പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ഭാഗമായി മേഴ്‌സിഡസ് ബെന്‍സിന്റെ മെയ്ബാക്ക് S650; പുത്തന്‍ കാറിന്റെ വിശേഷങ്ങള്‍!
- Published by:Karthika M
- news18-malayalam
Last Updated:
2019-ല്‍ പുറത്തിറങ്ങിയ മേഴ്‌സിഡസ് ബെന്‍സിന്റെ മെയ്ബാക്ക് S650 ഗാര്‍ഡിന്റെ പുതിയ ഫെയ്സ്ലിഫ്റ്റഡ് മോഡലാണിത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനങ്ങള്‍ സുരക്ഷാ പ്രധാനമായ പല ഫീച്ചറുകള്‍ കൊണ്ടും ഏറെ ശ്രദ്ധേയമാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന്റെ ഭാഗമായി പുതിയതായി മറ്റൊരു മോഡല്‍ എത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മേഴ്‌സിഡസ് ബെന്‍സിന്റെ മെയ്ബാക്ക് S650 (Mercedes-Maybach S650) എന്നതാണ് പ്രധാനമന്ത്രിയുടെ പുതിയ വാഹനമെന്ന് കാര്‍ ടോഖ്, എച്ച്ടി ഓട്ടോ തുടങ്ങിയ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ പ്രസിഡന്റ് പുടിനെ സ്വാഗതം ചെയ്യുന്നതിനിടെ ഹൈദരാബാദ് ഹൗസില്‍ ആണ് ഈ വാഹനത്തില്‍ പ്രധാനമന്ത്രിയെ കാണുന്നത്.
എന്താണ് ഈ കാറിന്റെ പ്രത്യേകതകള്‍?
സുരക്ഷ
2019-ല്‍ പുറത്തിറങ്ങിയ മേഴ്‌സിഡസ് ബെന്‍സിന്റെ മെയ്ബാക്ക് S650 ഗാര്‍ഡിന്റെ പുതിയ ഫെയ്സ്ലിഫ്റ്റഡ് മോഡലാണിത്. ഇതിന് ഇത് ഒരു പ്രൊഡക്ഷന്‍ കാറില്‍ നല്‍കിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന പരിരക്ഷയായ VR10 പ്രൊട്ടക്ഷന്‍ ലെവല്‍ ഈ വാഹനത്തിനുണ്ട്.
advertisement
2010-ലെ എക്സ്പ്ലോഷന്‍ പ്രൂഫ് വെഹിക്കിള്‍ (ഇആര്‍വി) റേറ്റിംഗോടെയാണ് ഇത് വരുന്നത്. അതായത്, രണ്ട് മീറ്റര്‍ അകലത്തില്‍ നിന്ന് 15 കിലോഗ്രാം ടിഎന്‍ടി സ്ഫോടനത്തില്‍ നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നു.
S600 ഗാര്‍ഡിനെപ്പോലെ, S650 ഗാര്‍ഡും ഡയറക്ടീവ് BRV 2009 പതിപ്പ് 2 അനുസരിച്ച് VR10 സുരക്ഷ നല്‍കുന്നു. ലോകത്തെ ഏതൊരു സിവിലിയന്‍ വാഹനത്തിലും നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സുരക്ഷയാണിത്. വാഹനത്തിന്റെ ബോഡിക്കും ജനാലകള്‍ക്കും കഠിനമായ സ്റ്റീല്‍ കോര്‍ ബുള്ളറ്റുകളെ നേരിടാന്‍ കഴിയും എന്നാണ് VR10 കൊണ്ട് ഉദ്ദേശിക്കുന്നത്.
advertisement
കാറിലുള്ള ലിമോസിന്‍ കാബിന്‍ പോളികാര്‍ബണേറ്റ് കൊണ്ട് പൊതിഞ്ഞതാണ്. അതായത് ഇതിന് സ്‌ഫോടനങ്ങളില്‍ നിന്ന് യാത്രക്കാരെ സംരക്ഷിക്കാന്‍ കഴിയും. ഗ്യാസ് ആക്രമണമുണ്ടായാല്‍ സജീവമാകുന്ന ഒരു പ്രത്യേക എയര്‍ വിതരണ സംവിധാനവും പത്യേകവും സുരക്ഷിതവുമായ ആശയവിനിമയ സംവിധാനവും ഈ വാഹനത്തില്‍ ഉണ്ട്.
വാഹനത്തിലെ കാബിന്‍ ഹൈ-ടെക് മാത്രമല്ല, സീറ്റ് മസാജറും, റീപോസിഷന്‍ ചെയ്യാവുന്ന പിന്‍സീറ്റുകളുമുള്ള ആഡംബരപൂര്‍ണവുമാണ്.
പരിക്കേറ്റാല്‍ സ്വയം ദ്വാരങ്ങള്‍ അടയ്ക്കുന്ന ഒരു പ്രത്യേക മെറ്റീരിയല്‍ ഉപയോഗിച്ചാണ് ഇന്ധന ടാങ്ക് നിര്‍മിച്ചിരിക്കുന്നത്. AH-64 അപ്പാച്ചെ ടാങ്ക് ആക്രമണ ഹെലികോപ്റ്ററുകള്‍ക്കായി ബോയിംഗ് ഉപയോഗിക്കുന്ന അതേ മെറ്റീരിയലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
advertisement
വില
മെഴ്സിഡസ് കഴിഞ്ഞ വര്‍ഷം 10.5 കോടി രൂപ വിലയിലാണ് -മെയ്ബാക്ക് S600 ഗാര്‍ഡിനെ ഇന്ത്യയില്‍ അവതരിപ്പിച്ചത്. എസ്650ന് 12 കോടിയില്‍ അധികം വില വരും. പ്രധാനമന്ത്രി ഉള്‍പ്പെടെ രാജ്യത്തെ പ്രധാന വ്യക്തികളുടെ സുരക്ഷ പരിപാലിക്കുന്ന സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന് ഇറക്കുമതി നികുതിയൊന്നും നല്‍കേണ്ടതില്ല.
പ്രധാനമന്ത്രിയുടെ കാറുകള്‍ തിരഞ്ഞെടുക്കുന്നത് ആര്?
സാഹചര്യവും സുരക്ഷയും വിലയിരുത്തി എസ്പിജിയാണ് പ്രധാനമന്ത്രിയുടെ വാഹനങ്ങള്‍ തെരെഞ്ഞെടുക്കുന്നത്. റേഞ്ച് റോവര്‍, ലാന്‍ഡ് ക്രൂയിസര്‍, ബിഎംഡബ്ല്യു 7-സീരീസ് തുടങ്ങി വിവിധ വാഹനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തില്‍ ഉണ്ട്. ഈ വാഹനവ്യൂഹത്തില്‍ രണ്ട് മെഴ്സിഡസ്-മെയ്ബാക്ക് S650 ഗാര്‍ഡുകളുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 28, 2021 3:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ഭാഗമായി മേഴ്‌സിഡസ് ബെന്‍സിന്റെ മെയ്ബാക്ക് S650; പുത്തന്‍ കാറിന്റെ വിശേഷങ്ങള്‍!