TRENDING:

BH രജിസ്ട്രേഷൻ; രാജ്യത്ത് എല്ലായിടത്തും ഉയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്‌ട്രേഷന്‍ സംവിധാനത്തിന് തുടക്കമിട്ട് കേന്ദ്രം

Last Updated:

രാജ്യത്ത് വാഹന രജിസ്ട്രേഷന് പുതിയ സംവിധാനം. ഭാരത് സീരീസ് എന്ന പേരിൽ ഏകീകൃത രജിസ്ട്രേഷൻ സംവിധാനം രാജ്യത്താകെ നിലവിൽ വരും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: രാജ്യത്ത് എല്ലായിടത്തും ഉയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്‌ട്രേഷന്‍ സംവിധാനത്തിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടു. ബിഎച്ച് അഥവാ ഭാരത് സീരീസ് രജിസ്ട്രേഷനാണ് ആരംഭിക്കുന്നത്.
News18 Malayalam
News18 Malayalam
advertisement

നിലവില്‍ ഓരോ സംസ്ഥാനത്തും രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ സ്ഥിരമായി മറ്റിടങ്ങളിലേക്കു കൊണ്ടുപോവുമ്പോള്‍ റീ റജിസ്‌ട്രേഷന്‍ ആവശ്യമാണ്. ഇത് ഒഴിവാക്കാനാണ് ബിഎച്ച് സീരീസ്. വാഹന ഉടമയ്ക്കു താത്പര്യമുണ്ടെങ്കില്‍ ഈ സംവിധാനം ഉപയോഗിക്കാം.

പ്രതിരോധ സേനയിലെ അംഗങ്ങള്‍ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമാണ്  ഉപയോഗിക്കാനാവുക. നാലോ അതിലധികമോ സംസ്ഥാനത്ത് ഓഫിസ് ഉള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പുതിയ സംവിധാനം പ്രയോജനപ്പെടുത്താനാവും.മോട്ടോര്‍വാഹന  നിയമത്തിലെ 47 വകുപ്പു പ്രകാരം രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തിനു പുറത്ത് ഒരു വര്‍ഷത്തിലേറെ വാഹനം സ്ഥിരമായി ഉപയോഗിക്കുന്നതിനു വിലക്കുണ്ട്.

advertisement

Also Read- ബുക്ക് ചെയ്ത വാഹനം സ്വന്തമാക്കാൻ എത്ര നാൾ? ഏറ്റവും കൂടുതൽ കാലം കാത്തിരിക്കേണ്ട മികച്ച 10 SUVകൾ

1988 ലെ വാഹന നിയമത്തിലുള്ള 47 ആം വകുപ്പിൽ മാറ്റം വരുത്തുന്നതോടെ സംസ്ഥാനം മാറിയുള്ള വാഹന ഉപയോഗ പരിധി 12 മാസം എന്നത് ഒഴിവാകും. പഴയ ചട്ടപ്രകാരം ഓരോ തവണ ട്രാന്‍സ്ഫര്‍ ലഭിക്കുമ്പോഴും വാഹന രജിസ്‌ട്രേഷനും ട്രാന്‍സ്ഫര്‍ ചെയ്യേണ്ടി വരുന്നുണ്ട്. ഈ അസൗകര്യം ഒഴിവാക്കാനാണ് പുതിയ സംവിധാനം. വാഹന ഉടമയ്ക്കു താത്പര്യമുണ്ടെങ്കില്‍ ഓൺലൈനായി ഈ സംവിധാനം ഉപയോഗിക്കാം.

advertisement

രജിസ്‌ട്രേഷൻ സമയത്ത് നികുതി അടക്കുന്നതിനും മാറ്റം വരുന്നുണ്ട്. 2 വർഷത്തേക്കോ 4, 6 , വർഷങ്ങളലിലേക്കോ  തുടക്കത്തിൽ നികുതി അടക്കേണ്ടി വരിക. 15 വർഷത്തേക്ക് ഒന്നിച്ചു നികുതി അടക്കുന്ന രീതി ഒഴിവാക്കും. സംസ്ഥാനങ്ങൾ മാറുമ്പോൾ ഉള്ള നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് സമ്പ്രദായവും അവസാനിക്കും. പുതിയ നയം പ്രകാരം വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ വാഹനം വാങ്ങിയ വർഷത്തിന്റെ അവസാന രണ്ട് അക്കവും BH ഉം ചേർത്താകും നമ്പർ ലഭിക്കുക.  ഇംഗിഷ് അക്ഷരമാലയിലെ 2 അക്ഷരവും വരും.

advertisement

Also Read- Petrol, diesel price| ഇന്ധനവിലയിൽ ഇന്നും മാറ്റമില്ല; ഇന്നത്തെ വില അറിയാം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English Summary: In order to facilitate seamless transfer of vehicles, the Ministry has introduced a new registration mark for new vehicles i.e. “Bharat series (BH-series). The Transport Ministry has stated that a vehicle bearing this registration mark shall not require the assignment of a new registration mark when the owner of the vehicle shifts from one state to another.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
BH രജിസ്ട്രേഷൻ; രാജ്യത്ത് എല്ലായിടത്തും ഉയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്‌ട്രേഷന്‍ സംവിധാനത്തിന് തുടക്കമിട്ട് കേന്ദ്രം
Open in App
Home
Video
Impact Shorts
Web Stories