കേരളത്തിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് ട്രെയിനിൽ എങ്ങനെ മുംബൈയിലെത്താം ?
- Published by:Sarika KP
- news18-malayalam
Last Updated:
മംഗലാപുരത്തു നിന്നു ഗോവയിലെത്തി അവിടുന്ന് ഭക്ഷണം കഴിക്കുമ്പോഴേക്കും അടുത്ത വന്ദേ ഭാരത് എത്തും.
advertisement
advertisement
advertisement
അങ്ങനെ രാവിലെ 8.30ന് മംഗലാപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നാരംഭിക്കുന്ന മംഗലാപുരം-ഗോവ വന്ദേ ഭാരത് ട്രെയിൻ (20646) 4 മണിക്കൂർ 45 മിനിറ്റ് യാത്രയ്ക്കൊടുവിൽ ഉച്ചയ്ക്ക് 1.15ന് മഡ്ഗാവോണിൽ എത്തിച്ചേരും. വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. എസി ചെയർ കാറിൽ 1330 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2350 രൂപയുമാണ് നിരക്ക്.ഉഡുപ്പി, കർവാർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.
advertisement
ഇവിടെ ഉച്ചയ്ക്ക് എത്തിയാൽ ഒന്നു വിശ്രമിച്ച് ഇരിക്കുമ്പോഴേക്കും ഗോവ- മുംബൈ വന്ദേ ഭാരത് ട്രെയിൻ എത്തും. ഇവിടെ നിന്ന് പിന്നീട് മുംബൈയിൽ രാത്രിയോടെ എത്താൻ വേണ്ടിയുള്ള പറക്കലാണ്. മഡ്ഗാവോണില്‍ നിന്നും ഉച്ചകഴിഞ്ഞ് 2.40ന് ഗോവ-മുംബൈ വന്ദേ ഭാരത് (22230) ട്രെയിൻ പുറപ്പെടും. 7 മണിക്കൂർ 45 മിനിറ്റ് യാത്രയ്ക്കൊടുവിൽ രാത്രി 10.25ന് ട്രെയിൻ ഛത്രപതി ശിവജി ടെർമിനസ് റെയിൽവേ സ്റ്റേഷനിലെത്തും.
advertisement
advertisement
ഇനി തിരികെ വന്ദേ ഭാരത് ട്രെയിനു തന്നെയാണ് വരുന്നതെങ്കിൽ യാത്ര ഇങ്ങനെ പ്ലാൻ ചെയ്യാം.ഛത്രപതി ശിവജി ടെർമിനസ് റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 5.25ന് പുറപ്പെടുന്ന മുംബൈ-ഗോവ വന്ദേ ഭാരത് (22229) ട്രെയിൻ 7 മണിക്കൂർ 45 മിനിറ്റ് യാത്രയ്ക്കൊടുവിൽ ഉച്ചയ്ക്ക് 1.10ന് മഡ്ഗാവോൺ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്.
advertisement
advertisement