അമേരിക്ക മാത്രമല്ല, ലോകത്തിലെ മിക്ക രാജ്യങ്ങളിലും വാഹനങ്ങളിൽ സ്റ്റിയറിങ് ഇടത് വശത്താണ്. ഇന്ത്യയെക്കൂടാതെ ജപ്പാൻ, ബ്രിട്ടൺ, ഓസ്ട്രേലിയ തുടങ്ങിയ ചുരുക്കം ചില രാജ്യങ്ങളിലാണ് സ്റ്റിയറിങ് വലതുവശത്തുള്ളത്. കൊളോണിയൽ ഭരണം കാരണമാണ് ഇന്ത്യയിലും ഈ രീതി പിന്തുടർന്നത്. 200 വർഷത്തിലധികം കാലം ഇന്ത്യയെ അടക്കിഭരിച്ചത് ബ്രിട്ടൺ ആണെന്ന് നിങ്ങൾക്ക് അറിയാമല്ലോ. ബ്രിട്ടീഷുകാർ തന്നെയാണ് ആദ്യമായി മോട്ടോർ കാർ ഇന്ത്യൻ റോഡുകളിൽ അവതരിപ്പിച്ചത്.
കൊളോണിയൽ ഭരണത്തിന്റെ സ്വാധീനം കാരണം മറ്റ് പല ശീലങ്ങളും ഏറ്റെടുത്തത് പോലെത്തന്നെ ഡ്രൈവിങ്ങിലും നമ്മൾ അവരെ പിന്തുടർന്നു. അങ്ങനെയാണ് ബ്രിട്ടണിലെ പോലെ ഇന്ത്യയിലും കാറിന്റെ സ്റ്റിയറിങ് വലതുവശത്തായത്.
advertisement
Also Read-വെറുതയല്ല ഈ വരകൾ; ടൂത്ത് പേസ്റ്റിൽ കാണുന്ന പല നിറത്തിലുള്ള വരകളുടെ അര്‍ത്ഥമെന്ത്?
എന്തുകൊണ്ടാണ് അമേരിക്കയടക്കം ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും കാറുകളിൽ ഡ്രൈവർമാർ ഇടതുവശത്ത് ഇരുന്ന് ഓടിക്കുന്നതെന്ന് ഇനി പറയാം. ഓട്ടോമൊബൈൽ കാലത്തിന് മുമ്പത്തെ രീതികളിൽ നിന്ന് തന്നെ ഇതിന്റെ കാരണം മനസ്സിലാക്കുവാൻ സാധിക്കും. 18ാം നൂറ്റാണ്ടിൽ ആളുകൾ മൃഗങ്ങളെയാണ് സഞ്ചാരത്തിനായി ഉപയോഗിച്ചിരുന്നത്. കാളവണ്ടികളും കുതിരവണ്ടികളുമെല്ലാമാണ് അക്കാലത്ത് ഉണ്ടായിരുന്നത്.
അക്കാലത്ത് കുതിരകളെ ഉപയോഗിച്ച് ഓടിക്കുന്ന വണ്ടികളാണ് അമേരിക്കയിൽ കാര്യമായി പ്രചാരത്തിലുണ്ടായിരുന്നത്. ഒരു കുതിരയുടെ പുറത്ത് കയറിയിരുന്നാണ് വണ്ടിക്കാരൻ ഓടിച്ചിരുന്നത്. വണ്ടിയിൽ ഇരിക്കാൻ സ്ഥലം ഇല്ലാത്തതായിരുന്നു പ്രധാന കാരണം. ഭൂരിപക്ഷം ആളുകളും വലംകയ്യൻമാർ ആയത് കാരണം കുതിരയെ നിയന്ത്രിക്കുവാൻ വേണ്ട ചാട്ട വലതുകയ്യിലാണ് പിടിച്ചിരുന്നത്. അതിനാൽ തന്നെ രണ്ട് കുതിരകൾ ഓടിക്കുന്ന വണ്ടികളിൽ ഇടത് ഭാഗത്തെ കുതിരയുടെ പുറത്ത് കയറിയിരുന്നാണ് വണ്ടിക്കാരൻ ഓടിച്ചിരുന്നത്.
വഴികളിലൂടെയുള്ള യാത്ര സുഗമമാക്കുന്നതിന് വേണ്ടിക്കൂടിയാണ് ഇങ്ങനെ ഇടത് ഭാഗത്തെ കുതിരയുടെ മുകളിൽ ഇരുന്ന് ശീലിച്ചത്. ചാട്ട ചുഴറ്റാനും കുതിരയെ നിയന്ത്രിക്കാനും ഇടത് ഭാഗത്ത് ഇരിക്കുന്നതായിരുന്നു നല്ലത്. പിന്നിൽ നിന്നും മുന്നിൽ നിന്നുമെല്ലാം കുതിരവണ്ടികൾ വരുമ്പോൾ ഇത് സൗകര്യപ്രദമായിരുന്നു. ഡ്രൈവർമാർ റോഡിലെ മധ്യഭാഗം കേന്ദ്രീകരിച്ച് വണ്ടി ഓടിക്കുമ്പോൾ മറ്റുള്ളവർക്ക് വഴിയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യില്ലല്ലോ. ഓരോ വാഹനവും തമ്മിലുള്ള അകലം കാരണം അപകടങ്ങൾ കുറയ്ക്കാനും സാധിക്കും. അങ്ങിനെ ഇടത് വശത്ത് ഇരുന്ന് ശീലിച്ചതിനാലാണ് ഒടുവിൽ അമേരിക്കയിൽ മോട്ടോർ കാർ വന്നപ്പോഴും സ്റ്റിയറിങ് ഇടത് ഭാഗത്ത് തന്നെയായത്.