‌കൗണ്ട് ലഭിക്കും.

മാരുതി സുസുക്കി വാഗണ്‍ ആര്‍

മാരുതി സുസുക്കി വാഗണ്‍ ആര്‍ മാനുവല്‍ മോഡലുകള്‍ക്ക് 42,000 രൂപ വരെ കിഴിവ് ലഭിക്കും. വാഗണ്‍ ആറിന്റെ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് 22,000 രൂപയും വാഗണ്‍ ആര്‍ സിഎന്‍ജി വേരിയന്റുകള്‍ക്ക് 22,000 രൂപയും ഡിസ്‌കൗണ്ട് ലഭിക്കും. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് മാരുതി സുസുക്കി വാഗണ്‍ ആറിലുള്ളത്. ഒന്ന് 67 ഹോഴ്‌സ്പവറുള്ള 1.0 ലിറ്റര്‍ എഞ്ചിനും മറ്റൊന്ന് 90 ഹോഴ്‌സ്പവറുള്ള 1.2 ലിറ്റര്‍ എഞ്ചിനുമാണ്. ഫൈവ്-സ്പീഡ് മാനുവല്‍, ഫൈവ്-സ്പീഡ് എഎംടി യൂണിറ്റ് എന്നിങ്ങനെ രണ്ട് ട്രാന്‍സ്മിന്‍ ഓപ്ഷനുകളും ലഭ്യമാണ്.

advertisement

മാരുതി സുസുക്കി സെലേറിയോ

മാരുതി സുസുക്കി സെലേറിയോ സിഎന്‍ജി വേരിയന്റുകള്‍ക്ക് 45,100 രൂപയാണ് കമ്പനി ഡിസ്‌കൗണ്ട് നല്‍കുന്നത്. പെട്രോള്‍-മാനുവല്‍ വേരിയന്റുകള്‍ക്ക് 36,000 രൂപയും എഎംടി വേരിയന്റുകള്‍ക്ക് 21,000 രൂപയുമാണ് ഡിസ്‌കൗണ്ട് ലഭിക്കുക.

മാരുതി സുസുക്കി ആള്‍ട്ടോ 800

മാരുതി സുസുക്കി ആള്‍ട്ടോ 800ന്റെ ടോപ്പ്-സ്‌പെക്ക് പതിപ്പുകള്‍ക്ക് 42,000 രൂപ വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. കാറിന്റെ ബേസിക് മോഡലിന് 17,000 രൂപ വരെ കിഴിവ് ലഭിക്കും. സിഎന്‍ജി പതിപ്പിന് 40,100 രൂപയുടെ ഡിസ്‌കൗണ്ട് ലഭ്യമാണ്.

advertisement

മാരുതി സുസുക്കി ഡിസയര്‍

മാരുതി സുസുക്കി ഡിസയര്‍ ഓട്ടോമാറ്റിക് മോഡലുകളില്‍ 32,000 രൂപ വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. മാനുവല്‍ ട്രിമ്മുകളില്‍, 17,000 രൂപയും നിങ്ങള്‍ക്ക് ലാഭിക്കാവുന്നതാണ്.

Summary: For the month of December, Maruti Suzuki is offering significant discounts. Different vehicles are available for both automatic and manual modes

മലയാളം വാർത്തകൾ/ വാർത്ത/Money/
ആള്‍ട്ടോ മുതല്‍ വാഗണ്‍ ആര്‍ വരെ; ഡിസംബറില്‍ വന്‍ ഡിസ്‌കൗണ്ടുകളുമായി മാരുതി സുസുക്കി
Open in App
Home
Video
Impact Shorts
Web Stories