സൗജന്യമായി കാറിന്റെ ആക്‌സസറികളും ക്യാഷ് ഡിസ്‌കൗണ്ട് ഓഫറുകളും നൽകിയാണ് നിലവിൽ കമ്പനി കാറുകൾ വിൽക്കുന്നത്. നവംബർ 30 വരെയാണ് ഈ ഓഫറുകൾ ലഭിക്കുക. ഹോണ്ട കാറുകൾക്ക് കമ്പനി വാഗ്ദാനം ചെയ്യുന്ന നിലവിലെ ഓഫറുകൾ എന്തൊക്കെയാണെന്ന് നോക്കാം.
ഹോണ്ട സിറ്റി (Honda City)
ഓഫർ പട്ടികയിൽ ഒന്നാമത് ഹോണ്ടയുടെ ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച കാറായ ഹോണ്ട സിറ്റി തന്നെയാണ്. പുതിയ ഹോണ്ട സിറ്റിക്ക് 38,608 രൂപ വരെയാണ് കമ്പനി ഡിസ്കൌണ്ട് ഓഫർ വാഗ്ദാനം ചെയ്യുന്നത്. ഇതിൽ 7,500 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 5000 രൂപ ലോയൽറ്റി ബോണസും 8,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും 8,108 രൂപ വരെ വിലയുള്ള സൗജന്യ ആക്‌സസറികളും 10,000 രൂപ ഹോണ്ട കാർ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നു. 11.16 ലക്ഷം മുതൽ 15.11 ലക്ഷം രൂപ വരെയാണ് പുതിയ അഞ്ചാം തലമുറ ഹോണ്ട സിറ്റി മോഡലുകളുടെ വില.
advertisement
നാലാം തലമുറ ഹോണ്ട സിറ്റിയ്ക്ക് ക്യാഷ് ഡിസ്‌കൗണ്ടില്ല. എന്നാൽ 5,000 രൂപ ലോയൽറ്റി ബോണസും 10,000 രൂപയുടെ ഹോണ്ട എക്‌സ്‌ചേഞ്ച് ബോണസും 8,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും.
ഹോണ്ട അമേസ് (Honda Amaze)
ഹോണ്ട അമേസിന്റെ എല്ലാ മോഡലുകൾക്കും 15,000 രൂപ വരെ ഓഫറുകൾ ലഭിക്കും. എന്നാൽ ഇതിന് ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കില്ല. 5,000 രൂപ ലോയൽറ്റി ബോണസും 6,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 4,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഹോണ്ട വാഗ്ദാനം ചെയ്യുന്നുണ്ട്. 6.32 ലക്ഷം മുതൽ 11.15 ലക്ഷം വരെയാണ് അമേസിന്റെ വില.
ഹോണ്ട ജാസ് (Honda Jazz)
ഹോണ്ട ജാസിന് ലഭിക്കുന്ന ഓഫറുകൾ 36,147 രൂപ വരെയാണ്. കൂടാതെ 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 12,147 രൂപയുടെ സൗജന്യ ആക്‌സസറികളും ഇതിൽ ഉൾപ്പെടുന്നു. ജാസിന്റെ എക്‌സ്‌ചേഞ്ച് ബോണസ് നിരക്ക് 5,000 രൂപ വരെയാണെങ്കിൽ, ഹോണ്ട കാർ എക്‌സ്‌ചേഞ്ച് ബോണസ് 10,000 രൂപയുമാണ്. 4,000 രൂപ കോർപ്പറേറ്റ് ഡിസ്കൌണ്ട് കൂടാതെ, കാറിന് 5,000 രൂപ ലോയൽറ്റി ബോണസും ലഭിക്കും. 7.65 ലക്ഷം മുതൽ 9.89 ലക്ഷം വരെയാണ് ജാസിന്റെ വില.
Also Read-Honda Civic | ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിങ്ങുമായി ഹോണ്ട സിവിക്
ഹോണ്ട ഡബ്ല്യൂആർ-വി (Honda WR-V)
ഹോണ്ടയുടെ കോംപാക്റ്റ് എസ്‌യുവിയായ ഡബ്ല്യുആർ-വിക്ക് നവംബറിൽ 5,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ 6,058 രൂപയുടെ സൗജന്യ ആക്‌സസറികൾ, 4,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ട്, 5,000 രൂപയുടെ ലോയൽറ്റി ബോണസ് എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ 5,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും 9,000 രൂപയുടെ ഹോണ്ട കാർ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും.