2021 ജനുവരി മുതല്‍ നവംബര്‍ വരെ മാരുതി സുസുകി വാഗണ്‍ ആറിന്റെ 1,64,123 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2019 ല്‍ വാഹനത്തിന് പുതിയ അപ്‌ഡേറ്റും അവതരിപ്പിച്ചിരുന്നു. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, നാല് സിലിണ്ടര്‍, കെ സീരീസ് എന്‍ജിന്‍ എന്നിവയിലാണ് പ്രധാനമായും മാറ്റം വരുത്തിയത്. മുന്‍ മോഡലിനേക്കാള്‍ കുറച്ച് വലുപ്പം കൂടുതലാണ് പുതിയ വാഗണ്‍ ആറിന്. അതിനാല്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സ്ഥലസൗകര്യം ലഭ്യമാകും. പഴയ മോഡലില്‍ ലഭ്യമായ സിഎന്‍ജി വേരിയന്റ്നിലവില്‍ പുതിയ വാഗണ്‍ ആറില്‍ ഇല്ല.
advertisement
ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവ പുതിയ മോഡലില്‍ ഉണ്ട്. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, ഫ്രണ്ട് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം എന്നിവ സുരക്ഷയ്ക്കുള്ള സ്റ്റാന്റേര്‍ഡ് ഫീച്ചറുകളാണ്. ഫ്ളോട്ടിങ് ഡാഷ്ബോര്‍ഡ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ചെറിയ ഗിയര്‍ ലിവര്‍ എന്നിവയാണ് ഇന്റീരിയറിലെ പ്രധാന മാറ്റങ്ങള്‍.
കാര്‍ഡെകോ റിപ്പോര്‍ട്ട് പ്രകാരം, സ്വിഫ്റ്റും ബലേനോയും 1.5 ലക്ഷം യൂണിറ്റുകളാണ് ഈ വര്‍ഷം വിറ്റഴിച്ചത്. സലേറിയോക്ക് പുറമെ പുതിയ കാറുകളൊന്നും മാരുതി സുസൂകി കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചിരുന്നില്ല. എന്നാല്‍ 2022 ല്‍ അതില്‍ മാറ്റം വരും.
കിയ സെല്‍റ്റോസും മികച്ച വില്‍പ്പനയാണ് രാജ്യത്ത് നടത്തിയത്. ടാറ്റ നെക്‌സണ്‍ എസ്‌യുവിയുടെ ഇലക്ട്രിക് കാര്‍, ടിഗോര്‍ ഇവി എന്നിവയും വലിയ തോതില്‍ വില്‍പ്പന നടത്തിയിരുന്നു. ടൊയോട്ട, ഹോണ്ട, ഇന്നോവ ക്രിസ്റ്റ, അമേസ് എന്നിവയാണ് ജപ്പാനില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ കാറുകള്‍. എന്നാല്‍ 2022 ല്‍ ഈ പട്ടികയിൽ വലിയ മാറ്റം വന്നേക്കാം.