Fuel price | പെട്രോൾ, ഡീസൽ വില വീണ്ടും ഉയർന്നു; അഞ്ച് ദിവസം കൊണ്ട് കൂടിയത് 3.10 രൂപ

Last Updated:

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഇത് നാലാമത്തെ വർദ്ധനവാണ്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐഒസിഎൽ) കണക്കുകൾ പ്രകാരം മാർച്ച് 26 ശനിയാഴ്ച പെട്രോളിനും ഡീസലിനും (petrol, diesel prices) യഥാക്രമം 70 പൈസയും 80 പൈസയും വർദ്ധിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഇത് നാലാമത്തെ വർദ്ധനവാണ്. മാർച്ച് 22 മുതൽ (മാർച്ച് 24 ഒഴികെ) എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുന്നത് തുടരുകയാണ്.
പെട്രോൾ, ഡീസൽ വിലകളിൽ ലിറ്ററിന് 80 പൈസ വർദ്ധിപ്പിച്ച് മാർച്ച് 22 ന് 137 ദിവസത്തെ റെക്കോഡ് നിരക്ക് പരിഷ്‌ക്കരണ ഇടവേള അവസാനിച്ചു, തുടർന്നുള്ള ദിവസങ്ങളിലും ആനുപാതിക വർധനവുണ്ടായി.
മാർച്ച് 26ന് ദേശീയ തലസ്ഥാനമായ ഡൽഹിയിൽ പെട്രോളിന്റെ വില ലിറ്ററിന് 98.61 രൂപയായി ഉയർന്നപ്പോൾ ഡീസൽ ലിറ്ററിന് 89.87 രൂപയായി എന്ന് സംസ്ഥാന ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം വ്യക്തമാക്കുന്നു.
അതേസമയം, മുംബൈയിൽ പെട്രോളിന് 84 പൈസ വർദ്ധിച്ച് 113.35 രൂപയായപ്പോൾ ചെന്നൈയിൽ 76 പൈസ വർദ്ധിച്ച് 104.43 രൂപയായി. കൊൽക്കത്തയിൽ നിരക്ക് 107.18 രൂപയിൽ നിന്ന് 108.01 രൂപയായി ഉയർന്നു (83 പൈസ വർദ്ധനവ്).
advertisement
നവംബർ 4 മുതൽ പെട്രോൾ, ഡീസൽ വിലകൾ മരവിപ്പിച്ചിരുന്നു. ഈ കാലയളവിൽ അസംസ്കൃത എണ്ണയുടെ വില ബാരലിന് 30 ഡോളർ വർദ്ധിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തിന് ശേഷം (മാർച്ച് 10ന് ശേഷമുള്ള) നിരക്ക് പരിഷ്‌കരണം പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ഉടനെ ഉണ്ടായില്ല.
റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്നാണ് ഇന്ധനവില വർദ്ധിച്ചതെന്നാണ് കേന്ദ്രം നൽകുന്ന വിശദീകരണം. "ഇന്ത്യയിൽ, എണ്ണയുടെ 80% ഇറക്കുമതി ചെയ്യുന്നു. റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധത്തിനിടയിൽ, അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുതിച്ചുയരുകയാണ്, അതിനെക്കുറിച്ച് ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല," കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
advertisement
2004 മുതൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള ശ്രമം താൻ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു, "ഇത് ഉപയോഗിച്ച്, നമുക്ക് സ്വന്തമായി ഇന്ധനം ഉണ്ടാക്കേണ്ടതുണ്ട്." അതേസമയം, തദ്ദേശീയ ഊർജ്ജ ഉൽപാദന ശേഷി വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നൽ നൽകുകയും ചെയ്‌തു.
“ഇന്ത്യയ്ക്ക് ഉടൻ തന്നെ 40,000 കോടി രൂപയുടെ എത്തനോൾ, മെഥനോൾ, ബയോ എത്തനോൾ ഉൽപ്പാദന സമ്പദ്‌വ്യവസ്ഥ ഉണ്ടാക്കും. ഇത് പെട്രോളിയം ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കും,” ഗഡ്കരി ഉറപ്പുനൽകി.
2022 മാർച്ച് 26-ലെ രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോൾ വില
ഡൽഹി: ₹98.61/ലിറ്റർ
advertisement
മുംബൈ: ₹113.35/ലിറ്റർ
കൊൽക്കത്ത: ₹108.01/ലിറ്റർ
ഗുരുഗ്രാം: ₹99.08/ലിറ്റർ
നോയിഡ: ₹98.68/ലിറ്റർ
ചെന്നൈ: ₹104.43/ലിറ്റർ
ചണ്ഡീഗഡ്: ₹98.06/ലിറ്റർ
ബെംഗളൂരു: ₹103.93/ലിറ്റർ
ഹൈദരാബാദ്: ₹111.80/ലിറ്റർ
2022 മാർച്ച് 26-ലെ ഡീസൽ വില
ഡൽഹി: ₹89.87/ലിറ്റർ
മുംബൈ: ₹97.55/ലിറ്റർ
കൊൽക്കത്ത: ₹93.01/ലിറ്റർ
ഗുരുഗ്രാം: ₹90.30/ലിറ്റർ
നോയിഡ: ₹90.21/ലിറ്റർ
ചെന്നൈ: ₹94.47/ലിറ്റർ
ചണ്ഡീഗഡ്: ₹84.50/ലിറ്റർ
ബെംഗളൂരു: ₹88.14/ലിറ്റർ
ഹൈദരാബാദ്: ₹98.10/ലിറ്റർ
Summary: Petrol, Diesel prices in India increased again by 70 paise and 80 paise respectively
മലയാളം വാർത്തകൾ/ വാർത്ത/Money/
Fuel price | പെട്രോൾ, ഡീസൽ വില വീണ്ടും ഉയർന്നു; അഞ്ച് ദിവസം കൊണ്ട് കൂടിയത് 3.10 രൂപ
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement