ഡിസംബര്‍ മാസത്തിലെ അവധി ദിനങ്ങള്‍;
- ഡിസംബര്‍ 3: വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാള്‍ ദിനത്തോട് അനുബന്ധിച്ച് പനാജിയിലെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
- ഡിസംബര്‍ 12: പാ-ടോഗന്‍ നെങ്മിഞ്ച സാംഗ്മ ദിനം പ്രമാണിച്ച് ഷില്ലോംഗിലെ ബാങ്കുകള്‍ അടഞ്ഞുകിടക്കും.
- ഡിസംബര്‍ 18: യു സോസോ താമിന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ഡിസംബര്‍ 18ന് ഷില്ലോംഗിലെ ബാങ്കുകള്‍ക്ക് അവധിയാണ്.
- ഡിസംബര്‍ 19: ഗോവ വിമോചന ദിനവുമായി ബന്ധപ്പെട്ട് പനാജിയിലെ ബാങ്കുകള്‍ക്ക് ഡിസംബര്‍ 19ന് അവധിയായിരിക്കും.
advertisement
- ഡിസംബര്‍ 24: ക്രിസ്മസ് ഈവിനോട് അനുബന്ധിച്ച് ഐസ്വാള്‍,കൊഹിമ,ഷില്ലോംഗ് എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.
- ഡിസംബര്‍ 25: ക്രിസ്മസ് പ്രമാണിച്ച് രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും ഡിസംബര്‍ 25ന് അവധിയായിരിക്കും.
-ഡിസംബര്‍ 26: ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ഐസ്വാള്‍, കൊഹിമ,ഷില്ലോംഗ് എന്നിവിടങ്ങളിലെ ബാങ്കുകള്‍ക്ക് അവധി.
- ഡിസംബര്‍ 27: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കൊഹിമയിലെ ബാങ്കുകള്‍ക്ക് അവധി.
-ഡിസംബര്‍ 30: യു കിയാംഗ് നങ്ബ ചരമദിനം പ്രമാണിച്ച് ഷില്ലോംഗില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
-ഡിസംബര്‍ 31: ന്യൂ ഇയര്‍ ഈവ്, ലോസോംഗ്, നാംസോംഗ് ആഘോഷം എന്നിവയ്ക്കായി ഐസ്വാളിലേയും ഗാംഗ്‌ടോക്കിലേയും ബാങ്കുകള്‍ക്ക് അവധി.
കൂടാതെ ഡിസംബര്‍ 14ന് രണ്ടാം ശനിയാഴ്ചയായതിനാല്‍ രാജ്യത്തെ ബാങ്കുകള്‍ അടഞ്ഞുകിടക്കും. നാലാം ശനിയാഴ്ചയായ ഡിസംബര്‍ 28നും രാജ്യത്തെ ബാങ്കുകള്‍ക്ക് അവധിയാണ്. ഡിസംബര്‍ 1, 8, 15, 22,29 എന്നീ ഞായറാഴ്ചകളിലും ബാങ്കുകള്‍ക്ക് അവധിയാണ്. ബാങ്കുകള്‍ അവധിയാണെങ്കിലും നെറ്റ് ബാങ്കിംഗ്, എടിഎം, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ബാങ്ക് വെബ്സൈറ്റുകള്‍ എന്നിവ വഴി ഉപഭോക്താക്കള്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാകും.
അതേസമയം ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചായി ചുരുക്കണമെന്ന ബാങ്ക് ജീവനക്കാരുടെ ആവശ്യത്തിന് കേന്ദ്ര ധനകാര്യ മന്ത്രാലയം ഉടന്‍ തന്നെ അനുമതി നല്‍കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും രാജ്യത്തെ ബാങ്കുകള്‍ അടഞ്ഞുകിടക്കും.
ഇക്കാര്യത്തില്‍ ഇന്ത്യന്‍ ബാങ്ക് യൂണിയനും (ഐബിഎ) ജീവനക്കാരുടെ സംഘടനയും സമവായത്തിലെത്തിയിട്ടുണ്ട്. ബാങ്കിന്റെ പ്രവൃത്തി സമയത്തെ മാറ്റം ഉപഭോക്താക്കളെ ദോഷമായി ബാധിക്കില്ലെന്ന് തൊഴിലാളി യൂണിയനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. വാരാന്ത്യ അവധി പ്രാബല്യത്തില്‍ വരുന്നതിന് അനുസരിച്ച് ബാങ്കിന്റെ പ്രവൃത്തി സമയത്തിലും മാറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.