TRENDING:

വന്ദേഭാരത് ആദ്യ രാത്രി സർവീസ് ഇന്ന്; ചെന്നൈയിൽ നിന്ന് ബംഗളൂരുവിലേയ്ക്ക്

Last Updated:

രാത്രി 11 മണിക്ക് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ബുധനാഴ്ച പുലർച്ചെ 4.30 ന് ബെംഗളൂരുവിൽ എത്തും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: അവധി ദിവസങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ചെന്നൈയ്ക്കും ബംഗളൂരുവിനും ഇടയിൽ വന്ദേഭാരത് ട്രെയിനുകൾ രാത്രികാല സർവീസ് ആരംഭിക്കുന്നു. ഇന്ന് (നവംബർ 21ന്) ട്രെയിനിന്റെ ആദ്യ രാത്രി സർവീസ് ആരംഭിക്കും. രാത്രി 11 മണിക്ക് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ബുധനാഴ്ച പുലർച്ചെ 4.30 ന് ബെംഗളൂരുവിൽ എത്തും. പുതിയ സർവീസിൽ ആളുകളുടെ പ്രതികരണം കൂടി അറിയാനാണ് സതേൺ റെയിൽവെ സ്പെഷ്യൽ ട്രെയിനുകൾ കൊണ്ട് വരുന്നത്.
വന്ദേഭാരത്
വന്ദേഭാരത്
advertisement

ദിവസേനയുള്ള 34 വന്ദേ ഭാരത് സർവീസുകൾ മുടക്കമില്ലാതെ തന്നെ ഉണ്ടാകും. ദീപാവലി മൂലം ഉണ്ടായ തിരക്ക് കുറയ്ക്കാൻ ചെന്നൈയ്ക്കും, എഗ്മോറിനും, തിരുനെൽവേലിയ്ക്കും ഇടയ്ക്കും സ്പെഷ്യൽ വന്ദേ ഭാരത് ട്രെയിനുകൾ സതേൺ റെയിൽവെ അനുവദിച്ചിരുന്നു.”ഇന്ത്യയിലെ മറ്റൊരു റെയിൽവേ സോണും ഇതുപോലെ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ചിട്ടില്ലെന്ന് ” സീനിയർ സതേൺ റെയിൽവെ ഓഫീസർ ഡെക്കാൻ ഹെറാൾഡിനോട്‌ പറഞ്ഞു.

Also read- ശബരിമല സീസണിൽ ചെന്നൈ എഗ്മോർ-തിരുനെൽവേലി റൂട്ടിൽ സ്പെഷ്യൽ വന്ദേഭാരത് ട്രെയിൻ സർവീസ്

advertisement

സാധാരണ ഗതിയിൽ തിരക്ക് കുറയ്ക്കാൻ റെയിൽവേ സോണുകൾ എസി കോച്ചുകളും സ്ലീപ്പർ കോച്ചുകളും ഉള്ള ട്രെയിനുകൾ അനുവദിക്കാറുണ്ട്. ഈ സ്പെഷ്യൽ ട്രെയിൻ സർവീസിൽ ഉള്ള ആളുകളുടെ പ്രതികരണം അറിഞ്ഞ ശേഷം വരാൻ പോകുന്ന അവധി ദിവസങ്ങളിൽ സ്പെഷ്യൽ ട്രെയിനുകൾ ഉൾപ്പെടുത്തണോ എന്ന് തീരുമാനിക്കും” അദ്ദേഹം കൂട്ടിച്ചേർത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പകൽ ബംഗളൂരുവിനും ചെന്നൈക്കും ഇടയിൽ രണ്ട് വന്ദേ ഭാരത് ട്രെയിനുകളും, രണ്ട് ശതാബ്തി എക്സ്പ്രസ്സുകളും ഒരു ഡബിൾ ഡെക്കറും, രണ്ട് എക്സ്പ്രസ്സുകളും സർവീസ് നടത്തുന്നുണ്ട്. ചെന്നൈക്കും ബംഗളൂരുവിനും ഇടയിലുള്ള വന്ദേ ഭാരത് ട്രെയിനുകളും ശതാബ്തി എക്സ്പ്രസ്സുകളും പ്രധാനമായും ഉപയോഗിക്കുന്നത് ബംഗളൂരുവിലേയ്ക്ക് പോകുന്ന ബിസിനസുകാരാണ്

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
വന്ദേഭാരത് ആദ്യ രാത്രി സർവീസ് ഇന്ന്; ചെന്നൈയിൽ നിന്ന് ബംഗളൂരുവിലേയ്ക്ക്
Open in App
Home
Video
Impact Shorts
Web Stories