അംബേദ്കര്‍ ജയന്തി, ദുഃഖവെള്ളി, ബൊഹാഗ് ബിഹു എന്നിവയും വാരാന്ത്യ അവധിയും പ്രമാണിച്ച് ഏപ്രിലിൽ തുടര്‍ച്ചയായി നാല് ദിവസത്തോളം ബാങ്ക് അവധിയായിരിക്കും. ബാങ്ക് ജീവനക്കാർക്കായി റിസർവ് ചെയ്തിട്ടുള്ള, ഏപ്രിൽ 1ലെ അവധിയും ഈ മാസത്തെ ബാങ്ക് അവധി ദിവസങ്ങളില്‍ ഉള്‍പ്പെടുന്നു.
എല്ലാ ദിവസവും ഒന്നും മൂന്നും ശനിയാഴ്ചകളില്‍ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഈ വര്‍ഷം ആര്‍ബിഐ പുറത്തിറക്കിയ അവധി ദിനങ്ങളുടെ ലിസ്റ്റ് പ്രകാരം ഈ മാസം 9 അവധി ദിനങ്ങള്‍ നിജപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ള 6 അവധികള്‍ വാരാന്ത്യ അവധികളാണ്. നാല് ഞായറാഴ്ചകളിലും രണ്ട് ശനിയാഴ്ചകളിലും ബാങ്കുകള്‍ പ്രവർത്തിക്കില്ല. 2022 ഏപ്രിലിലെ ബാങ്ക് അവധികളില്‍ ദേശീയ അവധികളൊന്നും ഉള്‍പ്പെടുന്നില്ല. എന്നാല്‍ രാജ്യത്തുടനീളമുള്ള മിക്ക ബാങ്കുകളും ഏപ്രില്‍ 1, 14 എന്നീ തീയതികളില്‍ അടഞ്ഞുകിടക്കും. ഇതിന്റെ കൃത്യമായ വിവരങ്ങൾ അറിയാൻ അടുത്തുള്ള ബ്രാഞ്ചുമായി ബന്ധപ്പെടുക.
advertisement
2022 ഏപ്രിലിലെ ബാങ്ക് അവധികളുടെ പൂര്‍ണ്ണമായ ലിസ്റ്റ് ഇതാ
ഏപ്രില്‍ 1: ബാങ്ക് അക്കൗണ്ടിന്റെ വാര്‍ഷിക ക്ലോസിംഗ് - ഐസ്വാള്‍, ചണ്ഡീഗഡ്, ഷില്ലോംഗ്, ഷിംല എന്നിവിടങ്ങളിലൊഴികെ ഇന്ത്യയിലുടനീളം
ഏപ്രില്‍ 2: ഗുഡി പദ്വ/ ഉഗാദി ഉത്സവം/ ഒന്നാം നവരാത്ര/ തെലുഗു പുതുവത്സര ദിനം/ സജിബു നോങ്മപന്‍ബ (ചൈറോബ) - കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്,തെലങ്കാന, മണിപ്പൂര്‍, ജമ്മു, ഗോവ, ജമ്മു കശ്മീര്‍
ഏപ്രില്‍ 4: സാര്‍ഹുല്‍ - ജാര്‍ഖണ്ഡ്
ഏപ്രില്‍ 5: ബാബു ജഗ്ജീവന്‍ റാമിന്റെ ജന്മദിനം - തെലങ്കാന
ഏപ്രില്‍ 14: ഡോ. ബാബാസാഹെബ് അംബേദ്കര്‍ ജയന്തി/ മഹാവീര്‍ ജയന്തി/ ബൈശാഖി/ വൈശാഖി/ തമിഴ് പുതുവത്സര ദിനം/ ചൈറോബ/ ബിജു ഫെസ്റ്റിവല്‍/ ബോഹാഗ് ബിഹു- മേഘാലയയും ഹിമാചല്‍ പ്രദേശും ഒഴികെ ഇന്ത്യയിലുടനീളം
ഏപ്രില്‍ 15: ദുഃഖവെള്ളി/ ബംഗാളി പുതുവത്സര ദിനം/ ഹിമാചല്‍ ദിനം/ വിഷു/ ബോഹാഗ് ബിഹു - രാജസ്ഥാന്‍, ജമ്മു, ശ്രീനഗര്‍ എന്നിവയൊഴികെ ഇന്ത്യയിലുടനീളം
ഏപ്രില്‍ 16: ബൊഹാഗ് ബിഹു- അസം
ഏപ്രില്‍ 21: ഗരിയ പൂജ - ത്രിപുര
ഏപ്രില്‍ 29: ശബ്-ഇ-ഖദ്ര്‍/ ജുമാത്തുല്‍-വിദ- ജമ്മുകശ്മീര്‍
വാരാന്ത്യ അവധികള്‍:
ഏപ്രില്‍ 3 - ഞായറാഴ്ച
ഏപ്രില്‍ 9 - രണ്ടാം ശനിയാഴ്ച
ഏപ്രില്‍ 10 - ഞായറാഴ്ച
ഏപ്രില്‍ 17 - ഞായറാഴ്ച
ഏപ്രില്‍ 23 - നാലാമത്തെ ശനിയാഴ്ച
ഏപ്രില്‍ 24 - ഞായറാഴ്ച