TRENDING:

ഈ ആഴ്ച ഏതൊക്കെ ദിവസം ബാങ്കിൽ പോകാം? അവധി ദിനങ്ങളറിയാം

Last Updated:

എസ്ബിഐ ഉള്‍പ്പെടെയുള്ള എല്ലാ ദേശസാല്‍കൃത ബാങ്കുകള്‍ക്കും അവധി ബാധകമായിരിക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചില സംസ്ഥാനങ്ങളിൽ ഈ ആഴ്ച നാല് ദിവസത്തോളം ബാങ്കുകള്‍ക്ക് അവധി. ഗുഡി പാഡ്‌വ, ഉഗാദി ആഘോഷങ്ങൾ തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 9 മുതല്‍ ഏപ്രില്‍ 14 വരെയാണ് അവധി ദിനങ്ങള്‍ വരുന്നത്. എസ്ബിഐ ഉള്‍പ്പെടെയുള്ള എല്ലാ ദേശസാല്‍കൃത ബാങ്കുകള്‍ക്കും അവധി ബാധകമായിരിക്കും.
advertisement

ഗുഡി പാഡ് വ, ഉഗാദി, തെലുങ്ക് പുതുവത്സരാഘോഷം, ബോഹാഗ് ബിഹു, ഈദുല്‍ ഫിത്തര്‍ എന്നിവയെല്ലാം ഈ വാരമാണ്. അതിന്റെ ഭാഗമായാണ് അവധി. കൂടാതെ ഏപ്രില്‍ 13 രണ്ടാം ശനിയാഴ്ചയാണ്. ഏപ്രില്‍ 14 ഞായറാഴ്ചയും. ഇതോടെ ഈ ആഴ്ചയിലെ 4 ദിവസത്തോളം ബാങ്കുകള്‍ അടഞ്ഞുകിടക്കും.

ചില സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 15ഉം ഏപ്രില്‍ 16ഉം ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ബോഹാഗ് ബിഹു, രാമനവമി ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ അവധി.

ഈ ആഴ്ചയില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മഹാരാഷ്ട്ര,കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മണിപ്പൂര്‍, ഗോവ, ജമ്മുകശ്മീര്‍, ശ്രീനഗര്‍ എന്നിവിടങ്ങളിലെ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.

advertisement

ഏപ്രിലിലെ ബാങ്ക് അവധി ദിനങ്ങള്‍:

ഏപ്രില്‍ 10: ഈദുല്‍ ഫിത്തറിനോട് അനുബന്ധിച്ച് കേരളത്തില്‍ ഈ ദിവസം ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല.

ഏപ്രില്‍ 11: പഞ്ചാബ്, ചണ്ഡീഗഢ്, സിക്കിം, കേരളം, ഹിമാചല്‍ പ്രദേശ്, എന്നിവിടങ്ങളിലൊഴികെ മിക്ക സംസ്ഥാനങ്ങളിലും ബാങ്കുകള്‍ അവധിയായിരിക്കും.

ഏപ്രില്‍ 13: ബോഹാഗ് ബിഹു, ചെയിരോബ, ബൈശാഖി, ബിജു ആഘോഷം എന്നിവയോട് അനുബന്ധിച്ച് ത്രിപുര, ആസാം, മണിപ്പൂര്‍, ജമ്മു, ശ്രീനഗര്‍, എന്നിവിടങ്ങളിലെ ബാങ്കുകള്‍ ഈ ദിവസം അവധിയിലായിരിക്കും.

ഏപ്രില്‍ 15: ബോഹാഗ് ബിഹു ആഘോഷത്തോട് അനുബന്ധിച്ച് ആസാം, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ബാങ്കുകള്‍ ഏപ്രില്‍ 15ന് അവധിയിലായിരിക്കും.

advertisement

ഏപ്രില്‍ 16: ശ്രീരാമ നവമിയോട് അനുബന്ധിച്ച് ഏപ്രില്‍ 16ന് ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒറീസ്സ, ചണ്ഡീഗഢ്, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്,ഹിമാചല്‍ പ്രദേശ്, എന്നിവിടങ്ങളിലെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഏപ്രില്‍ 20: ഗരിയ പൂജ നടക്കുന്ന ദിവസമായതിനാല്‍ ഈ ദിവസം ത്രിപുരയിലെ ബാങ്കുകള്‍ അവധിയിലായിരിക്കും. ബാങ്ക് അവധി ദിവസങ്ങളില്‍ അത്യാവശ്യക്കാര്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ്, എടിഎം സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുക.

മലയാളം വാർത്തകൾ/ വാർത്ത/Money/
ഈ ആഴ്ച ഏതൊക്കെ ദിവസം ബാങ്കിൽ പോകാം? അവധി ദിനങ്ങളറിയാം
Open in App
Home
Video
Impact Shorts
Web Stories