അച്ചാർ ബിസിനസ്
10,000 രൂപ മുതൽമുടക്കിൽ ഒരു സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു ബിസിനസ് ഓപ്ഷൻ ആണ് അച്ചാർ ബിസിനസ്. ഇന്ത്യയിൽ, വ്യത്യസ്ത തരം അച്ചാറുകളും ചട്നിയും എല്ലാമുണ്ട്. പലതരത്തിലുള്ള അച്ചാറുകൾ തയ്യാറാക്കുക എന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടാണ് നമ്മളിൽ പലരും സ്വന്തമായി അച്ചാർ തയ്യാറാക്കുന്നതിനുപകരം പുറത്തു നിന്നും അത് വാങ്ങുന്നത്. ഈ ബിസിനസ് ആരംഭിക്കാൻ നിങ്ങൾക്ക് വേണ്ടത് ചില അസംസ്‌കൃത വസ്തുക്കളും മികച്ച പാചകക്കുറിപ്പുകളും കുറച്ച് പാക്കേജിംഗ് മെറ്റീരിയലുകളും മാത്രമാണ്. നിങ്ങളുടെ ഉത്പന്നം മാർക്കറ്റ് ചെയ്യുക എന്നതും പ്രധാനമാണ്.
advertisement
ബ്ലോഗിംഗ്
ബ്ലോഗ് ആരംഭിക്കാൻ വലിയ നിക്ഷേപത്തിന്റെയൊന്നും ആവശ്യമില്ല. വലിയ ബ്രാൻഡുകളും കമ്പനികളുമെല്ലാം അവരുടെ വെബ് പ്ലാറ്റ്‌ഫോമുകൾക്കായി രസകരമായ വീഡിയോകളും പോസ്റ്റുകളും ക്യൂറേറ്റ് ചെയ്യാൻ കഴിയുന്ന ബ്ലോഗർമാരെ നിയമിക്കാറുണ്ട്. സ്വന്തം ബ്ലോഗിനു പുറമേ ഇതും പരീക്ഷിക്കാവുന്നതാണ്.
യോഗ ക്ലാസുകൾ
വലിയ നിക്ഷേപം ആവശ്യമില്ലാത്ത മറ്റൊരു സംരംഭമാണ് യോഗ ക്ലാസുകൾ. വേഗമേറിയ ലോകത്ത്, പലർക്കും യോഗയും വ്യായാമവുമൊക്കെ ചെയ്യാൻ വേണ്ടത്ര സമയമില്ലെങ്കിലും ആരോഗ്യത്തോടെയിരിക്കാനുള്ള വഴികൾ തേടുന്നവരും അക്കൂട്ടത്തിലുണ്ട്. യോഗ ബിസിനസ് നിങ്ങൾക്ക് മികച്ച വരുമാനം നൽകും. യോഗയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതി കണക്കിലെടുത്ത്, വീട്ടിലോ കമ്മ്യൂണിറ്റി സെന്ററിലോ ഒക്കെ യോഗ പഠിപ്പിക്കാവുന്നതാണ്. ഈ ബിസിനസിന് 10,000 രൂപയിൽ താഴെയെ നിക്ഷേപം ആവശ്യമുള്ളൂ.
ടിഫിൻ സർവീസ്
10,000-ത്തിൽ താഴെ മാത്രം നിക്ഷേപം ആവശ്യനുള്ള ബിസിനസ് സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള മറ്റൊരു ഓപ്ഷനാണ് ടിഫിൻ സർവീസ്. ജോലി ചെയ്യുന്ന പലരും സമയക്കുറവ് കാരണം ടിഫിൻ സേവനങ്ങളെ ആശ്രയിക്കാറുണ്ട്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നുവെന്ന് ഉറപ്പാക്കുന്ന നല്ലൊരു വിഭാഗം ആളുകളും നമുക്കു ചുറ്റുമുണ്ട്. അവർ അതിനായി പണം മുടക്കാനും തയ്യാറാണ്. നിങ്ങളുടെ സ്വന്തം വീട്ടിൽ നിന്ന് ഈ ബിസിനസ് നടത്തുകയും ചെയ്യാം.
ഓൺലൈൻ ഫിറ്റ്നസ് ഇൻസ്ട്രക്ടർ
തൊഴിൽ ജീവിതവും വ്യക്തി ജീവിതവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താൻ പലരും പാടുപെടുകയാണ്. ഈ ഓട്ടത്തിനിടെ പലർക്കും ജിമ്മിൽ പോയി വ്യായാമം ചെയ്യാൻ സമയം ലഭിക്കാറുമില്ല. ഇത്തരക്കാർ ഓൺലൈൻ ഫിറ്റ്നസ് ക്ലാസുകൾക്കായി അന്വേഷിക്കാറുണ്ട്. ലോക്ക്ഡൗൺ സമയത്ത് ഓൺലൈൻ ഫിറ്റ്നസ് ഇൻസ്ട്രക്ടർമാരുടെ ആവശ്യം വർദ്ധിക്കുകയും ചെയ്തിരുന്നു. ഈ മേഖലയിൽ മതിയായ അറിവും വൈദഗ്ധ്യവും സർട്ടിഫിക്കേഷനും ഉള്ളവർക്ക് ഈ ബിസിനസ് പരീക്ഷിക്കാവുന്നതാണ്.