TRENDING:

മാരുതി സുസുകി എസ്-പ്രസ്സോ എക്സ്ട്രാ ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ചു; വിലയും മറ്റ് പ്രത്യേകതകളും അറിയാം

Last Updated:

ജനുവരി 13ന് ഡൽഹിയിൽ ആരംഭിക്കുന്ന ഓട്ടോ എക്‌സ്‌പോ 2023-ൽ മാരുതി സുസുക്കി എസ്-പ്രസ്സോ എക്‌സ്‌ട്രാ പതിപ്പ് ഔദ്യോഗികമായി അവതരിപ്പിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്ക് എസ്-പ്രസ്സോയുടെ പുതിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. എസ്-പ്രസ്സോ എക്‌സ്‌ട്രാ എഡിഷൻ എന്ന് വിളിക്കപ്പെടുന്ന ഈ പുതിയ മോഡൽ മാരുതി സുസുകിയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് അവതരിപ്പിച്ചത്. പുതിയ മോഡലിന്റെ ശ്രദ്ധേയമായ ടീസർ പങ്കുവെച്ചുകൊണ്ട് മാരുതി സുസുക്കി സോഷ്യൽ മീഡിയയിൽ ഇങ്ങനെ കുറിച്ചു, “എക്സ്ട്രാ സ്റ്റൈൽ, ഡിസൈൻ. എസ്-പ്രസ്സോ എക്സ്ട്രാ അവതരിപ്പിക്കുന്നു, ഇത് നിങ്ങളെ വിനോദത്തിന്റെ ലോകത്തേക്ക് ക്ഷണിക്കുകയും എല്ലാ ദിവസവും പുതിയ സാഹസികതകളിലേക്ക് ജീവിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും”.
advertisement

മാരുതി സുസുക്കിയുടെ പോസ്റ്റ് അനുസരിച്ച്, ഈ ലിമിറ്റഡ് എഡിഷൻ എസ്-പ്രസ്സോ വേരിയന്‍റ് വാങ്ങുന്നവർക്ക് നിലവിൽ വിപണിയിലുള്ള പതിപ്പിനെ അപേക്ഷിച്ച് കുറച്ച് അധിക സവിശേഷതകൾ ലഭ്യമാകും. ഗ്രില്ലിൽ ക്രോം ഗാർണിഷ്, ഫ്രണ്ട് ബമ്പറിന് താഴെയുള്ള ഫ്രണ്ട് സ്‌കിഡ് പ്ലേറ്റ്, വീൽ ആർച്ചുകളിൽ ബ്ലാക്ക് ക്ലാഡിംഗ്, വർണാഭമായ ഇന്റീരിയർ ആക്‌സന്റുകൾ, കൂടാതെ പുതിയ സീറ്റ് അപ്‌ഹോൾസ്റ്ററി തുടങ്ങി കൂടുതൽ മനോഹരമായ മാറ്റങ്ങളോടെയാണ് മാരുതി സുസുക്കി എസ്-പ്രസ്സോ എക്‌സ്‌ട്രാ എഡിഷൻ വരുന്നത്.

1.0 ലിറ്റർ ഡ്യുവൽ-ജെറ്റ്, ഡ്യുവൽ-വിവിടി പെട്രോൾ എഞ്ചിനാണ് എസ്-പ്രസ്സോ എക്സ്ട്രാ പതിപ്പിന് കരുത്തേകുന്നത്, ഈ എഞ്ചിൻ 66 bhp കരുത്തും 89 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ AMT (AGS) ട്രാൻസ്മിഷൻ എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിൽ ഈ കാറിൽ ലഭ്യമാണ്. 21.7 കെഎംപിഎൽ മൈലേജാണ് പുതിയ കാറിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

advertisement

Also Read- മാരുതി സുസുകി കാറുകളുടെ ഡിസംബറിലെ വിൽപനയിൽ ഇടിവ്; ഇലക്ട്രിക് പാർട്സുകളുടെ ക്ഷാമം വിനയായി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിലവിൽ 4.25 ലക്ഷം മുതൽ 6.10 ലക്ഷം വരെയാണ് എസ്-പ്രസ്സോയുടെ വില (എക്സ്-ഷോറൂം). എസ്-പ്രസ്സോ എക്സ്ട്രാ എഡിഷന്റെ വില എങ്ങനെയായിരിക്കുമെന്ന വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. പുതിയ കാറിന്‍റെ വലി സ്റ്റാൻഡേർഡ് എഡിഷനേക്കാൾ നേരിയ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ട്. ജനുവരി 13ന് ഡൽഹിയിൽ ആരംഭിക്കുന്ന ഓട്ടോ എക്‌സ്‌പോ 2023-ൽ മാരുതി സുസുക്കി എസ്-പ്രസ്സോ എക്‌സ്‌ട്രാ പതിപ്പ് ഔദ്യോഗികമായി അവതരിപ്പിക്കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
മാരുതി സുസുകി എസ്-പ്രസ്സോ എക്സ്ട്രാ ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ചു; വിലയും മറ്റ് പ്രത്യേകതകളും അറിയാം
Open in App
Home
Video
Impact Shorts
Web Stories