Toothpaste | വെറുതയല്ല ഈ വരകൾ; ടൂത്ത് പേസ്റ്റിൽ കാണുന്ന പല നിറത്തിലുള്ള വരകളുടെ അര്‍ത്ഥമെന്ത്?
- Published by:Naseeba TC
- news18-malayalam
Last Updated:
പേസ്റ്റ് ആകര്‍ഷകമാക്കാനും കച്ചവടം വർധിപ്പിക്കാനുമാണ് ഇത്തരം വരകള്‍ എന്നാണ് പലരും കരുതിയിരുന്നത്.
സാധാരണ എഴുന്നേറ്റാലുടന്‍ പല്ലുതേയ്ക്കുന്നതാണ് (brushing) നമ്മുടെയൊക്കെ ശീലം. പലപ്പോഴും പാതി മയക്കത്തിലായിരിക്കും ഇത് ചെയ്യുന്നതും. ടൂത്ത് പേസ്റ്റ് (Toothpaste)തെരഞ്ഞെടുക്കുന്ന കാര്യത്തിൽ നൂറ് കണക്കിന് ഓപ്ഷനുകള്‍ ഇന്നുണ്ട്. പല്ലുതേയ്ക്കാന്‍ പേസ്റ്റ് കണ്ടുപിടിച്ചതിനു പിന്നാലെ നിരവധി ബ്രാന്‍ഡുകളാണ് (brands) ഈ രംഗത്ത് ചുവടുറപ്പിച്ചത്. നിറത്തിലും (colour) മണത്തിലും (smell) രുചിയിലും (taste) ഒക്കെ വ്യത്യാസങ്ങളുള്ള പലതരം പേസ്റ്റുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്.
ചുവപ്പ്, നീല, വെള്ള തുടങ്ങിയ പല നിറത്തിലുള്ള പേസ്റ്റുകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാകും. വ്യത്യസ്ത നിറത്തിലുള്ളതോ ഒരേ നിറത്തിലുള്ളതോ ആയ വരകള്‍ ഉള്ള പേസ്റ്റുകളും ലഭ്യമാണ്. വെളുപ്പും ചുവപ്പും നിറങ്ങളിലോ വെളുപ്പും പച്ചയും നിറങ്ങളിലോ ഒക്കെയുള്ള വരകള്‍ ഒരേ പേസ്റ്റില്‍ തന്നെ കാണാന്‍ സാധിക്കാറുണ്ട്. പേസ്റ്റ് വളരെ ആകര്‍ഷകമാക്കാന്‍ വേണ്ടിയും അതുവഴി കച്ചവടം ഉണ്ടാക്കാനും വേണ്ടിയാണ് ഇത്തരം വരകള്‍ എന്നാണ് നമ്മളില്‍ പലരും ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ സംഗതി അങ്ങനെയല്ല. പല നിറത്തിലുള്ള ഇത്തരം വരകള്‍ക്ക് പിന്നില്‍ ചില രഹസ്യങ്ങളുണ്ട്.
advertisement
ടൂത്ത് പേസ്റ്റുകള്‍ സാധാരണ വെളുത്ത നിറത്തിലായിരിക്കും കാണപ്പെടുക. വെളുത്ത നിറത്തില്‍ മാത്രം കാണപ്പെടുന്ന പേസ്റ്റ് പല്ലുകളെ വെള്ളയാക്കാൻ മാത്രമേ ഉപകരിക്കൂ. നീല, പച്ച നിറത്തിലുള്ള പേസ്റ്റ് ആന്റിമൈക്രോബിയല്‍ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുന്നവയാണ്. അതായത്, വായിലെ കീടാണുക്കളെ നശിപ്പിക്കാന്‍ ഇവയ്ക്ക് സാധിക്കുന്നു എന്നര്‍ത്ഥം. ശ്വാസോച്ഛ്വാസം കൂടുതല്‍ നല്ല രീതിയില്‍ നിലനിര്‍ത്താനും ഇവയ്ക്ക് കഴിയുന്നു.
ചില പേസ്റ്റില്‍ പച്ച നിറത്തിലുള്ള വരകള്‍ കാണാന്‍ സാധിക്കും. പ്രകൃതിദത്ത പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് ഇതിനര്‍ത്ഥം. വളരെ സാധാരണയായി കാണാറുള്ള നിറമാണ് ചുവപ്പ്. മോണകളുടെ ആരോഗ്യത്തിന് നല്ലതാണ് ഈ പേസ്റ്റ് എന്നാണ് ഇതു നൽകുന്ന സൂചന.
advertisement
എന്നാൽ ചിലപ്പോഴൊക്കെ ചുവപ്പ് വില്ലനാണ്. അതായത്, ചുവപ്പ് വര പേസ്റ്റിലെ രാസ പദാര്‍ത്ഥങ്ങളെയും സൂചിപ്പിക്കാറുണ്ട്. രാസ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്ന പേസ്റ്റാണ് ഇത് എന്ന മുന്നറിയിപ്പാണ് ചുവന്ന വര. മേല്‍പ്പറഞ്ഞ എല്ലാ നിറത്തിലുമുള്ളതോ അവയുടെ കോമ്പിനേഷനില്‍ ഉള്ളതോ ആയ പേസ്റ്റുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇത് ആവശ്യാനുസരണം നോക്കി വാങ്ങണം.
സാധാരണയായി കടകളില്‍ ലഭിക്കുന്ന പേസ്റ്റുകള്‍ കൂടാതെ ദന്ത ഡോക്ടര്‍മാകും ചില പേസ്റ്റുകള്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഇവയില്‍ ചിലതിലും ഇങ്ങനെയുള്ള നിറങ്ങൾ കാണാം. ഓരോ ആളുകളുടെയും പല്ലിന്റെയും മോണകളുടെയും ആവശ്യങ്ങൾ വ്യത്യസ്തമാണ്. അതിനാല്‍ അവ മനസ്സിലാക്കി പേസ്റ്റും മറ്റ് വസ്തുക്കളും ഉപയോഗിക്കുന്നതാണ് നല്ലത്.
advertisement
രാവിലെ എഴുന്നേല്‍ക്കുമ്പോഴും രാത്രി ഉറങ്ങുന്നതിന് മുന്‍മും പല്ലുതേയ്ക്കുന്നത് അത്യാവശ്യമായ കാര്യമാണ്. ഭക്ഷണാവശിഷ്ടങ്ങള്‍ വായില്‍ കുടുങ്ങിക്കിടക്കുന്നത് പല്ലുകളുടെ മാത്രമല്ല മൊത്തം ആരോഗ്യത്തെയും ബാധിക്കുന്നു. വൃത്തിയായി വായയും പല്ലും സൂക്ഷിയ്ക്കുക എന്നതാണ് അടിസ്ഥാനപരമായി ചെയ്യേണ്ടത്. ഒരു പരിധി വരെ പലവിധ രോഗങ്ങളെയും നമുക്ക് ഇതിലൂടെ ചെറുക്കാന്‍ സാധിക്കും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 22, 2022 6:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Toothpaste | വെറുതയല്ല ഈ വരകൾ; ടൂത്ത് പേസ്റ്റിൽ കാണുന്ന പല നിറത്തിലുള്ള വരകളുടെ അര്‍ത്ഥമെന്ത്?