നാളികേരത്തിന്റെയും കൊപ്രയുടെയും വില ഉയർന്നതും വെളിച്ചെണ്ണയുടെ വില കൂടിയതിന് കാരണമായെന്ന് വ്യാപാരികള്‍ പറയുന്നു. കിലോയ്ക്ക് 71 മുതല്‍ 80 വരെയാണ് നാളികേരത്തിന്റെ മൊത്തവില. ചില്ലറ വിൽപന ഇതിലും കൂടുതലാണ്. കഴിഞ്ഞ ഒക്ടോബറില്‍ വെളിച്ചെണ്ണ ലിറ്ററിന് (മൊത്തവില) 230 ആയിരുന്നത് ഈ വർഷം ജനുവരി ആദ്യം 225 ആയി കുറഞ്ഞു. മേയ് ആദ്യവാരം 300 കടന്നു.
വെളിച്ചെണ്ണ വില കൂടിയത് കുടുംബ ബജറ്റുകളെയും ഹോട്ടൽ- കേറ്ററിങ് നടത്തിപ്പുകാരെയും ബേക്കറി ഉടമകളയും പ്രതിസനധിയിലാക്കി. മറ്റ് എണ്ണ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടി വരികയാണ്. കൊപ്രക്ഷാമം രൂക്ഷമായതോടെ മില്ലുകളും പ്രതിസന്ധിയിലായി.
advertisement
സർക്കാർ പൊതുമേഖലാ സ്ഥാപനമായ കേരഫെഡിൽ 1 ലിറ്റർ വെളിച്ചണ്ണയ്ക്ക് 419 രൂപയാണ് പരാമവധി വിൽപന വില (എംആർപി). കഴിഞ്ഞ ആറുമാസത്തിനിടെ മൂന്നു തവണയാണ് കേരഫെഡ് വെളിച്ചെണ്ണ വില കൂട്ടിയത്. ഈ മാസം 9നാണ് ഒടുവിലായി വില കൂട്ടി ലിറ്ററിന് 419 രൂപയാക്കിയത്. ഈ കണക്കിന് പോയാൽ ഓണക്കാലത്ത് ലിറ്ററിന് 600 രൂപയായാലും അദ്ഭുതപ്പെടാനില്ല.