മാരുതി സുസുകി കാറുകളുടെ ഡിസംബറിലെ വിൽപനയിൽ ഇടിവ്; ഇലക്ട്രിക് പാർട്സുകളുടെ ക്ഷാമം വിനയായി

Last Updated:

പ്രധാനമായും മിനി കാറുകളായ ആൾട്ടോ ഉൾപ്പടെ രണ്ട് മോഡലുകളുടെ വിൽപനയാണ് കുറഞ്ഞത്

ന്യൂഡൽഹി: മാരുതി സുസുകി ഇന്ത്യയുടെ കാർ വിൽപനയിൽ ഡിസംബർ മാസത്തിൽ ഒമ്പത് ശതമാനം ഇടിവുണ്ടായി. 2022 ഡിസംബറിൽ 1,39,347 യൂണിറ്റ് കാറുകളാണ് മാരുതി സുസുകി വിറ്റഴിച്ചത്. ഇത് 2021 ഡിസംബറിൽ 1,53,149 യൂണിറ്റായിരുന്നു.
പ്രധാനമായും മിനി കാറുകളായ ആൾട്ടോ, എസ് പ്രസ്സോ എന്നീ മോഡലുകളുടെ വിൽപനയാണ് കുറഞ്ഞത്. എസ്-പ്രെസോ മുൻവർഷം 16,320 യൂണിറ്റുകൾ വിറ്റിരുന്ന സ്ഥാനത്ത് ഈ ഡിസംബറിൽ വിൽപന 9,765 യൂണിറ്റ് ആയി കുറഞ്ഞു.
അതുപോലെ, കോംപാക്ട് കാറുകളായ സെലെരിയോ, സ്വിഫ്റ്റ്, വാഗൺആർ, ഡിസയർ എന്നിവയുടെ വിൽപ്പന 2021 ഡിസംബറിൽ 69,345 യൂണിറ്റായിരുന്നത് 2022 ഡിസംബറിൽ 57,502 യൂണിറ്റായി കുറഞ്ഞു.
അതേസമയം എർട്ടിഗ, എസ്-ക്രോസ്, ഗ്രാൻഡ് വിറ്റാര, ബ്രെസ്സ തുടങ്ങിയ യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപനയിൽ ഡിസംബറിൽ വലിയ കുതിപ്പുണ്ടായി. ഈ നാല് മോഡലുകളും ചേർന്ന് മുൻ വർഷം വിറ്റ 26,982 വാഹനങ്ങൾ വിറ്റ സ്ഥാനത്ത് ഇത്തവണ 33,008 യൂണിറ്റുകളായി വർദ്ധിച്ചു. Eeco പോലുള്ള വാനുകളുടെ വിൽപ്പനയിലും ഡിസംബറിൽ നേരിയ വർധനയുണ്ടായി. ഈക്കോ ഒരു വർഷം മുമ്പ് വിറ്റ 9,165 ൽ നിന്ന് ഇത്തവണ 10,581 യൂണിറ്റുകൾ വിറ്റു.
advertisement
വാഹനനിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഘടകങ്ങളുടെ ദൗർലഭ്യം കാരണം ആഭ്യന്തര മോഡലുകളിലെ വാഹനങ്ങളുടെ ഉത്പാദനത്തെ ബാധിച്ചതായി എക്‌സ്‌ചേഞ്ച് ഫയലിംഗിൽ കമ്പനി വ്യക്തമാക്കി. ഈ പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും കമ്പനി സ്വീകരിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച മാരുതി സുസുക്കിയുടെ ഓഹരികൾ 0.27 ശതമാനം ഇടിഞ്ഞ് 8,413 രൂപയിലാണ് ക്ലോസ് ചെയ്തത്.
മലയാളം വാർത്തകൾ/ വാർത്ത/Auto/
മാരുതി സുസുകി കാറുകളുടെ ഡിസംബറിലെ വിൽപനയിൽ ഇടിവ്; ഇലക്ട്രിക് പാർട്സുകളുടെ ക്ഷാമം വിനയായി
Next Article
advertisement
യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ
യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ
  • ജബൽപൂർ റെയിൽവേ സ്റ്റേഷനിൽ UPI പണമടയ്ക്കൽ പരാജയമായതിനെ തുടർന്ന് സമോസ വിൽപ്പനക്കാരൻ യാത്രക്കാരന്റെ വാച്ച് പിടിച്ചു.

  • യാത്രക്കാരന്റെ വാച്ച് പിടിച്ചുവാങ്ങിയ സംഭവത്തിൽ RPF വിൽപ്പനക്കാരനെ അറസ്റ്റ് ചെയ്തു, ലൈസൻസ് റദ്ദാക്കുന്നു.

  • യാത്രക്കാരുടെ സുരക്ഷ പ്രഥമ പരിഗണനയാണെന്നും ഇത്തരം പെരുമാറ്റങ്ങൾ അനുവദിക്കില്ലെന്നും റെയിൽവേ അധികൃതർ.

View All
advertisement