ശബരിമല സീസണിൽ ചെന്നൈ എഗ്മോർ-തിരുനെൽവേലി റൂട്ടിൽ സ്പെഷ്യൽ വന്ദേഭാരത് ട്രെയിൻ സർവീസ്
- Published by:Anuraj GR
- news18-malayalam
Last Updated:
ഈ സർവീസിനായി എട്ട് കോച്ചുകളുള്ള വന്ദേഭാരത് ട്രെയിനാണ് അനുവദിച്ചിട്ടുള്ളത്
ചെന്നൈ: ശബരിമല സീസണിൽ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് പ്രതിവാര വന്ദേഭാരത് ട്രെയിൻ സർവീസ് അനുവദിച്ചു. ചെന്നൈ എഗ്മോറിനും തിരുനെൽവേലിക്കും ഇടയിലാകും പ്രത്യേക ട്രെയിൻ സർവീസ് നടത്തുക. ദക്ഷിണ റെയിൽവേ അറിയിച്ചതാണ് ഇക്കാര്യം.
ചെന്നൈ എഗ്മോറിൽനിന്ന് തിരുനെൽവേലിയിലേക്കുള്ള സർവീസ് നവംബർ 16, 23, 30, ഡിസംബർ ഏഴ്, 14, 21, 28 ദിവസങ്ങളിലായിരിക്കും. വ്യാഴാഴ്ചകളിലാണ് സർവീസ്. ചെന്നൈ എഗ്മോറിൽനിന്ന് രാവിലെ ആറ് മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 2.15ന് തിരുനെൽവേലിയിൽ എത്തും.
തിരുനെൽവേലിയിൽനിന്ന് ചെന്നൈ എഗ്മോറിലേക്കുള്ള ട്രെയിൻ ഉച്ചയ്ക്കുശേഷം മൂന്ന് മണിക്ക് പുറപ്പെട്ട് രാത്രി 11.15ന് ചെന്നൈ എഗ്മോറിലെത്തും. ഈ സർവീസിനായി എട്ട് കോച്ചുകളുള്ള വന്ദേഭാരത് ട്രെയിനാണ് അനുവദിച്ചിട്ടുള്ളത്.
ഈ ട്രെയിനിന് താംബരം, വില്ലുപുരം, തിരുച്ചിറപ്പള്ളി, ഡിണ്ടിഗൽ, മധുരൈ, വിരുദുനഗർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും.
advertisement
സമയക്രമം
ട്രെയിൻ നമ്പർ 06067 ചെന്നൈ എഗ്മോർ-തിരുനെൽവേലി വന്ദേഭാരത് സ്പെഷ്യൽ
ചെന്നൈ എഗ്മോർ- രാവിലെ 6 മണി
താംബരം- 06.25/06.27
വില്ലുപുരം- 07.55/08.00
തിരുച്ചിറപ്പള്ളി- 09.55/10.00
ഡിണ്ടിഗൽ- 11.03/11.05
മധുരൈ- 11.55/12.00
വിരുദുനഗർ- 12.33/12.35
തിരുനെൽവേലി- 14.15
ട്രെയിൻ നമ്പർ 06068 തിരുനെൽവേലി-ചെന്നൈ എഗ്മോർ വന്ദേഭാരത് സ്പെഷ്യൽ
തിരുനെൽവേലി- 15.00
വിരുദുനഗർ- 16.08/16.10
മധുരൈ- 16.45/16.50
ഡിണ്ടിഗൽ- 17.38/17.40
തിരുച്ചിറപ്പള്ളി- 19.05/19.10
വില്ലുപുരം- 21.15/21.20
താംബരം- 22.38/22.40
ചെന്നൈ എഗ്മോർ- 23.15
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Chennai,Tamil Nadu
First Published :
November 14, 2023 2:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
ശബരിമല സീസണിൽ ചെന്നൈ എഗ്മോർ-തിരുനെൽവേലി റൂട്ടിൽ സ്പെഷ്യൽ വന്ദേഭാരത് ട്രെയിൻ സർവീസ്