പുനർ നിയമനത്തിന് അർഹതയുണ്ടാകുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. കേന്ദ്രസർക്കാറിലെ ഒരു സെക്രട്ടറിക്ക് ലഭിക്കുന്ന ശമ്പളവും അലവൻസുകളും സെബി ചെയർമാനും ലഭിക്കും. പ്രതിമാസം 5,62,500 രൂപയാണ് ശമ്പളം.
2022 മാർച്ചിൽ സെബി മേധാവി ആയി ചുമതലയേറ്റ മാധബി ബുച്ച് സ്വകാര്യ മേഖലയിൽ നിന്ന് സെബിയുടെ അധ്യക്ഷപദത്തിലേക്ക് എത്തിയ ആദ്യ വ്യക്തിയാണ്. സെബി ചെയർപേഴ്‌സണായി നിയമിക്കപ്പെടുന്നതിന് മുമ്പ് 2021 ഒക്‌ടോബർ 4 വരെ സെബിയുടെ മുഴുവൻ സമയ അംഗമായി സേവനമനുഷ്ഠിച്ചു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ യു എസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ച് സെബി ചെയർപേഴ്സൺ ബുച്ചിനും അവരുടെ ഭർത്താവ് ധവൽ ബുച്ചിനും അദാനി പണമിടപാട് അഴിമതിയിൽ ഉപയോഗിച്ച ഓഫ്‌ഷോർ ഫണ്ടുകളിൽ ഓഹരിയുണ്ടെന്ന് ആരോപിച്ചിരുന്നു. എന്നാൽ ദമ്പതികൾ ആരോപണം നിഷേധിക്കുകയും ചെയ്തു. പിന്നീട് 2024 സെപ്റ്റംബറിൽ ഏകദേശം 500 സെബി ജീവനക്കാർ 'ടോക്സിക്' തൊഴിൽ സംസ്കാരത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.
advertisement