ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം (സമയത്തിന്റെ അടിസ്ഥാനത്തില്‍)
നിര്‍മലാ സീതാരാമന്‍ (2020)
2020-ല്‍ നിര്‍മലാ സീതാരാമന്‍ നടത്തിയ ബജറ്റ് പ്രസംഗമാണ് ഇതുവരെയുള്ള ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം. രണ്ട് മണിക്കൂറും 40 മിനിറ്റുമെടുത്താണ് അവര്‍ ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയത്. പുതിയ ആദായനികുതി സ്ലാബുകളും എല്‍ഐസി ഐപിഒയുമായിരുന്നു 2020-ലെ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍
നിര്‍മലാ സീതാരാമന്‍ (2019)
ഇന്ത്യയുടെ ആദ്യത്തെ മുഴുവന്‍ സമയ വനിതാ ധനമന്ത്രിയുടെ ആദ്യ ബജറ്റ് അവതരണമായിരുന്നു 2019-ലേത്. അടുത്ത പത്ത് വര്‍ഷത്തേക്കുള്ള പത്ത് വീക്ഷണങ്ങള്‍, എംഎസ്എംഇ(Ministry of Micro, Small and Medium Enterprises)യുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും നേട്ടങ്ങള്‍, ആദായ നികുതി റിട്ടേണുകളുടെ പ്രീ-ഫയലിങ് എന്നിവയെല്ലാം ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളായിരുന്നു. രണ്ടുമണിക്കൂറും 17 മിനിറ്റുമെടുത്താണ് അന്ന് നിര്‍മലാ സീതാരാമന്‍ തന്റെ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്.
advertisement
ജസ്വന്ത് സിങ് (2003)
രണ്ട് മണിക്കൂറും 13 മിനിറ്റും നീളുന്നതായിരുന്നു 2003-ല്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ജസ്വന്ത് സിങ്ങിന്റെ ബജറ്റ് പ്രസംഗം. യൂണിവേഴ്‌സല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ആദായനികുതി റിട്ടേണുകള്‍ക്ക് ഇ-ഫയലിങ്, ചില ഉത്പന്നങ്ങളുടെ എക്‌സൈസ്, കസ്റ്റംസ് ഡ്യൂട്ടിയില്‍ കുറവ് വരുത്തിയത് എന്നിവയെല്ലാമായിരുന്നു ബജറ്റ് പ്രസംഗത്തിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍
അരുണ്‍ ജെയ്റ്റ്‌ലി(2014)
രണ്ട് മണിക്കൂറും 10 മിനിറ്റും നീളുന്നതായിരുന്നു 2014-ലെ അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റ് പ്രസംഗം. നികുതി ഇളവ് സ്ലാബ് രണ്ട് ലക്ഷത്തില്‍ നിന്ന് 2.5 ലക്ഷമാക്കി ആ ബജറ്റില്‍ ഉയര്‍ത്തി. പ്രതിരോധമേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപം 49 ശതമാനമാക്കി ഉയര്‍ത്തി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ദൈര്‍ഘമേറിയ പ്രസംഗം (വാക്കുകളുടെ അടിസ്ഥാനത്തില്‍)
വാക്കുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചത് മന്‍മോഹന്‍ സിങ് (1991) ആണ്. 18650 വാക്കുകളാണ് 1991-ല്‍ മന്‍മോഹന്‍ സിങ് അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തില്‍ ഉണ്ടായിരുന്നത്. 2018ല്‍ അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തില്‍ 18604 വാക്കുകളാണ് ഉണ്ടായിരുന്നത്.
ഏറ്റവും ഹ്രസ്വമായ ബജറ്റ് പ്രസംഗം
1977-ല്‍ ഹിരുബായ് എം. പട്ടേല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റാണ് ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം. 800 വാക്കുകള്‍ മാത്രമാണ് അദ്ദേഹത്തിന്റെ ബജറ്റ് പ്രസംഗത്തില്‍ ഉപയോഗിച്ചത്.