വന്ദേ ഭാരതിന്റെ ആദ്യ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത് മുതല്‍ കൂടുതല്‍ പേര്‍ യാത്രയ്ക്കായി ഈ ട്രെയിന്‍ തെരഞ്ഞെടുക്കാന്‍ തുടങ്ങിയെന്ന് റെയില്‍വേ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
” 2022 ഏപ്രില്‍ 1നും 2023 ജൂണ്‍ 21 നും ഇടയില്‍ വന്ദേ ഭാരത് ട്രെയിനുകളിലെ നൂറുശതമാനം സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നു,” റെയില്‍വേ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
ഇക്കാലയളവില്‍ ആകെ നടന്ന 2,140 ട്രിപ്പുകളിലായി 25,20,370 യാത്രക്കാര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്സില്‍ കയറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ 46 വന്ദേ ഭാരത് എക്‌സ്പ്രസ്സുകളാണ് രാജ്യത്തോടുന്നത്. അതില്‍ 5 എണ്ണം ഈയാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്.
24 സംസ്ഥാനങ്ങളിലൂടെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും വന്ദേഭാരത് എക്‌സ്പ്രസ്സ് സർവീസ് നടത്തുന്നുണ്ട്. യാത്രക്കാര്‍ക്ക് സമയനഷ്ടമില്ലാതെ യാത്ര ചെയ്യാമെന്നത് ഈ ട്രെയിനിന്റെ പ്രത്യേകതയാണ്. അക്കാരണം കൊണ്ട് തന്നെ മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് വന്ദേ ഭാരത് എക്‌സ്പ്രസ്സിന് സ്വീകാര്യത വര്‍ധിക്കുന്നു,” റെയില്‍വേ മന്ത്രാലയം ചൂണ്ടിക്കാട്ടി.
Also Read- ഇന്ത്യയിൽ 23 വന്ദേഭാരത് ട്രെയിനുകൾ ഓടിയെത്തുന്ന സമയം 200 മിനിറ്റ് മുതൽ 605 മിനിട്ട് വരെ
” 46 ട്രെയിനുകളും വൈദ്യുതീകരിച്ച റെയില്‍വേ ലൈനിലൂടെയാണ് യാത്ര ചെയ്യുന്നത്. രാജ്യത്തെ റെയില്‍ ശൃംഖല വൈദ്യൂതീകരണം പൂര്‍ത്തിയായാല്‍ അവശേഷിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ട്രെയിന്‍ സര്‍വ്വീസ് വിപുലപ്പെടുത്തും. ജൂണ്‍ 28 വരെയുള്ള കണക്ക് പ്രകാരം വൈദ്യുതീകരിച്ച എല്ലാ സംസ്ഥാന റെയില്‍ ശൃംഖലകളിലും വന്ദേ ഭാരത് എക്‌സ്പ്രസ് ഓടുന്നുണ്ട്. 100 ശതമാനം വൈദ്യുതീകരിച്ച ബ്രോഡ് ഗേജ് വ്യാപിപ്പിക്കാനുള്ള കഠിനമായ പരിശ്രമത്തിലാണ് റെയില്‍വേ മന്ത്രാലയമിപ്പോള്‍,” മന്ത്രാലയം അറിയിച്ചു.
അടുത്തത് വന്ദേ മെട്രോ
യാത്രക്കാര്‍ക്കായി വന്ദേ മെട്രോ സര്‍വ്വീസ് ആരംഭിക്കാനുള്ള ആലോചനയിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ട്രാഫിക് കുരുക്കുകളുള്ള വന്‍നഗരങ്ങളിലായിരിക്കും ഈ ട്രെയിന്‍ സര്‍വ്വീസ് സ്ഥാപിക്കുക.
2023-24 കാലയളവില്‍ വന്ദേ മെട്രോയുടെ രൂപകല്‍പ്പനയും മറ്റും പൂര്‍ത്തിയാകും. ശേഷം 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നടപടികൾ വേഗത്തിലാക്കുമെന്നാണ് സൂചനകൾ.