ഡിസംബര്‍ 21-ന് ബാങ്ക് ഓഫീസർമാർ രാജ്യവ്യാപകമായി പണിമുടക്കുന്നുണ്ട്. സേവന വേതന വ്യവസ്ഥകളിലെയും പെൻഷനിലെയും അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ പണിമുടക്കുന്നത്. ബാങ്ക് ജീവനക്കാർ മുഴുവൻ ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചേക്കും.
ശ്രദ്ധിക്കുക; തുടർച്ചയായ 5 ദിവസം ബാങ്കുകൾ പ്രവർത്തിച്ചേക്കില്ല
ഡിസംബർ 22 നാലാം ശനിയാഴ്ച ആയതിനാല്‍ ബാങ്കുകള്‍ തുറക്കില്ല. 23 ഞായറാഴ്ച ആയതിനാൽ അന്നും അവധി. 25-ന് ക്രിസ്മസ് അവധിയും. 26 ബുധനാഴ്ച യുണെറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ബറോഡ, ദേന, വിജയ ബാങ്കുകളുടെ ലയനത്തിനെതിരെയാണ് പണിമുടക്ക്. എന്നാൽ ഈ പണിമുടക്ക് എല്ലാ ബാങ്കുകളുടെയും പ്രവർത്തനത്തെ ബാധിക്കില്ല. ഇതിനിടെ 24ന് മാത്രമാണ് ബാങ്കുകൾ പ്രവർത്തിക്കുന്നത്.
advertisement
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 20, 2018 11:35 AM IST
