TRENDING:

തിരുവോണം ബമ്പറിൽ ആശയക്കുഴപ്പം; 12 കോടിയുടെ ബമ്പർ അടിച്ചത് തനിക്കെന്ന് ദുബായിലെ ഹോട്ടൽ ജീവനക്കാരൻ

Last Updated:

ഈ ടിക്കറ്റ് എങ്ങനെ വയനാട് എത്തി, ആശയക്കുഴപ്പമുണ്ടാക്കി ടിക്കറ്റ് വിറ്റ ഏജൻസിയുടെ വെളിപ്പെടുത്തൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരള സർക്കാറിന്റെ 12 കോടിയുടെ ഓണം ബമ്പർ അടിച്ചത്​ തനിക്കാണെന്ന്​ ദുബായിലെ ഹോട്ടൽ ജീവനക്കാരനായ സൈതലവി. നാട്ടിലുള്ള സുഹൃത്ത്​ മുഖേനയാണ്​ ടിക്കറ്റെടുത്തതെന്നും വയനാട്​ പനമരം സ്വദേശിയായ സൈതലവി മാധ്യമങ്ങളോട് പറഞ്ഞു. ദുബായ് അബൂഹയിലെ ഹോട്ടലിൽ പൊറോട്ട അടിക്കുന്ന ജോലിയാണ്​ സൈതലവിക്ക്​.
സൈതലവി
സൈതലവി
advertisement

നാട്ടിലുള്ള സുഹൃത്ത് അഹമ്മദ്​​ വഴി കോഴിക്കോട്ടുനിന്നാണ്​​ ടിക്കറ്റെടുത്തത്​. ഇതിന്​ ശേഷം ടിക്കറ്റിന്റെ ചിത്രം അദ്ദേഹം ഫോണിൽ അയച്ച്​ തന്നു. ടിക്കറ്റ്​ ഉടൻ കുടുംബത്തിന്​ കൈമാറുമെന്നാണ്​ പ്രതീക്ഷ. മിക്ക ദിവസങ്ങളിലും ഇത്തരത്തിൽ ടിക്കറ്റ്​ എടുക്കാറുണ്ട്​. ശേഷം വാട്​സാപ്പ്​ വഴി അയക്കുകയാണ്​ ചെയ്യുന്നത്​. ഒരുതവണ 10 ലക്ഷം രൂപ കിട്ടിയിരുന്നു. പണം കൈയിലെത്തിയാൽ വീടുവെക്കണമെന്നാണ്​ ആഗ്രഹം. നിലവിൽ താമസം വാടക വീട്ടിലാണ്​. കടംവീട്ടിയ ശേഷം ബാക്കി തുക ബാങ്കിൽ ഇടുകയും പാവങ്ങളെ സഹായിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 11 വർഷത്തോളമായി സൈതലവി ഗൾഫിലാണ്​.

advertisement

ഈ ടിക്കറ്റ് എങ്ങനെ വയനാട് എത്തി, ആശയക്കുഴപ്പമുണ്ടാക്കി ടിക്കറ്റ് വിറ്റ ഏജൻസിയുടെ വെളിപ്പെടുത്തൽ

സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി രൂപയുടെ തിരുവോണം ബമ്പറാണ് പ്രവാസിയായ വയനാട് പനമരം സ്വദേശി സൈതലവിക്ക് ലഭിച്ചത്. ഒന്നാം സമ്മാനം ലഭിച്ചെന്ന് ഭർത്താവ് പറഞ്ഞപ്പോൾ മാത്രമാണ് അറിഞ്ഞതെന്ന് സൈതലവിയുടെ ഭാര്യയും വെളിപ്പെടുത്തി. ടിക്കറ്റ് ഉടൻ സുഹൃത്ത് വീട്ടിലെത്തിക്കുമെന്നാണ് ഭർത്താവ് പറഞ്ഞതെന്നും വീട്ടമ്മ വെളിപ്പെടുത്തി.

Also Read- Thiruvonam Bumper BR 81| തിരുവോണം ബമ്പറടിച്ചത് ദുബായിൽ; 12 കോടി ലോട്ടറി റസ്റ്ററന്റ് ജീവനക്കാരന്

advertisement

അതേസമയം തൃപ്പൂണിത്തുറയിലുള്ള ഏജൻസി വിറ്റ ടിക്കറ്റ് എങ്ങനെ വയനാട്ടിലെത്തി എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. കോഴിക്കോട്ടുകാരനായ സുഹൃത്ത് തനിക്ക് വേണ്ടി എടുത്ത ടിക്കറ്റെന്ന സൈതലവിയുടെ വാദം. എന്നാൽ ടിക്കറ്റ് വിറ്റത് കോഴിക്കോട്ടോ പാലക്കാട്ടോ അല്ലെന്ന് ഏജൻസിയും ഉറപ്പിച്ച് പറയുന്നു. തങ്ങൾ വിറ്റ ടിക്കറ്റിന് തന്നെയാണ് 12 കോടിയുടെ സമ്മാനം നേടിയതെന്ന നിലപാടിൽ അവർ ഉറച്ച് നിൽക്കുകയുമാണ്.

Also Read- Thiruvonam Bumper BR 81 | കേരളം കാത്തിരുന്ന നറുക്കെടുപ്പ് ഫലം; Complete Results

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നറുക്കെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞിട്ടും ബമ്പർ വിജയിയെ കണ്ടെത്താനാവാതെ ഇരുന്നപ്പോഴാണ്. സൈതലവി വിജയിയായ വിവരം യൂട്യൂബറായ തളിപ്പറമ്പ് സ്വദേശി ജാസിം കുട്ടിയസൻ പുറത്ത് വിട്ടത്. ഇവർ ഒരിടത്താണ് ദുബായിൽ താമസിക്കുന്നത്. കൊല്ലം കരുനാഗപ്പള്ളി സബ് ഓഫീസിൽ വിതരണം ചെയ്ത ടി ഇ 645465 നമ്പർ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം അടിച്ചത്. 10 ശതമാനം ഏജന്റ് പ്രൈസും കമ്മിഷനും, ആദായനികുതിയും കിഴിച്ച് 7.39 കോടി ഒന്നാം സമ്മാനമായി സൈതലവിക്ക് ലഭിക്കും.

മലയാളം വാർത്തകൾ/ വാർത്ത/Money/
തിരുവോണം ബമ്പറിൽ ആശയക്കുഴപ്പം; 12 കോടിയുടെ ബമ്പർ അടിച്ചത് തനിക്കെന്ന് ദുബായിലെ ഹോട്ടൽ ജീവനക്കാരൻ
Open in App
Home
Video
Impact Shorts
Web Stories