ഊര്‍ജവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ആണ് സമിതിയുടെ അധ്യക്ഷന്‍. ഇന്ത്യന്‍ സ്മാര്‍ട്ട് ഗ്രിഡ് ഫോറം പ്രസിഡന്റ് റെജി പിള്ള, റൂര്‍ക്കി ഐ.ഐ.ടി. പ്രൊഫസര്‍ അരുണ്‍ കുമാര്‍, എനര്‍ജി മാനേജ്മെന്റ് സെന്റര്‍ മുന്‍ ഡയറക്ടര്‍ ഡോ. വി.കെ. ദാമോദരന്‍ എന്നിവരാണ് സമിതിയിലെ വിദഗ്ദ അംഗങ്ങള്‍.
Also Read - ഇൻഷുറൻസ് ഡ്രൈവർക്കോ കാറിനോ? കാർ ഇൻഷുറൻസിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും അറിയേണ്ട കാര്യങ്ങളും
ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതലായി നിരത്തിലിറങ്ങിയതോടെ സംസ്ഥാനത്തിന് വൈദ്യുതി കൂടുതല്‍ ആവശ്യമായിവരും. ഇതിനായി സൗരോര്‍ജം കൂടുതലായി ഉപയോഗിക്കാനുള്ള നയപരിപാടികള്‍ക്ക് സമിതി രൂപം നല്‍കും. വാഹനങ്ങളില്‍ സോളാര്‍ പാനല്‍ ഘടിപ്പിക്കുന്നതിന്‍റെ സാധ്യത, ഇലക്ട്രിക് വാഹനങ്ങളില്‍നിന്ന് ഗ്രിഡിലേക്ക് തിരിച്ച് വൈദ്യുതി നല്‍കുന്നതിനുള്ള വി2ജി (വെഹിക്കിള്‍ ടു ഗ്രിഡ്) പ്രാവര്‍ത്തികമാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സമിതിയ്ക്ക് മുന്‍പിലുണ്ട്.
advertisement
ഇ-വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സബ്സിഡിയും ഇളവുകളും നല്‍കുക, ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുക, വൈദ്യുതി ഉപയോഗം കുറയ്ക്കുന്ന രീതിയിലുള്ള കെട്ടിടനിര്‍മാണം പ്രോത്സാഹിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ എന്നിവയാണ് സര്‍ക്കാര്‍ പുതിയ നയ രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.