PM Modi in Delhi Metro: ഡൽഹി മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി; യാത്ര ഡൽഹി സർവകലാശാലയിലെ പരിപാടിയിൽ പങ്കെടുക്കാൻ

Last Updated:
PM Narendra Modi in Delhi Metro: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച മെട്രോയിൽ യാത്ര ചെയ്ത് ഡൽഹി സർവകലാശാലയിലെത്തി. സർവകലാശാലയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തിയത്. ഡൽഹി യൂണിവേഴ്‌സിറ്റി കംപ്യൂട്ടർ സെന്റർ, പുതിയ കെട്ടിടങ്ങളുടെ തറക്കല്ലിടൽ എന്നിവ അദ്ദേഹം നിർവഹിച്ചു
1/5
PM Narendra Modi in Delhi Metro-2
ഡൽഹി സർവകലാശാലയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച മെട്രോയിൽ യാത്ര ചെയ്തു. ഇതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു. സഹയാത്രികരോട് സംവദിക്കുന്നതാണ് ചിത്രങ്ങളിൽ.
advertisement
2/5
PM Narendra Modi in Delhi Metro-5
കനത്ത സുരക്ഷയ്‌ക്കിടയിൽ മെട്രോ പരിസരത്ത് പ്രവേശിക്കാൻ പ്രധാനമന്ത്രി മോദി സ്മാർട്ട് കാർഡുകൾ ഉപയോഗിക്കുന്ന വീഡിയോയും ഭാരതീയ ജനതാ പാർട്ടിയുടെ ട്വിറ്റർ ഹാൻഡിൽ പങ്കിട്ടു. സമയപൂർ ബദ്‌ലി സ്റ്റേഷനിലേക്ക് പോകുന്ന മഞ്ഞ ലൈൻ മെട്രോ ട്രെയിനിൽ അദ്ദേഹം കയറി, വിശ്വവിദ്യാലയ മെട്രോ സ്റ്റേഷൻ ആ റൂട്ടിലെ ഒരു മിഡ്‌വേ സ്റ്റേഷനാണ്, സർവകലാശാലയില്‍ ഏരിയയിൽ എത്താൻ ഏറ്റവും അടുത്തുള്ള സ്റ്റേഷനാണ് ഇത്
advertisement
3/5
PM Narendra Modi in Delhi Metro
വീഡിയോയിൽ, തുടക്കത്തിൽ പ്രധാനമന്ത്രി ഒരു ഒഴിഞ്ഞ മെട്രോ കമ്പാർട്ടുമെന്റിൽ കയറുന്നതായി കാണുന്നു, പിന്നീട് അദ്ദേഹം മറ്റ് യാത്രക്കാരുമായി സംവദിക്കുന്നതും കാണാം. യാത്രക്കാരുമായുള്ള ആശയവിനിമയത്തിന്റെ ഫോട്ടോകൾ അദ്ദേഹം പങ്കുവെച്ചു. “ഡൽഹി മെട്രോയിൽ ഡൽഹി സർവകലാശാലയിലെ പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള യാത്രയിൽ യുവാക്കൾ എന്റെ സഹയാത്രികരായതിൽ സന്തോഷമുണ്ട്," അദ്ദേഹം ഫോട്ടോകൾ പങ്കുവെച്ച് കൊണ്ട് ട്വീറ്റ് ചെയ്തു.
advertisement
4/5
PM Narendra Modi in Delhi Metro
ഡൽഹി സർവകലാശാലയിൽ ചടങ്ങിനെ അഭിസംബോധന ചെയ്യവെ അദ്ദേഹം മെട്രോയിലെ യാത്രാനുഭവം പങ്കുവെച്ചു. "സഹപ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത് കാമ്പസിലേക്ക് വരുന്നത് കൂടുതൽ സന്തോഷകരമാണ്. രണ്ട് സുഹൃത്തുക്കൾ ഒരുമിച്ച് സൂര്യന് താഴെയുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നു -- ഇസ്രായേൽ മുതൽ ചന്ദ്രൻ വരെ. ഏതു സിനിമയാണ് കണ്ടത്? ഒടിടിയിലെ ആ സീരീസ് നല്ലതാണോ? ഇൻസ്റ്റയിലെ ആ റീൽസ് കണ്ടോ? എന്നിങ്ങനെ-, എന്റെ യുവ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാൻ ഞാനും ഡൽഹി മെട്രോയിൽ പോയി," പ്രധാനമന്ത്രി മോദി പറഞ്ഞു.
advertisement
5/5
PM Narendra Modi in Delhi Metro
100 വർഷം പൂർത്തിയാക്കിയ പ്രമുഖ കേന്ദ്ര സർവകലാശാലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി വ്യാഴാഴ്ച ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ- “ജൂൺ 30ന് രാവിലെ 11 മണിക്ക് ഡൽഹി സർവകലാശാലയുടെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ കാത്തിരിക്കുകയാണ്. ഒരു പ്രധാന പഠന കേന്ദ്രമെന്ന നിലയിൽ, ഡി യു ഒരു നൂറ്റാണ്ടായി കഴിവുകളെ പരിപോഷിപ്പിക്കുകയും ബൗദ്ധിക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ നാഴികക്കല്ലിൽ ബന്ധപ്പെട്ട എല്ലാവർക്കും അഭിനന്ദനങ്ങൾ.”
advertisement
യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ
യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ
  • ജബൽപൂർ റെയിൽവേ സ്റ്റേഷനിൽ UPI പണമടയ്ക്കൽ പരാജയമായതിനെ തുടർന്ന് സമോസ വിൽപ്പനക്കാരൻ യാത്രക്കാരന്റെ വാച്ച് പിടിച്ചു.

  • യാത്രക്കാരന്റെ വാച്ച് പിടിച്ചുവാങ്ങിയ സംഭവത്തിൽ RPF വിൽപ്പനക്കാരനെ അറസ്റ്റ് ചെയ്തു, ലൈസൻസ് റദ്ദാക്കുന്നു.

  • യാത്രക്കാരുടെ സുരക്ഷ പ്രഥമ പരിഗണനയാണെന്നും ഇത്തരം പെരുമാറ്റങ്ങൾ അനുവദിക്കില്ലെന്നും റെയിൽവേ അധികൃതർ.

View All
advertisement