ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ ഒഎൻഡിസി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. ഈ പ്ലാറ്റ്‍ഫോം കഴിഞ്ഞ വർഷം ഇറങ്ങിയതാണെങ്കിലും സ്വിഗിയെയും സൊമാറ്റോയെയും അപേക്ഷിച്ച് ഒഎൻഡിസി വഴി കുറഞ്ഞ വിലയിൽ ഭക്ഷണങ്ങൾ ഓർഡർ ചെയ്യുന്നതിന്റെ സ്ക്രീൻഷോട്ടുകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ഉപയോക്താക്കൾ പങ്കിടാൻ തുടങ്ങിയതോടെയാണ് കൂടുതൽ ജനപ്രിയമായത്. കേന്ദ്രസർക്കാരാണ് ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) എന്ന ഈ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്.
ഒഎൻഡിസിയിലൂടെ എങ്ങനെ ഭക്ഷണം ഓർഡർ ചെയ്യാം?
സ്വിഗ്ഗി, സൊമാറ്റോ എന്നിവയിൽ 282 രൂപയ്ക്ക് ഒരു ബർഗർ ലഭിക്കുമ്പോൾ ഒഎൻഡിസിയിൽ അതേ ബർഗറിന് 109 രൂപയെ വിലയുള്ളൂ എന്ന് ഉപയോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ചില ഉപയോക്താക്കൾ ഒഎൻഡിസി സംബന്ധിക്കുന്ന ചില സംശയങ്ങളും പങ്കുവെയ്ക്കുന്നുണ്ട്. “ഞാൻ ഇന്നലെ ഒഎൻഡിസിയിൽ ഒരു ഓർഡർ ചെയ്തു. ഞാൻ 117 രൂപയ്ക്കാണ് ഓർഡർ ചെയ്തത്. ഞാൻ റെസ്റ്റോറന്റ് ഉടമയോട് സംസാരിച്ചപ്പോൾ ആ ഐറ്റത്തിന് 219 രൂപയാണ് വിലയാണെന്നാണ് അറിഞ്ഞത്. ഈ 102 രൂപയുടെ വ്യത്യാസം ആരാണ് നികത്തുന്നത്? അത് നികുതിദായകരുടെ പണമാണോ?”, എന്നാണ് ഒരു ഉപയോക്താവ് ട്വിറ്ററിൽ ചോദിച്ചിരിക്കുന്നത്.
ONDC seem Biggest Threat for Swiggy/Zomato
Price of McDonald’s Burger 🍔
• Swiggy/Zomato – ₹282.5
• ONDC – ₹109.4Over 60% Savings for Users
This is UPI Moment for India’s E-Commerce 🚀
— Ravisutanjani (@Ravisutanjani) May 4, 2023
എന്താണ് ഒഎൻഡിസി?
ഓപ്പൺ പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയുള്ള ഒരു ഓപ്പൺ ടെക്നോളജി നെറ്റ്‌വർക്കാണിത്. കേന്ദ്രസർക്കാരാണ് ഇത് വികസിപ്പിച്ചത്. ഇതിലൂടെ ഭക്ഷണത്തിനു പുറമേ, പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, അവശ്യവസ്തുക്കൾ തുടങ്ങിയവയെല്ലാം വാങ്ങാനും ഹോട്ടൽ ബുക്കിംഗും യാത്ര ബുക്കിംഗുമൊക്കെ നടത്താനുമാകും. വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും അവർ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ ഏതാണെന്ന് പരിഗണിക്കാതെ തന്നെ ഓൺലൈനിൽ പരസ്പരം ബന്ധിപ്പിക്കാനും ഇടപാടുകൾ നടത്താനും സാധിക്കും. വാങ്ങുന്നവരും വിൽക്കുന്നവരും ഒരേ പ്ലാറ്റ്‌ഫോമോ അതേ മൊബൈൽ ആപ്പോ ഉപയോഗിക്കേണ്ടതില്ല. ഉത്പന്നങ്ങൾ വാങ്ങുന്നവരെയും വിൽക്കുന്നവരെയും ഇടനിലക്കാരെ ഒഴിവാക്കി ബന്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Online Food Delivery, Swiggy, Zomato