TRENDING:

Xiaomi EV | ഇലക്ട്രിക് വാഹനനിര്‍മ്മാണ രംഗത്തേക്ക് ഷവോമിയും; 3 ലക്ഷം ഇലക്ട്രിക് കാറുകളും സ്‌കൂട്ടറുകളും നിര്‍മ്മിക്കും

Last Updated:

പുതിയ ഫാക്ടറിയില്‍ നിന്നുള്ള ആദ്യ കാര്‍ 2024 ഓടെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചൈനീസ് നിര്‍മാതാക്കളായ ഷവോമി (Xiaomi) ഇലക്ട്രിക് വാഹന നിര്‍മാണ മേഖലയിലേക്ക് പ്രവേശിക്കുന്നു. ബീജിങില്‍ (Beijing) പ്രതിവര്‍ഷം മൂന്ന് ലക്ഷത്തോളം വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള വാഹനനിര്‍മ്മാണ പ്ലാന്റ് നിര്‍മ്മിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ബീജിങ്ങിലെ ഇക്കണോമിക് ആന്റ് ടെക്‌നോളജിക്കല്‍ ഡെവലപ്‌മെന്റ് ഏരിയയുടെ മാനേജമെന്റ് സമതിയും കമ്പനിയും തമ്മില്‍ ഇത് സംബന്ധിച്ചുള്ള കരാറില്‍ ശനിയാഴ്ച ഒപ്പിട്ടു. ഈ ചടങ്ങിലാണ് പുതിയ വാഹന നിര്‍മ്മാണ ഫാക്ടറി തുടങ്ങുന്നത് സംബന്ധിച്ച് കമ്പനി പ്രഖ്യാപനം നടത്തിയത്.
advertisement

കരാര്‍ അനുസരിച്ച്, വാഹന നിര്‍മ്മാണ യൂണിറ്റിനായി ഡെവലപ്‌മെന്റ് ഏരിയയില്‍ ബിസിനസ്സ് ഹെഡ്ക്വാട്ടേഴ്‌സിന് പുറമെ, സെയില്‍സ് ഹെഡ്ക്വാട്ടേഴ്‌സ്, ആര്‍ & ഡി ഹെഡ്ക്വാട്ടേഴ്‌സ് എന്നിവയും ഷവോമി സ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും വാഹന നിര്‍മ്മാണ ഫാക്ടറിയുടെ നിര്‍മ്മാണം. ഓരോന്നിനും 150,000 വാഹനങ്ങളുടെ വാര്‍ഷിക ഉത്പാദന ശേഷി ഉണ്ടായിരിക്കും. പുതിയ ഫാക്ടറിയില്‍ നിന്നുള്ള ആദ്യ കാര്‍ 2024 ഓടെ പുറത്തിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

advertisement

ഇപ്പോള്‍ 300 ജീവനക്കാരുണ്ടെന്നും ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒയുമായ ലീ ജുനാണ് ബിസിനസ് നയിക്കുന്നതെന്നും കമ്പനി അറിയിച്ചു.

Also Read-Greta Electric Scooters | നാല് ഇലക്ട്രിക് സ്‌കൂട്ടറുകൾ വിപണിയിലെത്തിച്ച് ഗ്രേറ്റ; വില 60,000 മുതൽ

കഴിഞ്ഞ മാര്‍ച്ചിലാണ് ബീജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഇലക്ട്രിക് കാര്‍ ബിസിനസ്സ് ആരംഭിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഇതിനായി അടുത്ത പത്ത് വര്‍ഷക്കാലയളവില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് കമ്പനിയുടെ പദ്ധതി. ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ അറിയുന്നതിനായി

advertisement

കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ കമ്പനിയുടെ ഇലക്ട്രിക് വാഹന വിഭാഗം വലിയ രീതിയിലുള്ള ഗവേഷണം നടത്തിയതായി ഷവോമി പറഞ്ഞു. ഇലക്ട്രിക് വാഹനം വികസിപ്പിച്ചെടുക്കുന്നതിനും ഇതിനായുള്ള ടീം രൂപീകരിക്കുന്നതിനും നിരവധി വ്യവസായ പങ്കാളികളെയും കമ്പനി സന്ദര്‍ശിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കമ്പനി ഇതുവരെയും കാറുകൾ പുറത്തിറക്കിയിട്ടില്ല.

Also Read-Tvs Iqube Electric Scooter | പെട്രോളും ഡീസലും വേണ്ട, ടിവിഎസിന്‍റെ ഐക്യൂബ്

ഷവോമി അടുത്തിടെ ഓട്ടോണമസ് ഡ്രൈവിങ് സ്ഥാപനമായ ഡീപ് മോഷനെ ഏകദേശം 77.37 ദശലക്ഷം ഡോളറിന് ഏറ്റെടുത്തിരുന്നു. ഇലക്ട്രിക് വാഹന ബിസിനസ്സിന്റെ സാങ്കേതികമായ മത്സരക്ഷമത ഉയര്‍ത്തുക എന്നതായിരുന്നു ഈ ഏറ്റടെുക്കലിന് പിന്നിലെ ലക്ഷ്യം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്മാര്‍ട് ഫോണുകള്‍ക്കും മറ്റ് ഇന്റര്‍നെറ്റ് അനുബന്ധ ഹാര്‍ഡ്വെയറുകള്‍ക്കും പേരുകേട്ട ഷവോമി കൂടി തിരക്കേറിയ ഇലക്ട്രിക് വാഹന നിര്‍മ്മാണ രംഗത്തേക്ക് പ്രവേശിക്കുകയാണ്. നിയോ, എക്‌സ്‌പെങ് പോലുള്ള സ്റ്റാര്‍ട്അപ്പുകളും ടെസ്ല, വാറന്‍ ബഫറ്റിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ചൈനീസ് വാഹനനിര്‍മ്മാതാക്കളായ ബിവൈഡി എന്നിവരോടാണ് കമ്പനി ഇനി മത്സരിക്കേണ്ടത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ പുതിയ ഇലക്ട്രിക് കാർ വിഭാഗത്തിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ഷാവോമി മാർച്ചിൽ വ്യക്തമാക്കിയിരുന്നു. ഇലക്ട്രിക് വാഹന വിഭാഗത്തിൽ ഒരു വലിയ ചുവടുവെപ്പ് നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
Xiaomi EV | ഇലക്ട്രിക് വാഹനനിര്‍മ്മാണ രംഗത്തേക്ക് ഷവോമിയും; 3 ലക്ഷം ഇലക്ട്രിക് കാറുകളും സ്‌കൂട്ടറുകളും നിര്‍മ്മിക്കും
Open in App
Home
Video
Impact Shorts
Web Stories