ശ്രദ്ധിക്കുക; തുടർച്ചയായ 5 ദിവസം ബാങ്കുകൾ പ്രവർത്തിച്ചേക്കില്ല
Last Updated:
മുംബൈ: അഞ്ച് ദിവസം രാജ്യത്തെ ബാങ്കുകൾ അടഞ്ഞു കിടന്നേക്കും . ഈ മാസം 21 മുതല്‍ അഞ്ചു ദിവസമാണ് രാജ്യത്തെ ബാങ്കുകള്‍ അടഞ്ഞുകിടക്കാന്‍ സാധ്യത. അവധി ദിവസങ്ങളും തൊഴിലാളി സമരവും ഒരുമിച്ചു വരുന്നതാണ് ഇതിനു കാരണം.
ഡിസംബര്‍ 21- ന് തൊഴിലാളി സംഘടനകൾ രാജ്യത്ത് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്ക് ജീവനക്കാരും ഈ സമരത്തില്‍ പങ്കെടുത്തേക്കും. 22 നാലാം ശനിയായതിനാല്‍ ബാങ്കുകള്‍ തുറക്കില്ല. 23 ഞായറാർ ആയതിനാൽ അന്നും അവധി. 25-ന് ക്രിസ്മസ് അവധിയും. 26-ബുധനാഴ്ച തൊഴിലാളി സംഘടനകള്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ 24ന് മാത്രമാണ് ബാങ്കുകൾ പ്രവർത്തിക്കുന്നത്.
ജീവനക്കാരുടെ വേതന നിര്‍ണയത്തിനെതിരേയാണ് ആദ്യ പണിമുടക്ക്. രണ്ടാം പണിമുടക്ക് ബറോഡ, ദേന, വിജയ ബാങ്കുകളുടെ ലയന നീക്കത്തിനെതിരെയും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 17, 2018 11:28 PM IST


