TRENDING:

'കോള്‍ മെര്‍ജിംഗ് തട്ടിപ്പ്'; പണം തട്ടിയെടുക്കാന്‍ പുതിയ വഴിയുമായി തട്ടിപ്പുസംഘങ്ങള്‍

Last Updated:

ഈ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ നിങ്ങളെ സഹായിക്കുന്നതിന് യുപിഐ ചില സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആളുകളെ കബളിപ്പിച്ച് പണം തട്ടുന്നതിന് തട്ടിപ്പുകാർ ഓരോ തവണയും പുതിയ വഴികളുമായാണ് രംഗത്തെത്തുന്നത്. ബാങ്ക് അക്കൗണ്ടുകള്‍ കാലിയാക്കുന്നതിനുള്ള അവരുടെ ഏറ്റവും പുതിയ തന്ത്രങ്ങളിലൊന്നാണ് 'കോള്‍ മെര്‍ജിംഗ് സ്‌കാം'. അപരിചിതരായ ഒരാള്‍ വിളിച്ച് നിങ്ങള്‍ക്ക് മികച്ച തൊഴില്‍ അവസരമുണ്ടെന്ന് പറയുകയോ അല്ലെങ്കില്‍ ഒരു സുഹൃത്തിന്റെ നമ്പറില്‍ നിന്ന് ഇത് സംബന്ധിച്ച് നിങ്ങള്‍ക്ക് സന്ദേശം ലഭിക്കുകയോ ചെയ്താല്‍ നിങ്ങള്‍ ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
News18
News18
advertisement

സാമ്പത്തിക ഇടപാടുകളിലെ പ്രധാന സുരക്ഷാ നടപടിയായ വണ്‍ ടൈം പാസ്‌വേഡ്(ഒടിപി) ഉപഭോക്താക്കളെ കബളിപ്പിച്ച് മനഃപൂര്‍വമല്ലാതെ വെളിപ്പെടുത്താന്‍ ഈ പുതിയ തട്ടിപ്പ് ഉപയോഗിക്കുന്നു. ഇതിനെ തുടര്‍ന്ന് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസിന്(യുപിഐ) അടിയന്തിര മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ഉപഭോക്താക്കളുടെ അറിവില്ലാതെ അവരുടെ വണ്‍ ടൈം പാസ് വേഡുകള്‍ വെളിപ്പെടുത്താന്‍ തട്ടിപ്പുകാര്‍ ശ്രമിക്കുന്നതാണ് ഈ തട്ടിപ്പ്. ''ഇതിൽ നിങ്ങൾ വീഴരുത്! ജാഗ്രത പാലിക്കുകയും നിങ്ങളുടെ കൈയ്യിലുള്ള പണം സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുക,'' ഇത് സംബന്ധിച്ച് ബന്ധപ്പെട്ട വിദഗ്ധര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

advertisement

കാള്‍ മെര്‍ജിംഗ് സ്‌കാം: തട്ടിപ്പ് നടത്തുന്നത് എങ്ങനെ?

ഒരു അജ്ഞാത നമ്പറില്‍ നിന്നുള്ള ഫോണ്‍ കോളിലൂടെയാണ് തട്ടിപ്പ് തുടങ്ങുന്നത്. വിളിക്കുന്നയാള്‍ നിങ്ങളുടെ നമ്പര്‍ ഒരു സുഹൃത്തില്‍ നിന്നാണ് ലഭിച്ചതെന്ന് അവകാശപ്പെടും. തുടര്‍ന്ന് നിങ്ങളുടെ സുഹൃത്ത് മറ്റൊരു നമ്പറില്‍ നിന്ന് നിങ്ങളെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞ് കോള്‍ മെര്‍ജ് ചെയ്യാന്‍ നിങ്ങളോട് ആവശ്യപ്പെടും.

ഇത് തട്ടിപ്പാണെന്ന് മനസ്സിലാക്കാതെ നിങ്ങള്‍ കോള്‍ മെര്‍ജ് ചെയ്യുമ്പോള്‍ ഒരു ബാങ്ക് ഒടിപി വേരിഫിക്കേഷന്‍ നിങ്ങളുടെ കോളിലേക്ക് ലഭിക്കും. ഇത് തട്ടിപ്പുകാര്‍ കൃത്യമായി ചെയ്യും. ഈ തട്ടിപ്പ് മനസ്സിലാക്കാതെ നിങ്ങള്‍ ഒടിപി പങ്കിടുമ്പോള്‍ തട്ടിപ്പുകാര്‍ നിങ്ങളുടെ അക്കൗണ്ടിലെ പണം പിന്‍വലിക്കും. ബാങ്ക് അക്കൗണ്ടിലുള്ള നിങ്ങളുടെ പണം നഷ്ടപ്പെടുകയും ചെയ്യും.

advertisement

കോള്‍ മെര്‍ജിംഗ് തട്ടിപ്പ്: പണം നഷ്ടപ്പെടാതെ സുരക്ഷിതമായിരിക്കാനുള്ള വഴികള്‍

ഈ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ നിങ്ങളെ സഹായിക്കുന്നതിന് യുപിഐ ചില സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്

1. അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ ഒരിക്കലും മെര്‍ജ് ചെയ്യരുത്.

2. കോളുകള്‍ മെര്‍ജ് ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ എല്ലായ്‌പ്പോഴും ജാഗ്രത പാലിക്കുക. പ്രത്യേകിച്ച് അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ളത്.

3. വിളിക്കുന്നയാള്‍ നിയമാനുസൃതമായ ആള്‍ ആണോയെന്ന് പരിശോധിക്കുക

നടപടിയെടുക്കുന്നതിന് മുമ്പ് നിങ്ങളുടെ ബാങ്കില്‍ നിന്നോ അറിയുന്ന കോണ്‍ടാക്ടില്‍ നിന്നോ ആണെന്ന് അവകാശപ്പെടുന്ന ആളെ നിങ്ങള്‍ സ്ഥിരീകരിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്.

advertisement

4. സംശയാസ്പദമായ രീതിയില്‍ ഏതെങ്കിലും ഒടിപികള്‍ ലഭിച്ചാല്‍ അത് റിപ്പോര്‍ട്ട് ചെയ്യുക

ഇടപാട് സംബന്ധിച്ച് ഒരു ഒടിപി ലഭിക്കുകയാണെങ്കില്‍ നിങ്ങളുടെ ബാങ്കിനെ അറിയിക്കുകയും ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക.

മലയാളം വാർത്തകൾ/ വാർത്ത/Money/
'കോള്‍ മെര്‍ജിംഗ് തട്ടിപ്പ്'; പണം തട്ടിയെടുക്കാന്‍ പുതിയ വഴിയുമായി തട്ടിപ്പുസംഘങ്ങള്‍
Open in App
Home
Video
Impact Shorts
Web Stories