ഇൻഷുറൻസ് ഡ്രൈവർക്കോ കാറിനോ? കാർ ഇൻഷുറൻസിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും അറിയേണ്ട കാര്യങ്ങളും

Last Updated:

ഒരു അപകടം ഉണ്ടായാൽ ഇൻഷുറൻസ് പ്രീമിയം കൂടുമോ?

ഒരു വാഹനം സ്വന്തമായുള്ളവരെല്ലാം അതിനു വേണ്ടി ഒരു ഇൻഷുറൻസ് എടുക്കേണ്ടത് ഏറെ പ്രധാനമാണ്. കാർ ഇൻഷുറൻസിനെപ്പറ്റി പല തെറ്റിദ്ധാരണകളും പൊതുജനങ്ങൾക്കിടയിലുണ്ട്. ഇത്തരം തെറ്റദ്ധാരണകൾ ഒഴിവാക്കി ശരിയായ വസ്തുതൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
മിനിമം കവറേജ് മതിയോ?
കാർ ഇൻഷുറൻസ് എടുക്കുമ്പോൾ മിനിമം കവറേജ് മതിയെന്നായിരിക്കും പലരുടെയും ധാരണ. ചെലവ് കുറവും ഇതിനായിരിക്കും. എന്നാൽ, ഒരു അപകടമുണ്ടായാൽ നിങ്ങളുടെ കാറിന് മിനിമം കവറേജ് മതിയായ സംരക്ഷണം നൽകിയേക്കില്ല.
പഴയ കാറുകൾക്ക് കോംപ്രഹെൻസീവ് കവറേജ് (Comprеhеnsivе Covеragе) വേണ്ടേ? ‌
നിങ്ങളുടെ കാർ പഴയതാണെങ്കിൽപ്പോലും, അതിന് കോംപ്രഹെൻസീവ് ഇൻഷുറൻസ് കവറേജ് ഉള്ളത് എപ്പോഴും ഗുണം ചെയ്യും. മോഷണം, പ്രകൃതി ദുരന്തങ്ങൾ മൂലമുള്ള കേടുപാടുകൾ, കാറിൽ മരം വീഴുക തുടങ്ങിയ കാര്യങ്ങളിൽ നിന്നെല്ലാം ഇത് സംരക്ഷണം നൽകുന്നു.
advertisement
കാറിനാണോ, ഡ്രൈവർക്കാണോ ഇൻഷുറൻസ് ?
കാർ ഇൻഷുറൻസ് നിങ്ങളുടെ കാറിനുള്ള കവറേജ് ആണ്, ഡ്രൈവർക്ക് ഉള്ളതല്ല. മാറ്റാരെങ്കിലും നിങ്ങളുടെ കാർ ഓടിച്ച്, അത് അപകടത്തിൽ പെട്ടാലും, കാർ ഇൻഷുറൻസ് സാധാരണയായി നിങ്ങളുടെ വാഹനത്തിനുണ്ടാകുന്ന കേടുപാടുകൾക്കെല്ലാം സംരക്ഷണം നൽകും.
പേഴ്സണൽ കാർ ഇൻഷുറൻസ് ബിസിനസ് ആവശ്യങ്ങളും കവർ ചെയ്യുമോ?
ബിസിനസ് ആവശ്യങ്ങൾക്കായി നിങ്ങളുടെ കാർ ഉപയോഗിക്കണമെങ്കിൽ അഡീഷണൽ കവറേജ് ആവശ്യമാണ്. ഡെലിവറി അല്ലെങ്കിൽ ക്ലൈന്റുകളുടെ ട്രാൻസ്പോർട്ടേഷൻ തുടങ്ങി ബിസിനസ് സംബന്ധമായ കാര്യങ്ങൾക്കായി നിങ്ങളുടെ വാഹനം ഉപയോഗിക്കുകയാണെങ്കിൽ, അഡീഷണൽ കവറേജ് ആവശ്യമായി വന്നേക്കാം.
advertisement
കോംപ്രഹെൻസീവ് കവറേജിൽ എല്ലാം ഉൾപ്പെടുമോ?
കോംപ്രഹെൻസീവ് ഇൻഷുറൻസ് കവറേജ് വിപുലമായ പരിരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ചില കാര്യങ്ങൾ ഇതിൽ ഉൾപ്പെടില്ല. മെക്കാനിക്കൽ തകരാറുകൾ, പോറൽ അല്ലെങ്കിൽ തേയ്മാനം പോലെയുള്ള കാര്യങ്ങൾ കോംപ്രഹെൻസീവ് ഇൻഷുറൻസ് കവറേജിൽ ഉൾപ്പെടില്ല. ഇത് മനസിലാക്കാൻ പോളിസി ഡോക്യുമെന്റുകൾ കൃത്യമായി വായിച്ചു മനസിലാക്കിയിരിക്കണം.
എല്ലാ കാർ ഇൻഷുറൻസിന്റെയും പോളിസി ഡോക്യുമെന്റുകൾ ഒരുപോലെയാണോ?
എല്ലാ കാർ ഇൻഷുറൻസ് പോളിസികൾക്കും ഒരുപോലെയുള്ള കവറേജുകളും നിബന്ധനകളുമാണ് എന്നു കരുതുന്നത് ഒരു തെറ്റിദ്ധാരണയാണ്. കവറേജ്, ഒഴിവാക്കിയ കാര്യങ്ങൾ, ആഡ്-ഓൺ ഫീച്ചറുകൾ എന്നിവയെല്ലാം ഓരോന്നിലും വ്യത്യാസപ്പെട്ടിരിക്കും.
advertisement
ക്രെഡിറ്റ് സ്കോർ ഇൻഷുറൻസ് നിരക്കിനെ ബാധിക്കുമോ?
ചില സ്ഥലങ്ങളിൽ, ക്രെഡിറ്റ് സ്കോർ അടിസ്ഥാനമാക്കി ഇൻഷുറൻസ് നിരക്ക് നിശ്ചയിക്കാറുണ്ട്. ചില ഇൻഷുറൻസ് കമ്പനികൾ പ്രീമിയം തീരുമാനിക്കാൻ ക്രെഡിറ്റ് ബേസ്ഡ് ഇൻഷുറൻസ് സ്കോറുകൾ ഉപയോ​ഗിക്കാറുണ്ട്. നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ ചിലപ്പോൾ ഇൻഷുറൻസ് നിരക്ക് കുറഞ്ഞേക്കാം.
ഒരു അപകടം ഉണ്ടായാൽ ഇൻഷുറൻസ് പ്രീമിയം കൂടുമോ?
അപകടങ്ങൾ ഉണ്ടാകുന്നത് ഇൻഷുറൻസ് നിരക്കിനെ ബാധിക്കും എന്ന കാര്യം ശരിയാണെങ്കിലും, എല്ലാ അപകടങ്ങളുടെയും കാര്യത്തിൽ അതുണ്ടാകില്ല. അപകടത്തിന്റെ കാരണം, അപകടത്തിന്റെ തീവ്രത, മുൻ ഡ്രൈവിംഗ് ​ഹിസ്റ്ററി എന്നിവയെല്ലാം പ്രീമിയം തീരുമാനിക്കുന്നതിൽ പങ്കു വഹിക്കാറുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Auto/
ഇൻഷുറൻസ് ഡ്രൈവർക്കോ കാറിനോ? കാർ ഇൻഷുറൻസിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും അറിയേണ്ട കാര്യങ്ങളും
Next Article
advertisement
Aishwarya Lekshmi |  ഇത് നരകമായി; ആളുകൾ മറന്നാലും പ്രശ്നമില്ലെന്ന് സോഷ്യൽ മീഡിയ ഉപേക്ഷിച്ച് നടി ഐശ്വര്യ ലക്ഷ്മി
Aishwarya Lekshmi | ഇത് നരകമായി; ആളുകൾ മറന്നാലും പ്രശ്നമില്ലെന്ന് സോഷ്യൽ മീഡിയ ഉപേക്ഷിച്ച് നടി ഐശ്വര്യ ലക്ഷ്മി
  • ഐശ്വര്യ ലക്ഷ്മി സോഷ്യൽ മീഡിയ ഉപേക്ഷിച്ചതായി ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.

  • സോഷ്യൽ മീഡിയയുടെ ദൂഷ്യവശങ്ങൾ മനസിലാക്കി, ജീവിതത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.

  • സോഷ്യൽ മീഡിയ വിട്ടുനിൽക്കുന്നത് മികച്ച ബന്ധങ്ങളും സിനിമയും ഉണ്ടാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷ.

View All
advertisement