ബാങ്കുകളുടെ വെബ്സൈറ്റിനോട് സാദൃശ്യം തോന്നിക്കുന്ന പേരുകളും വിലാസങ്ങളും ഉപയോഗിച്ച് നടത്തുന്ന ഫിഷിങ് പോലുള്ള സൈബർ തട്ടിപ്പുകൾ തടയുകയാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. bank.in എന്ന് അവസാനിക്കുന്ന വെബ് വിലാസം പരിശോധിച്ച് ഉറപ്പാക്കിയാൽ തട്ടിപ്പിൽ നിന്ന് ഉപഭോക്താക്കൾക്ക് രക്ഷനേടാനാകും.
പഴയ വെബ്സൈറ്റ് വിലാസവും പല ബാങ്കുകളും തൽക്കാലത്തേക്ക് നിലനിർത്തിയിട്ടുണ്ട്. പഴയ വിലാസം നൽകിയാലും ഓട്ടോമാറ്റിക്കായി പുതിയ bank.in വിലാസത്തിലേക്ക് തിരിച്ചുവിടും. ചില ബാങ്കുകൾ പഴയ വിലാസം പൂർണ്ണമായും ഉപേക്ഷിച്ചു. bank.in വിലാസങ്ങൾ മറ്റാർക്കും വാങ്ങി ഉപയോഗിക്കാൻ സാധിക്കില്ല.
advertisement
പ്രധാന ബാങ്കുകളും പുതിയ വിലാസവും
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: sbibank.in
- എച്ച്ഡിഎഫ്സി: hdfcbank.in
- ഐസിഐസിഐ ബാങ്ക്: icicibank.in
- പഞ്ചാബ് നാഷനൽ ബാങ്ക്: pnbbank.in
- ബാങ്ക് ഓഫ് ബറോഡ: bankofbaroda.bank.in
- കാനറ ബാങ്ക്: canarabank.bank.in
- ഫെഡറൽ ബാങ്ക്: federalbank.in
- കേരള ബാങ്ക്: keralabank.in
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ വിലാസത്തിന്റെ ഒടുവിൽ fin.in എന്ന് ചേർക്കാൻ നിർദേശമുണ്ട്. ഇത് നടപ്പാക്കാനുള്ള അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ല. വെബ് വിലാസങ്ങളുടെ ചുമതല ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്‌മെന്റ് ആൻഡ് റിസർച്ച് ഇൻ ബാങ്കിങ് ടെക്നോളജി (ഐഡിആർബിടി) ക്കായിരിക്കും.
രാജ്യത്ത് വൻതോതിൽ വർധിച്ചു വരുന്ന സൈബർ അനുബന്ധ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) പുതിയ ‘bank.in’ ഡൊമെയ്ൻ അവതരിപ്പിച്ചത്. യഥാർത്ഥ ബാങ്കിംഗ് വെബ്‌സൈറ്റുകളെയും വ്യാജ വെബ്‌സൈറ്റുകളെയും തിരിച്ചറിയാൻ ഈ സംവിധാനം ഉപഭോക്താക്കൾക്ക് സഹായകരമായിരിക്കും.
സൈബർ സുരക്ഷ ഉറപ്പാക്കാനും ഡിജിറ്റൽ ബാങ്കിംഗ് മേഖലയിൽ ഉപഭോക്തൃവിശ്വാസം വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ആർ.ബി.ഐയുടെ ഏറ്റവും പുതിയ നീക്കമാണിത്.

