TRENDING:

Home Loan| ഭവന വായ്പ എടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? മികച്ച സ്‌കീമുകളും ഓഫറുകളും പരിചയപ്പെടാം

Last Updated:

6.50 ശതമാനം പലിശ നിരക്കില്‍ 10 കോടി രൂപ വരെയുള്ള ഭവന വായ്പകളാണ് ലഭ്യമാകുക. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരു ഉപഭോക്താവിന് വീട് വാങ്ങാന്‍ ലഭ്യമാകുന്ന സുരക്ഷിതമായ വായ്പയാണ് ഭവന വായ്പ (Home Loan). ഒരു റീസെയ്ല്‍ വസ്തു വാങ്ങാനും പ്ലോട്ടില്‍ പാര്‍പ്പിട യൂണിറ്റ് നിര്‍മ്മിക്കാനും നിലവിലുള്ള ഒരു വീട്ടില്‍ അറ്റകുറ്റപണികൾ നടത്താനും അതിന് മോടി പീഡിപ്പിക്കാനുമൊക്കെ ഭവന വായ്പ ഉപയോഗിക്കാം. 6.50 ശതമാനം പലിശ നിരക്കില്‍ 10 കോടി രൂപ വരെയുള്ള ഭവന വായ്പകളാണ് ലഭ്യമാകുക.
ഭവന വായ്പ
ഭവന വായ്പ
advertisement

മികച്ച ഹോം ലോണ്‍ സ്‌കീമുകളും ഓഫറുകളും

കൊടക് മഹീന്ദ്ര ബാങ്ക്

- 6.50 ശതമാനം മുതലുള്ള കുറഞ്ഞ പലിശ നിരക്ക്

- ലോണ്‍ തുകയുടെ 0.50 ശതമാനം വരെ പ്രൊസസ്സിംഗ് ഫീസ്

- 30 വര്‍ഷം വരെ ലോണ്‍ കാലാവധി

- പൂജ്യം പ്രീപേയ്മെന്റ് നിരക്കുകള്‍

- ടോപ്പ്-അപ്പ് ലോണിനൊപ്പം ബാലന്‍സ് ട്രാന്‍സ്ഫറും ലഭ്യമാണ്

advertisement

എസ്ബിഐ ബ്രിഡ്ജ് ഹോം ലോണ്‍

- പലിശ നിരക്ക് 9.50 ശതമാനം മുതലാണ്

- ലോണ്‍ തുകയുടെ 0.35 ശതമാനം വരെയാണ് പ്രൊസസ്സിംഗ് ഫീസ്

- 2 വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി

- മുന്‍കൂര്‍ പേയ്‌മെന്റ് പിഴയില്ല

- മറ്റ് നിരക്കുകളൊന്നുമില്ല

ഐസിഐസിഐ ബാങ്ക് എക്സ്ട്ര ഹോം ലോണ്‍

- 6.90 ശതമാനം മുതലുള്ള കുറഞ്ഞ പലിശ നിരക്ക്

advertisement

- 30 വര്‍ഷം വരെയാണ് പരമാവധി ലോണ്‍ തിരിച്ചടവ് കാലാവധി

- ലോണ്‍ തുകയുടെ 0.5 ശതമാനം വരെയാണ് പ്രൊസസ്സിംഗ് ഫീസ്

- സ്ഥിരവേതനമുള്ളവർക്കും സ്വയംതൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്കും ലഭിക്കും

- മുന്‍കൂര്‍ പേയ്മെന്റ് ചാര്‍ജുകളില്ല

കാനറാ ബാങ്ക് ഹൗസിംഗ് ലോണ്‍

- സ്ത്രീകള്‍ക്ക് 6.90 ശതമാനം മുതലുള്ള കുറഞ്ഞ പലിശ നിരക്ക്

- 30 വര്‍ഷം വരെയാണ് ലോണ്‍ തിരിച്ചടവ് കാലാവധി

advertisement

- ലോണ്‍ തുകയുടെ 0.50 ശതമാനം വരെയാണ് പ്രൊസസ്സിംഗ് ഫീസ്

- ഒരു വീടോ ഫ്ലാറ്റോ വാങ്ങുന്നതിനോ നിര്‍മ്മിക്കുന്നതിനോ ഉപയോഗിക്കാം

- പൂജ്യം പ്രീപേയ്മെന്റ് നിരക്കുകള്‍

ആക്സിസ് ബാങ്ക് ഹോം ലോണ്‍

- 6.90 ശതമാനം മുതലുള്ള കുറഞ്ഞ പലിശ നിരക്ക്

- 5 കോടി വരെയാണ് ലോണ്‍ തുക

- 30 വര്‍ഷം വരെയാണ് ലോണ്‍ തിരിച്ചടവ് കാലാവധി

advertisement

- ലോണ്‍ തുകയുടെ 1 ശതമാനം വരെയാണ് പ്രൊസസ്സിംഗ് ഫീസ്

- മുന്‍കൂര്‍ പേയ്‌മെന്റ്/ഫോര്‍ക്ലോഷര്‍ നിരക്കുകളൊന്നുമില്ല

എസ്ബിഐ ഹോം ലോണ്‍

- 6.75 ശതമാനം മുതലുള്ള കുറഞ്ഞ പലിശ നിരക്ക്

- 30 വര്‍ഷം വരെയാണ് ലോണ്‍ തിരിച്ചടവ് കാലാവധി

- മറ്റ് ചാര്‍ജുകളൊന്നും തന്നെയില്ല

- YONO ആപ്പ് വഴി അപേക്ഷിച്ചാല്‍ പ്രോസസ്സിംഗ് ഫീസില്‍ 100% ഇളവ്

- സ്ത്രീ വായ്പക്കാര്‍ക്ക് പലിശ ഇളവ് ലഭിക്കും

സ്വയം തൊഴില്‍ ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കായി എച്ച്ഡിഎഫ്സി റീച്ച് ഹോം ലോണ്‍

- 8.75 ശതമാനം മുതലുള്ള പലിശ നിരക്ക്

- 30 വര്‍ഷം വരെയാണ് ലോണ്‍ തിരിച്ചടവ് കാലാവധി

- ലോണ്‍ തുകയുടെ 2 ശതമാനമാണ് പ്രൊസസ്സിംഗ് ഫീസ്

- കുറഞ്ഞത് 2 ലക്ഷം രൂപ വരുമാനമുള്ള ഏറ്റവും കുറഞ്ഞ രേഖകള്‍

- കുറഞ്ഞ പലിശ നിരക്കിനായി ഒരു സ്ത്രീ സഹഉടമയെ ചേര്‍ക്കുക

പെന്‍ഷന്‍കാര്‍ക്കോ മുതിര്‍ന്ന പൗരന്മാര്‍ക്കോ ഉള്ള എല്‍ഐസി എച്ച്എഫ്എല്‍ ഹോം ലോണ്‍

- 6.90 ശതമാനം മുതലുള്ള കുറഞ്ഞ പലിശ നിരക്ക്

- 15 വര്‍ഷം വരെ അല്ലെങ്കില്‍ 70 വയസ്സ് വരെയാണ് ലോണ്‍ തിരിച്ചടവ് കാലാവധി

- 10,000 രൂപ മുതല്‍ 15,000 രൂപ വരെയാണ് പ്രൊസസ്സിംഗ് ഫീസ്

- 70 വയസ്സിന് മുമ്പ് വായ്പ തിരിച്ചടയ്ക്കണം

- 50 വയസ്സിന് മുകളിലുള്ള വ്യക്തികള്‍ക്ക് പെന്‍ഷന്‍ പദ്ധതിയുണ്ടെങ്കിലും ഇപ്പോഴും ജോലി ചെയ്യുന്നവര്‍ക്കും ലോണിന് അപേക്ഷിക്കാം

സര്‍ക്കാര്‍ ജോലിക്കാര്‍ക്കായുള്ള എസ്ബിഐ പ്രിവിലേജ് ഹോം ലോണ്‍

- 6.75 ശതമാനം മുതലുള്ള കുറഞ്ഞ പലിശ നിരക്ക്

- പ്രൊസസ്സിംഗ് ഫീസ് ഇല്ല

- 30 വര്‍ഷം വരെ ലോണ്‍ തിരിച്ചടവ് കാലാവധി

- സ്ത്രീകള്‍ക്ക് കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു

- ചെക്ക്ഓഫ് നല്‍കുമ്പോള്‍ പലിശ ഇളവ് നല്‍കും

ആക്സിസ് ബാങ്ക് എന്‍ആര്‍ഐ ഹോം ലോണ്‍

- 6.90 ശതമാനം മുതലാണ് പലിശ നിരക്ക്

- 25 വര്‍ഷം വരെയാണ് ലോണ്‍ തിരിച്ചടവ് കാലാവധി

- വളരെ കുറഞ്ഞ രേഖകള്‍ മതിയാകും

- കുറഞ്ഞ പ്രോസസ്സിംഗ് ഫീസ്

- സീറോ ഫോര്‍ക്ലോഷര്‍ ചാര്‍ജുകള്‍

എച്ച്ഡിഎഫ്സി ലിമിറ്റഡ്.ഹോം ലോണ്‍

- 6.70 ശതമാനം മുതലുള്ള കുറഞ്ഞ പലിശ നിരക്ക്

- 30 വര്‍ഷം വരെ ലോണ്‍ തിരിച്ചടവ് കാലാവധി

- ലോണ്‍ തുകയുടെ 0.50 ശതമാനം വരെയാണ് പ്രൊസസ്സിംഗ് ഫീസ്

- എജിഐഎഫുമായുള്ള പങ്കാളിത്തത്തിലൂടെ ഇന്ത്യന്‍ സൈനിക ജീവനക്കാര്‍ക്കായി പ്രത്യേക സംവിധാനം

- വിദഗ്ധരില്‍ നിന്നുള്ള നിയമപരവും സാങ്കേതികവുമായ കൗണ്‍സിലിംഗ്

- ഇഎംഐകള്‍ ഒരു ലക്ഷത്തിന് 646 രൂപയില്‍ ആരംഭിക്കുന്നു

വീട് നിര്‍മ്മാണത്തിനായി ഇന്ത്യബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് ലോണ്‍

- 8.65 ശതമാനം മുതല്‍ പലിശ നിരക്ക്

- ലോണ്‍ തുകയുടെ 2 ശതമാനം മുതല്‍ പ്രൊസസ്സിംഗ് ഫീസ്

- പ്രീപേയ്മെന്റ് ചാര്‍ജുകളില്ല

- തിരിച്ചടവ് ഓപ്ഷനുകള്‍

- വെബ്സൈറ്റിലോ മൊബൈല്‍ ആപ്ലിക്കേഷനിലോ എന്‍ഡ്-ടു-എന്‍ഡ് ലോണ്‍ പ്രൊസസ്സിംഗ്

ഡിഎച്ച്എഫ്എല്‍ ഹോം റിനവേഷന്‍ ലോണ്‍

- 8.75 ശതമാനം മുതല്‍ പലിശ നിരക്ക്

- 10 വര്‍ഷം വരെയാണ് പരമാവധി ലോണ്‍ തിരിച്ചടവ് കാലാവധി

- 2,500 രൂപയാണ് പ്രൊസസ്സിംഗ് ഫീസ്

- മാര്‍ക്കറ്റ് മൂല്യത്തിന്റെ 90% വരെയുള്ള ലോണ്‍ തുക അല്ലെങ്കില്‍ മെച്ചപ്പെടുത്തലിന്റെ ഏകദേശ ചെലവിന്റെ 100%

- ശമ്പളമുള്ളവര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ലഭ്യമാണ്

പിഎന്‍ബി എച്ച്എഫ്എല്‍ പ്ലോട്ട് ലോണ്‍

- 7.20 ശതമാനം മുതലാണ് പലിശ നിരക്ക്

- 30 വര്‍ഷം വരെയാണ് ലോണ്‍ തിരിച്ചടവ് കാലാവധി

- ലോണ്‍ തുകയുടെ 0.5 ശതമാനം വരെയാണ് പ്രൊസസ്സിംഗ് ഫീസ്

- പെട്ടെന്നുള്ള ലോണ്‍ അപേക്ഷയും അംഗീകാരവും

എച്ച്ഡിഎഫ്സി ലിമിറ്റഡ്. നിലവിലുള്ള ഉപഭോക്താക്കള്‍ക്കുള്ള ഹോം ലോണ്‍

- 6.70 ശതമാനം മുതലുള്ള കുറഞ്ഞ പലിശ നിരക്ക്

- 30 വര്‍ഷം വരെ ലോണ്‍ തിരിച്ചടവ് കാലാവധി

- ലോണ്‍ തുകയുടെ 0.5 ശതമാനം വരെയാണ് പ്രൊസസ്സിംഗ് ഫീസ്

- വേഗത്തിലുള്ള വായ്പ വിതരണം

- വായ്പ തുക വര്‍ദ്ധിപ്പിക്കുന്നതിന് സഹഅപേക്ഷകനെ ചേര്‍ക്കാം

- ഇഎംഐകള്‍ ഒരു ലക്ഷത്തിന് 646 രൂപയില്‍ ആരംഭിക്കുന്നു

എസ്ബിഐ റിയാലിറ്റി ഹോം ലോണ്‍

- 7.50 ശതമാനം മുതലുള്ള കുറഞ്ഞ പലിശ നിരക്ക്

- 10 വര്‍ഷം വരെ ലോണ്‍ തിരിച്ചടവ് കാലാവധി

- ലോണ്‍ തുകയുടെ 0.4 ശതമാനം വരെയാണ് പ്രൊസസ്സിംഗ് ഫീസ്

- 15 കോടി വരെയാണ് ലോണ്‍ തുക

- സ്ത്രീകള്‍ക്ക് പലിശ നിരക്കില്‍ ഇളവ്

എച്ച്ഡിഎഫ്സി ലിമിറ്റഡ് ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍

- 6.70 ശതമാനം മുതലുള്ള കുറഞ്ഞ പലിശ നിരക്ക്

- 30 വര്‍ഷം വരെയാണ് ലോണ്‍ തിരിച്ചടവ് കാലാവധി

- ലോണ്‍ തുകയുടെ 0.5 ശതമാനം വരെയാണ് പ്രൊസസ്സിംഗ് ഫീസ്

- ഒരു സഹഅപേക്ഷകനെ ചേര്‍ക്കുന്നത് ലോണ്‍ തുക കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയും

- ഇഎംഐകള്‍ ഒരു ലക്ഷത്തിന് 646 രൂപയില്‍ ആരംഭിക്കുന്നു

എസ്ബിഐ സ്മാര്‍ട് ഹോം ടോപ്പ് അപ്പ് ലോണ്‍

- 8.05 ശതമാനം മുതല്‍ പലിശ നിരക്ക്

- ലോണ്‍ തുകയുടെ 0.40 ശതമാനം പ്രൊസസ്സിംഗ് ഫീസ്

- 30 വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി

- പ്രീപേയ്മെന്റ് പിഴകളില്ല

- 20 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ക്ക് ഓവര്‍ഡ്രാഫ്റ്റ് സൗകര്യം

യൂണിയന്‍ ആവാസ് ഹോം ലോണ്‍

- 600ന് താഴെയുള്ള ക്രെഡിറ്റ് സ്‌കോറിന് 7.25 ശതമാനം മുതലാണ് പലിശ നിരക്ക്

- വീട് നിര്‍മ്മിക്കുന്നതിനോ വാങ്ങുന്നതിനോ 3 വര്‍ഷം വരെ മോറട്ടോറിയം കാലയളവ്

- 30 വര്‍ഷം വരെയാണ് ലോണ്‍ കാലാവധി

- കര്‍ഷകര്‍ക്ക് ഇഎംഐക്ക് പകരം ത്രൈമാസ/അര്‍ദ്ധവാര്‍ഷിക/വാര്‍ഷിക തിരിച്ചടവ് ലഭിക്കും

- 48,000 രൂപ വരെ വാര്‍ഷിക വരുമാനമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാര്‍ക്കും കര്‍ഷകര്‍ക്കും വായ്പ ലഭിക്കും

ഐഐഎഫ്എല്‍ സ്വരാജ് ഹോം ലോണ്‍

- 10.50 ശതമാനം മുതലാണ് പലിശ നിരക്ക്

- 20 വര്‍ഷം വരെ ലോണ്‍ കാലാവധി

- 85% എല്‍ടിവി ഉള്ള പരമാവധി വായ്പ തുക 20 ലക്ഷം രൂപ

- ഒരു സ്ത്രീ സഹ-അപേക്ഷക നിര്‍ബന്ധം

- ലഭ്യമല്ലെങ്കില്‍ വരുമാന തെളിവോ ബാങ്ക് രേഖകളോ ആവശ്യമില്ല

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Also Read- Education Loan| വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കണോ? വായ്പ എടുക്കുന്നതിനെക്കുറിച്ചും തിരിച്ചടവ് പ്രക്രിയയെക്കുറിച്ചും

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Home Loan| ഭവന വായ്പ എടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? മികച്ച സ്‌കീമുകളും ഓഫറുകളും പരിചയപ്പെടാം
Open in App
Home
Video
Impact Shorts
Web Stories