TRENDING:

തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് വിസ്താര സർവീസ് ജൂൺ മുതൽ

Last Updated:

ഈ റൂട്ടിലെ വിസ്താരയുടെ ആദ്യ പ്രതിദിന സർവീസ് ആണിത്. ടിക്കറ്റ്‌ ബുക്കിങ് തുടങ്ങി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് വിസ്താരയുടെ പുതിയ സർവീസ് ജൂൺ ഒന്നിന് തുടങ്ങും. ഈ റൂട്ടിലെ വിസ്താരയുടെ ആദ്യ പ്രതിദിന സർവീസ് ആണിത്. ടിക്കറ്റ്‌ ബുക്കിങ് തുടങ്ങി.
advertisement

മുംബൈ – തിരുവനന്തപുരം സർവീസ് (UK 551) രാവിലെ 9.40ന് പുറപ്പെട്ട് 12 മണിക്ക് എത്തും. മടക്ക വിമാനം (UK 552) തിരുവനന്തപുരത്തു നിന്ന് ഉച്ചയ്ക്ക് 12.35ന് പുറപ്പെട്ട് 14.55ന് മുംബൈയിലെത്തും. ശംഖുമുഖത്തെ ഡോമെസ്റ്റിക് ടെർമിനലിൽ നിന്നായിരിക്കും സർവീസ്.

Also Read- ONDCയിലൂടെ എങ്ങനെ ഭക്ഷണം ഓർഡർ ചെയ്യാം? പുതിയ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ബിസിനസ്‌ ക്ലാസ്സ്‌, പ്രീമിയം ഇക്കോണമി, ഇക്കോണമി ഉൾപ്പെടെ 164 സീറ്റുകളുണ്ടാകും. മുംബൈ വഴി ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും യൂറോപ്പ്, യുകെ, യുഎസ്, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവയുൾപ്പെടെയുള്ള അന്താരാഷ്‌ട്ര നഗരങ്ങളിലേക്കും കണക്ടിവിറ്റി ഉറപ്പാക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തിരുവനന്തപുരം- മുംബൈ സെക്ടറിലെ അഞ്ചാമത്തെ പ്രതിദിന സർവീസാണിത്. എയർ ഇന്ത്യയും ഇൻഡിഗോയും 2 പ്രതിദിന സർവീസുകൾ വീതം നടത്തുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് വിസ്താര സർവീസ് ജൂൺ മുതൽ
Open in App
Home
Video
Impact Shorts
Web Stories