ആർസി ബുക്കും വിലാസം തെളിയിക്കുന്ന രേഖയും നൽകിയാൽ 15 മിനിറ്റിനകം ഫാസ് ടാഗ് ടോൾ പ്ലാസകളിൽ നിന്നും നൽകും. ടോളിനു മുൻപ് ഇതെടുത്തവർക്കു 75 രൂപ നൽകി കടന്നുപോകാം. എടുക്കാത്തവർ 150 രൂപ നൽകിയ ശേഷം ഫാസ് ടാഗ് വാങ്ങണം. തിരഞ്ഞടുക്കപ്പെട്ട ബാങ്കുകളിൽനിന്നു നേരിട്ടും ഓൺലൈൻ വഴിയും ടാഗ് വാങ്ങാം.
advertisement
ഫാസ്‌ടാഗില്ലാത്ത വാഹനങ്ങൾക്ക് ഞായറാഴ്ച മുതൽ ഒരു ട്രാക്കു മാത്രമേ പാലിയേക്കരയിലുണ്ടാകൂ. അതുകൊണ്ടുതന്നെ ടാഗില്ലാത്ത വാഹനങ്ങൾ ടോൾ പ്ളാസ കടക്കാൻ ഏറെ നേരം കാത്തു കിടക്കേണ്ടിവരും.
ടോൾ പ്ളാസയിലൂടെ കഴിഞ്ഞ ദിവസം കടന്നുപോയതു 45,000 വാഹനങ്ങളാണ്. ഇതിൽ 20,000 വാഹനം ടാഗില്ലാതെ പണം കൊടുത്താണു കടന്നുപോയത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 25, 2020 3:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
ഫാസ്‌ടാഗ് ഇല്ലെങ്കിൽ ജനുവരി ഒന്നുമുതൽ ടോളായി ഇരട്ടി തുക നൽകണം; അവിടെ വച്ചുതന്നെ ഫാസ്‌ടാഗും എടുക്കണം