Union Budget 2024(യൂണിയൻ ബജറ്റ്) Live Updates
ജൂലൈ 22ന് ബജറ്റ് സമ്മേളനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇക്കഴിഞ്ഞ ഫെബ്രുവരി 1നാണ് നിര്‍മ്മല സീതാരാമന്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. എന്താണ് ഇടക്കാല ബജറ്റ്? സമ്പൂര്‍ണ്ണ കേന്ദ്ര ബജറ്റില്‍ നിന്ന് എങ്ങനെ ഇടക്കാല ബജറ്റ് വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് നോക്കാം.
തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിലാണ് ഇടക്കാല ബജറ്റ് അവതരിപ്പിക്കേണ്ടി വരിക. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് വരെ ആ സാമ്പത്തിക വര്‍ഷത്തിലെ താല്‍ക്കാലിക ചെലവുകളും മറ്റും കൈകാര്യം ചെയ്യുന്നതിനുള്ളതാണ് ഇടക്കാല ബജറ്റ്. ഇത് ഭരണഘടനപരമായ ആവശ്യകത കൂടിയാണ്.
advertisement
പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആ സാമ്പത്തിക വര്‍ഷത്തേക്ക് വേണ്ടി അവതരിപ്പിക്കുന്ന ബജറ്റാണ് സമ്പൂര്‍ണ്ണ കേന്ദ്ര ബജറ്റ്. സമ്പൂര്‍ണ്ണ കേന്ദ്ര ബജറ്റ് പാര്‍ലമെന്റിലെ ഇരുസഭകളിലും ചര്‍ച്ച ചെയ്യും.
ശേഷം ബജറ്റിലെ ഓരോ വ്യവസ്ഥകളിലും സംവാദങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കും. അതിന് ശേഷമാകും പാര്‍ലമെന്റ് ബജറ്റിന് അംഗീകാരം നല്‍കുക. ഒരു സാമ്പത്തിക വര്‍ഷത്തിലേക്കുള്ള നികുതി മാറ്റങ്ങളും പുതിയ പദ്ധതികളും വിവിധ വകുപ്പുകളിലേക്കുള്ള വിഭവ വിതരണവും അടങ്ങിയതാണ് സമ്പൂര്‍ണ്ണ ബജറ്റ്.
Summary: How to differentiate interim budget with full budget? Finance minister Nirmala Sitaraman is set to present full budget for the current fiscal on July 23rd