TRENDING:

ഇലക്ട്രിക് വാഹന വിൽപ്പനയിൽ വൻ കുതിപ്പ്; രാജ്യത്ത് കഴിഞ്ഞ വർഷം 49.25 ശതമാനം വർധനയെന്ന് റിപ്പോർട്ട്

Last Updated:

ത്രീ-വീലർ ഇലക്ട്രിക് വാഹന വിൽപ്പന 2022ലെ 3,52,710 യൂണിറ്റുകളിൽ നിന്ന് 2023-ൽ 5,82,793 യൂണിറ്റുകളായി ഉയർന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യത്ത് ഇലക്ട്രിക് വാഹന വിൽപ്പനയിൽ വൻ കുതിപ്പ്. 2023ൽ ഇലക്ട്രിക് വാഹന വിൽപ്പന 49.25 ശതമാനം ഉയർന്ന് 15,29,947 യൂണിറ്റുകളായെന്ന് ഫെഡറേഷൻ ഓഫ് ഓട്ടോ മൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (FADA) റിപ്പോർട്ട്. ഈ റിപ്പോർട്ട് അനുസരിച്ച്, 2022ൽ മൊത്തം 10,25,063 ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റഴിച്ചത്. എന്നാൽ 2023ൽ ഇത് 15,29,947 യൂണിറ്റുകളായി ഉയർന്നു. ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പന 2022ലെ 6,31,464 യൂണിറ്റിൽ നിന്ന് 36.09 ശതമാനം വർധിച്ച് 2023ൽ 8,59,376 യൂണിറ്റായി വർധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement

കൂടാതെ ത്രീ-വീലർ ഇലക്ട്രിക് വാഹന വിൽപ്പന 2022ലെ 3,52,710 യൂണിറ്റുകളിൽ നിന്ന് 2023-ൽ 5,82,793 യൂണിറ്റുകളായി ഉയർന്നു. വാർഷികാടിസ്ഥാനത്തിൽ 65.23 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഇലക്ട്രിക് കൊമേഴ്‌സ്യൽ വാഹന വിൽപ്പന 2022-ലെ 2,649 വാഹനങ്ങളിൽ നിന്ന് 2023-ൽ 5,673 യൂണിറ്റായി വർധിച്ചു. ഇലക്ട്രിക് പാസഞ്ചർ വാഹന വിൽപ്പന 2022ലെ 38,240 യൂണിറ്റിൽ നിന്ന് കഴിഞ്ഞ വർഷം 114.71 ശതമാനം വർധിച്ച് 82,105 യൂണിറ്റിലെത്തി.

ഗുജറാത്തിൽ രണ്ടാമത്തെ നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ മാരുതി; 35,000 കോടി രൂപ ചെലവഴിക്കും

advertisement

2023ലെ 19-ാമത് ഇവി എക്‌സ്‌പോയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വൈദ്യുത വാഹനങ്ങളുടെ വിൽപ്പന സംബന്ധിച്ച പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. ഒരു വർഷം ഒരു കോടി ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന രാജ്യത്ത് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. 2030ഓടെ ഈ മേഖലയിൽ ഏകദേശം അഞ്ച് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് നിതിൻ ഗഡ്കരി വ്യക്തമാക്കിയിരുന്നു. വാഹൻ ഡാറ്റാബേസ് അനുസരിച്ച്, ഇന്ത്യയിൽ ഇതിനകം 34.54 ലക്ഷം ഇവികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേരളത്തിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് ട്രെയിനിൽ എങ്ങനെ മുംബൈയിലെത്താം ?

advertisement

രാജ്യത്തുടനീളം ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാരുകൾ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുമ്പോൾ സബ്‌സിഡി നൽകുകയും രജിസ്‌ട്രേഷൻ ഫീ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിൽ പുതിയ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർ രജിസ്ട്രേഷൻ ഫീസ് നൽകേണ്ടതില്ല. ‌രജിസ്‌ട്രേഷൻ ഫീസ് നേരത്തെ നൽകിയവ‍‍ർക്ക് സർക്കാർ അവ തിരികെ നൽകുന്നുമുണ്ട്.

സർക്കാർ ആനുകൂല്യങ്ങൾക്ക് പുറമേ, വർദ്ധിച്ചുവരുന്ന ഇന്ധന വിലയും മലിനീകരണത്തെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ അവബോധവുമൊക്കെ ഇവി വിൽപ്പന വ‍‍‍ർധിക്കാൻ കാരണമായിട്ടുണ്ട്. ഈ ഘടകങ്ങളാണ് ഇവി വിപ്ലവത്തിലേക്ക് നയിച്ചതെന്ന് ഇ-മോട്ടോർ സൈക്കിൾ സ്റ്റാർട്ടപ്പായ റാപ്‌റ്റി എനർജിയുടെ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ദിനേശ് അർജുൻ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
ഇലക്ട്രിക് വാഹന വിൽപ്പനയിൽ വൻ കുതിപ്പ്; രാജ്യത്ത് കഴിഞ്ഞ വർഷം 49.25 ശതമാനം വർധനയെന്ന് റിപ്പോർട്ട്
Open in App
Home
Video
Impact Shorts
Web Stories