TRENDING:

പ്ലാസ്റ്റിക് കുപ്പിയിലെ മദ്യം: ഒരു മാസത്തിനിടെ ബെവ്കോയ്ക്ക് ലോട്ടറി അടിച്ചത് ഒന്നരക്കോടി രൂപ

Last Updated:

പ്ലാസ്റ്റിക് മദ്യക്കുപ്പി വിറ്റപ്പോൾ നിക്ഷേപമായി സ്വീകരിച്ച 20 രൂപ, കാലിക്കുപ്പി നൽകി തിരികെ വാങ്ങാൻ ഉപഭോക്താക്കൾ എത്താത്തതിനെ തുടർന്നാണിത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പ്ലാസ്റ്റ‌ിക് മദ്യകുപ്പിയുടെ പേരിൽ ഒരു മാസത്തിനിടെ ഉപഭോക്താക്കളിൽ നിന്നു ബെവ്കോയ്ക്ക് ലഭിച്ചത് 1.51 കോടി രൂപ. പ്ലാസ്റ്റിക് മദ്യക്കുപ്പി വിറ്റപ്പോൾ നിക്ഷേപമായി സ്വീകരിച്ച 20 രൂപ, കാലിക്കുപ്പി നൽകി തിരികെ വാങ്ങാൻ ഉപഭോക്താക്കൾ എത്താത്തതിനെ തുടർന്നാണിത്. 7,58,980 കുപ്പികളാണ് തിരിച്ചെത്തിക്കാത്തത്. ഈ തുക ബെവ്കോയ്ക്ക് സ്വന്തം.
എ ഐ നിര്‍മിത പ്രതീകാത്മക ചിത്രം
എ ഐ നിര്‍മിത പ്രതീകാത്മക ചിത്രം
advertisement

സെപ്റ്റംബർ 10 മുതൽ ഒക്ടോബർ 9 വരെയുള്ള ഒരു മാസം വിറ്റതും തിരിച്ചെടുത്തതുമായ പ്ലാസ്റ്റ‌ിക് കുപ്പികളുടെ കണക്ക് ബെവ്കോ പുറത്തുവിട്ടു. 15,25,584 പ്ലാസ്റ്റ‌ിക് കുപ്പി മദ്യമാണ് വിറ്റത്. ഇതിൽ 7,66,604 കാലിക്കുപ്പികൾ തിരിച്ചുവന്നു. ഇവർക്ക് 20 രൂപാ വീതം നിക്ഷേപത്തുക തിരിച്ചുകൊടുത്തു. 50.25 ശതമാനം കുപ്പികളാണ് തിരിച്ചെത്തിയത്. തിരിച്ചെത്താത്ത കുപ്പികൾക്കായി അടച്ച നിക്ഷേപത്തുകയാണ് ബെവ്കോയ്ക്ക് ലഭിച്ചത്.

മദ്യം വാങ്ങിയ ഔട്ട്ലെറ്റിൽതന്നെ ഇവ ഉപഭോക്താക്കൾ തിരിച്ചെത്തിച്ചാൽ ഇനിയും തുക തിരിച്ചുനൽകുമെന്ന് ബെവ്കോ വിശദീകരിക്കുന്നു. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 10 വീതം ഔട്ട്ലെറ്റുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയത്.

advertisement

ജനുവരി മുതൽ 270 ഔട്ട്ലെറ്റുകളിലേക്കും വ്യാപിപ്പിക്കാനാണ് ബെവ്കോയുടെ തീരുമാനം. 50 ശതമാനം മാത്രമേ തിരിച്ചെത്തുന്നുള്ളുവെങ്കിൽ ജനുവരി മുതൽ കോടികളാണ് ഈയിനത്തിൽ ബെവ്കോയ്ക്ക് ലഭിക്കുക.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: BEVCO has received an amount of ₹1.51 crore from customers in the last one month through the sale of plastic liquor bottles. This is because customers have not returned the empty bottles to claim the ₹20 deposit collected at the time of sale. A total of 7,58,980 bottles were not returned. This amount has now gone into BEVCO's pocket.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
പ്ലാസ്റ്റിക് കുപ്പിയിലെ മദ്യം: ഒരു മാസത്തിനിടെ ബെവ്കോയ്ക്ക് ലോട്ടറി അടിച്ചത് ഒന്നരക്കോടി രൂപ
Open in App
Home
Video
Impact Shorts
Web Stories