കമ്പനി ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിശദാംശങ്ങള്‍ അനുസരിച്ച്, ഈ കോംപാക്റ്റ് എസ് യു വിയില്‍ ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെയാണ് മൊത്തം ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനിലും 1.5 ലിറ്റര്‍ പവര്‍ട്രെയിനിലും കിക്ക്സ് ലഭ്യമാണ്. ഈ രണ്ട് വേരിയന്റുകളിലും കമ്പനി ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ പതിപ്പിലുള്ള കിക്ക്സിന് 70,000 രൂപയുടെ എക്സ്ചേഞ്ച് ബോണസിനൊപ്പം 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും ലഭിക്കും. നിസാന്‍ ഇന്ത്യയുടെ വെബ്സൈറ്റില്‍ വഴി കാര്‍ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 5,000 രൂപയുടെ അധിക ഫിക്‌സഡ് ബുക്കിംഗ് ബോണസും ലഭിക്കും. 2022 മാര്‍ച്ച് അവസാനം വരെ നിസാന്‍ കിക്ക്‌സിന്റെ ഈ വേരിയന്റ് വാങ്ങുമ്പോള്‍ 10,000 രൂപ കോര്‍പ്പറേറ്റ് ആനുകൂല്യവും ലഭിക്കും.
advertisement
ടര്‍ബോ പെട്രോള്‍ വേരിയന്റ് നാല് വകഭേദങ്ങളിലാണ് വരുന്നത് - XV, XV പ്രീമിയം, XV പ്രീമിയം (O), XV പ്രീമിയം (O) ഡ്യുവല്‍ ടോണ്‍ എന്നിവയാണ്. എല്ലാ വേരിയന്റുകള്‍ക്കും ഓഫര്‍ ബാധകമാണ്.
1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ വേരിയന്റ് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 8,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 2,000 രൂപയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ബോണസ്, 5,000 രൂപയുടെ കോര്‍പ്പറേറ്റ് ആനുകൂല്യം എന്നിവയാണ് മറ്റ് ആനുകൂല്യങ്ങള്‍. കിക്സിന്റെ 1.5 ലിറ്റര്‍ പതിപ്പ് അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായാണ് വരുന്നത്. ഇത് XL, XV എന്നിങ്ങനെ രണ്ട് ട്രിമ്മുകളില്‍ ലഭ്യമാണ്.
Also Read- പെട്രോൾ, ഡീസൽ വില വീണ്ടും ഉയർന്നു; അഞ്ച് ദിവസം കൊണ്ട് കൂടിയത് 3.10 രൂപ
എന്നാൽ നിസാന്‍ ഇന്ത്യ മാഗ്നൈറ്റ് സബ്-കോംപാക്റ്റ് എസ്യുവിയില്‍ കിഴിവുകളോ ഓഫറുകളോ വാഗ്ദാനം ചെയ്തിട്ടില്ല. ഈ ഓഫറുകളും ആനുകൂല്യങ്ങളും വേരിയന്റുകളും ലൊക്കേഷനുകളും അനുസരിച്ച് വ്യത്യാസപ്പെടും.
നിസ്സാന്‍ അടുത്തിടെ സബ്സ്‌ക്രിപ്ഷന്‍ സേവനങ്ങള്‍ പൂനെ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് കൂടി വിപുലീകരിച്ചിരുന്നു. സൂം കാര്‍ (Zoom car), ഓറിക്‌സ് (Orix) എന്നിവയുമായി സഹകരിച്ച് നിസ്സാന്‍ ഇപ്പോള്‍ ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ, മുംബൈ, ബെംഗളൂരു, പൂനെ എന്നിവിടങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. ഇതുവഴി ആളുകള്‍ക്ക് ഈ നഗരങ്ങളില്‍ അവരുടെ ആവശ്യങ്ങള്‍ക്കായി നിസ്സാന്‍, ഡാറ്റ്സണ്‍ എന്നീ കാറുകള്‍ വാടകയ്ക്കെടുക്കാം.