സ്റ്റീൽ, ചെമ്പ്, അലുമിനിയം, വിലയേറിയ ലോഹങ്ങൾ തുടങ്ങിയ വിവിധ വസ്തുക്കളുടെ വില ഉയരുന്നതാണ് വില വർദ്ധനവിന് പ്രധാന കാരണം.
"അസംസ്‌കൃത വസ്തുക്കൾ ഉൾപ്പെടെയുള്ള നിർമ്മാണ ചെലവുകൾ തുടർച്ചയായി വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വില വർദ്ധിപ്പിക്കേണ്ടി വരുന്നത്. ചെലവ് വർദ്ധനവിന്റെ ആഘാതം ഉപഭോക്താക്കളിൽ ഏറ്റവും കുറവ് സ്വാധീനം ചെലുത്തുന്ന തരത്തിലാണ് വില വർദ്ധനവ് നടപ്പിലാക്കുന്നതെന്ന് " ടൊയോട്ട കിർലോസ്‌കർ മോട്ടോർ പ്രസ്താവനയിൽ അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയും തങ്ങളുടെ വാഹനങ്ങളുടെ വില വീണ്ടും ഉയർത്തുമെന്ന് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.
advertisement
Also read - Car Loan| കാർ വാങ്ങാൻ ആലോചനയുണ്ടോ? കാർ ലോണിനെ കുറിച്ച് അറിയേണ്ടതെല്ലാം; 2021ലെ മികച്ച വായ്പാ നിരക്കുകളും
മാരുതി കാറുകളുടെ വിലയും 2022 ജനുവരി മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഒരു വർഷത്തിനിടെ നാലാമത്തെ തവണയാണ് മാരുതി വില വർദ്ധനവ് പ്രഖ്യാപിക്കുന്നത്. 2021 ജനുവരിയിൽ കമ്പനി ഏകദേശം 1.4 ശതമാനവും ഏപ്രിലിൽ 1.6 ശതമാനവും സെപ്റ്റംബറിൽ 1.9 ശതമാനവും വിലവർദ്ധന പ്രഖ്യാപിച്ചിരുന്നു. ഈ വർഷം മൂന്ന് തവണ വില വർദ്ധിപ്പിച്ചിട്ടും, മുഴുവൻ ചെലവിന്റെ വർദ്ധനവ് ഇപ്പോഴും ഉപഭോക്താക്കളിലേക്ക് എത്തിയിട്ടില്ലെന്ന് മാരുതി സുസുക്കിയുടെ മാർക്കറ്റിംഗ് ആന്റ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ ഈ മാസം ആദ്യം സിഎൻബിസി ടിവി18യ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ നിസ്സാന്‍ കോംപാക്റ്റ് എസ്യുവിയായ മാഗ്‌നൈറ്റിന്റെ വില അടുത്തിടെ വര്‍ദ്ധിപ്പിച്ചിരുന്നു. 2020 ഡിസംബറില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഈ മോഡല്‍, ഇതുവരെ 65,000 മൊത്തം ബുക്കിംഗുകള്‍ നേടിയിട്ടുണ്ട്. ഇത് രണ്ടാമത്തെ തവണയാണ് കാര്‍ നിര്‍മാതാക്കള്‍ ഈ മോഡലിന് വില വര്‍ദ്ധിപ്പിക്കുന്നത്. വാഹനത്തിന്റെ വകഭേദങ്ങള്‍ അനുസരിച്ച് വര്‍ദ്ധിപ്പിച്ച വിലയും വ്യത്യാസപ്പെടും.
പെട്രോളിനും ഡീസലിനും വില റോക്കറ്റ് പോലെ മുകളിലേക്കാണ്. അതുകൊണ്ട് തന്നെ ഒരു കാർ വാങ്ങണമെന്ന് ചിന്തിക്കുമ്പോൾ, ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് ചിന്തിക്കുന്നവരും ഇന്ന് വളരെ കൂടുതലാണ്. ഇപ്പോൾ മുൻനിര വാഹനനിർമ്മാതാക്കളെല്ലാം ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാൻ തുടങ്ങിയിട്ടുണ്ട്. അവയ്ക്കെല്ലാം മികച്ച വിൽപനയുമുണ്ട്.